ഒടുവില്‍ സണ്ണി ലിയോണ്‍ പുരുഷനായി

ഇവൻ സണ്ണിലിയോണ്‍ ആണെന്ന് പറഞ്ഞാൽ ഒരു പക്ഷേ ദേഷ്യം വന്നേക്കും.താടിയും മീശയും വച്ച സണ്ണി ലിയോണ്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിരെ തരംഗം.

പുതിയ ചിത്രത്തിനായാണ് സണ്ണി ലിയോണ്‍ മീശയും താടിയും വച്ച് സുന്ദരക്കുട്ടനായി രംഗത്തെത്തിയത്. അർബാസ് നായകനായി അഭിനയിക്കുന്ന ഇന്തസാർ എന്ന സിനിമയക്കു വേണ്ടിയാണ് സണ്ണി ലിയോണിന്‍റെ പുതിയ മേക്ക് ഓവർ.

ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി വേഷമിട്ടത്. ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത് സണ്ണി തന്നെയാണ്. അലസമായി മുടി കോതിയെട്ടത്തിയ സണ്ണിക്കുട്ടനെ ആരാധകർ സ്വീകരിച്ചു ക‍ഴിഞ്ഞു.

ഒരുപുരുഷനാവാൻ അത്ര എളുപ്പമല്ല. പക്ഷെ ഞങ്ങളുടെ ടീം അതു സാധിച്ചെടുത്തു. ഞാൻ എന്‍റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നുവെന്നതാണ് ഏറെ രസകരമെന്നാണ് പുതിയ രൂപത്തക്കുറിച്ച് സണ്ണി ട്വിറ്ററിൽ കുറിച്ചത്

Top