ചാക്കോയേ കൊലപ്പെടുത്തിയ ശേഷം സുകുമാരകുറുപ്പ് ആഴ്ച്ചയിലധികം കേരളത്തിൽ തങ്ങിയിരുന്നു, സൗദിയിൽ ചെന്നത് മുസ്ളീമായി

പത്തനംതിട്ട:കൊലപാതകവും, പൈശാചികമായ കുറ്റകൃത്യങ്ങളും കേരളത്തിൽ പുതുമയല്ല..ഇന്ന് വാർത്തയാകുന്ന ക്രൈമുകൾ നാളെ പുതിയത് വരുമ്പോൾ ജനം മറക്കും. എന്നാൽ കുറ്റകൃത്യത്തിന്റെ ക്രൂരതയും പ്രത്യേകതയും കൊണ്ട് അല്ല 3 പതിറ്റാണ്ടായിട്ടും സുകുമാര കുറുപ്പ് എന്ന ക്രിമിനലിനേ ഓർക്കുന്നത്. ഒളിച്ചിരിക്കുന്നതിൽ അത്യപൂർവ്വതകൾ ഉള്ളതിനാലാണ്‌. 3പതിറ്റാണ്ടായിട്ടും ലോകത്തേ ഒരു വ്യക്തിക്ക് പോലും പിടികൊടുക്കാതെ രാജ്യങ്ങൾ വിട്ട് കൂട് മാറി… വേഷം മാറി താമസിക്കുന്ന ക്രിമിനൽ..

ചാക്കോയേ കൊലപ്പെടുത്തിയ ശേഷം കാര്യങ്ങൾ വീക്ഷിക്കാൻ 4 ദിവസം കുറുപ്പ് ആലുവയിലേ ലോഡ്ജിൽ വ്യാജ പേരിൽ താമസിച്ചിരുന്നു.കൊലപാതകശേഷം ഡ്രൈവര്‍ പൊന്നപ്പനുമൊത്ത് ആലുവായിലുള്ള ലോഡ്ജില്‍ വ്യാജ പേരിൽ മുറി എടുക്കുകയായിരുന്നു. 2ദിവസം കഴിഞ്ഞ് പൊന്നപ്പനെ നാട്ടിലേക്കയച്ചു. മരിച്ചതു കുറുപ്പു തന്നെയാണെന്നു വിശ്വസിച്ചിരുന്ന ബന്ധുക്കള്‍ അന്നു പൊന്നപ്പനെ െകെകാര്യം ചെയ്തിരുന്നെന്നാണ് ചെറിയനാട്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. നില്‍ക്കക്കള്ളിയില്ലാതെ പൊന്നപ്പന്‍ സത്യം പറഞ്ഞു. െവെകാതെ പോലീസിന്റെ പിടിയിലുമായി.ദിവസങ്ങള്‍ കഴിഞ്ഞ് സുകുമാരക്കുറുപ്പും നാട്ടിലെത്തി. മാവേലിക്കരയ്ക്കു സമീപമുള്ള ഈരഴയിലും പിന്നീട് റെയില്‍ പാളത്തിലൂടെ നടന്ന് ചെറിയനാട്ടും എത്തിയ കുറുപ്പ് ബന്ധുവീടുകളിലാണ് താമസിച്ചത്. ചെറിയനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവ ദിവസം കുറുപ്പിനെ കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ വിട്ട ബന്ധുക്കള്‍ പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നാണ് അറിയുന്നത്. കൊട്ടാരക്കരയില്‍നിന്നു കോയമ്പത്തൂരിലെത്തിയ കുറുപ്പ് അവിടെനിന്നും പോയത് മധ്യപ്രദേശിലെ ഭോപ്പാലിനു സമീപമുള്ള നൗഷംഗാബാദിലുള്ള അമ്മായിയുടെ അനുജത്തിയുടെ വീട്ടിലേക്കാണ്. ദിവസങ്ങളോളം അവിടെ താമസിച്ചശേഷം മുംബയിലേക്ക് പോയി.

സുകുമാരകുറുപ്പിന്റെ പേരിലുള്ള ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ചെയ്ത കുറ്റകൃത്യമായിരുന്നു. കുറുപ്പ് മരിച്ചു എന്ന് വരുത്തി തീർക്കുക.ഇതിനായി ഒരാളേ തപ്പി കുറുപ്പും 3 സുഹൃത്തുക്കളും നടക്കവേയാണ്‌ മരണകെണിയിലേക്ക് ചാക്കോ വന്നു വീഴുന്നത്..ഫിലിം റെപ്രസേന്റിവ് ആയിരുന്ന ചാക്കോ…! കരുവാറ്റയിലെ തിയേറ്ററില്‍ നിന്നു കളക്ഷന്‍ പരിശോധിച്ച് ,നിറവയറുമായി തന്നെ കാത്തിരിക്കുന്ന ഭാര്യയെ കാണാന്‍ തിടുക്കപ്പെട്ട് എത്രയും വേഗം വീടെത്താന്‍ കൊതിക്കുകയായിരുന്നു അയാള്‍. മുന്നില്‍ വന്ന കാറിനു നേരെ കൈകാണിച്ച ചാക്കോയേ…, ഡ്രൈവര്‍ പൊന്നപ്പനും ,പിള്ളയും ,ഷാഹുലും ചേര്‍ന്ന് വണ്ടിയില്‍ കയറ്റി…! അയാള്‍ക്ക് സുകുമാര കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു മനസ്സിലാക്കിയ ആ മൂവര്‍ സംഘം KLY 5959 എന്ന കാറില്‍ മരണകെണിയോരുക്കി…!

തുടര്‍ന്ന് അവര്‍ മദ്യം കുടിക്കാന്‍ പ്രേരിപ്പിച്ചു …! നിരസിച്ചു വെങ്കിലും നിര്‍ബന്ധപൂര്‍വ്വം അവര്‍ അത് നല്‍കി.ശേഷം നേരത്തെ സംഘടിപ്പിച്ച ക്ലോറോ ഫോം മണപ്പിച്ചു അബോധാവസ്ഥയിലാക്കി തീര്‍ത്തു.തുടര്‍ന്ന് ഒന്നാം പ്രതി ഷാഹുല്‍ ചാക്കോയുടെ കഴുത്ത് ഒരു ടവ്വല്‍ കൊണ്ട് ബലമായി മുറുക്കുകയും,കഴുത്ത് ഒടിക്കുകയും ചെയ്തു.പിന്നീട് അവര്‍ കുറുപ്പിന്റെ വീടായ ” സ്മിത ഭവനില്‍ ” എത്തി ചേര്‍ന്ന് കുളിമുറിയില്‍ വെച്ച് പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം മൃത ദേഹം കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള KLQ 7831 അംബാസിഡര്‍ കാറിലിട്ടു കൊല്ല കടവ് കുന്നം റോഡിലുള്ള വയലിലേക്കു കാര്‍ തള്ളിയിട്ടു കത്തിക്കുകയായിരുന്നു.

1984 ജനുവരി 22ന് പുലര്‍ച്ചെ വയലില്‍ കാര്‍ കത്തിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി…!അന്നത്തെ മാധ്യമങ്ങളില്‍ അന്ന് ഒരു വിദേശ മലയാളിയുടെ ദുരൂഹത നിറഞ്ഞ മരണം ചര്‍ച്ചയായി…! എന്നാല്‍ ചാക്കോയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാക്കോയുടെ ഭാര്യ വിവാഹ സമ്മാനമായി കൊടുത്ത മോതിരം തിരിച്ചറിഞ്ഞു മരിച്ചത് സുകുമാര കുറുപ്പല്ലെന്ന് സ്ഥിതീകരിച്ചു.തുടര്‍ന്ന്‍ മൃതദേഹം അഗ്നിക്ക് ഇരയാക്കുമ്പോള്‍ സംഭവിച്ച തീയും പൊള്ളലും ഭാസ്കര പിള്ളയെയും കുടുക്കി.ശേഷം അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ആ കൊടും ക്രൂരതയുടെ ചുരുളുകള്‍ നിവര്‍ന്നു…!ഭാസ്കര പിള്ളയും ,പൊന്നപ്പനും ജീവപര്യന്തം തടവിനു ശേഷം പുറത്തിറങ്ങി…! പിള്ള മരിക്കുകയും ,ഡ്രൈവര്‍ പൊന്നപ്പന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.ഷാഹുല്‍ മാപ്പ് സാക്ഷിയായി…! പക്ഷെ കുറുപ്പ് മറഞ്ഞു..

കേരളത്തിൽ നിന്നും വിട്ട കുറുപ്പ് 4വർഷം ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നു. കുറുപ്പ് നൗഷംഗബാദില്‍ ഉണ്ടെന്നറിഞ്ഞ പോലീസ് എത്തിയപ്പോഴേക്കും കുറുപ്പ് അവിടെനിന്നും കടന്നിരുന്നു. മുംബയില്‍നിന്നും കുറുപ്പ് അമ്മായിയുടെ അനുജത്തിക്കയച്ച കത്ത് പോലീസ് കണ്ടെടുക്കുകയും ചെയ്തു. പിന്നീട് പോലീസ് ഉത്തരേന്ത്യയില്‍ കുറുപ്പിനെ തേടി പലകുറി കറങ്ങി. ഹരിദ്വാറിലും സമീപമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചു. കുറുപ്പ് ഹിമാലയത്തിലാണെന്നും പിന്നീട് ഭൂട്ടാനിലേക്കു കടെന്നന്നും പ്രചാരണമുണ്ടായി.

പോലീസ് തേടിച്ചെന്ന പല സ്ഥലങ്ങളില്‍നിന്നും ഞൊടിയിട വ്യത്യാസത്തിലാണു കുറുപ്പ് രക്ഷപ്പെട്ടത്. പോലീസിന്റെ നീക്കത്തെപ്പറ്റി ആരോ കുറുപ്പിനു കൃത്യസമയത്ത് വിവരം നല്‍കിയിരുന്നുവെന്നാണു സൂചന. രക്ഷപ്പെടാന്‍ വേണ്ടിയാണ് കുറുപ്പ് ഇസ്‌ലാം മതപണ്ഡിതന്റെ വേഷം ധരിച്ചതെന്നാണ് അറിയുന്നത്. അറബി നല്ല വശമായിരുന്ന കുറുപ്പ് ഇന്ത്യയില്‍വെച്ചുതന്നെ ഇസ്‌ലാം മതം പഠിച്ചിരുന്നു. പിന്നീട് സൗദിയിലേക്കു കടക്കുകയും ചെയ്തു. ഇസ്ളാമായാണ്‌ സൗദിയിലേക്ക് കുറുപ്പ് ചെന്നതും.

 

Top