നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല,കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണം’ ; ആര്‍ജെ സൂരജിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ച ആര്‍ജെ സൂരജിനെതിരായ സൈബര്‍ ആക്രമണത്തിനെയും സൂരജിന്റെ മാപ്പു പറച്ചിലിനെയും പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന്‍. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരിഹാസവുമായി എത്തിയത്.

നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. സഹായിക്കാന്‍ വിപ്‌ളവമതേതര വാദികളാരും എത്തിയില്ലെന്നും സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ പേരില്‍ തുള്ളുന്ന ബുജികളും മാധ്യമശിങ്കങ്ങളും കണ്ട ഭാവം നടിച്ചില്ലെന്നും ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ സുരേന്ദ്രന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


നട്ടെല്ല് അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്നതല്ല. സഹായിക്കാൻ വിപ്ളവമതേതര വാദികളാരും എത്തിയില്ല . സംഘപരിവാറിൻറെ അസഹിഷ്ണുതയുടെ പേരിൽ തുള്ളുന്ന ബുജികളും മാധ്യമശിങ്കങ്ങളും കണ്ട ഭാവം നടിച്ചില്ല അവസാനം മാപ്പും പറഞ്ഞ് ഓടുകയും ചെയ്തു. സെലക്ടീവ് അസഹിഷ്ണുതാ വാദികൾക്ക് ആസനത്തിൽ ഒരാലു മുളച്ചാൽ അതും തണൽ!കളി മലപ്പുറത്താണെന്ന് ഓർത്തോളണം.

Top