ശത്രുരാജ്യത്തിനു വീണ്ടും സുഷമയുടെ സഹായഹസ്തം

ന്യൂഡല്‍ഹി: ശത്രുരാജ്യമായ പാക്കിസ്ഥാനു വീണ്ടും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കൈത്താങ്ങ്,പാക്കിസ്ഥാനില്‍ നിന്നു കാണാതായ കുട്ടിയാണോ ഫരീദ് കോട്ടില്‍ നിന്നു കുട്ടിയെ തിരിച്ചറിയുന്നതിനു വേണ്ടി കാണാതായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക ഇന്തയയിലേക്കു വരാന്‍ വിസ അനുവദിച്ചാണ് സുഷമാസ്വരാജ് ശത്രു രാജ്യത്തിനുനേരെ സഹായഹസ്തം നീട്ടിയിരിക്കുന്നത്.
പഞ്ചാബിലെ ഫരീദ് കോട്ടില്‍ ബി.എസ്.എഫ് കസ്റ്രഡിയില്‍ എടുത്ത പാക്കിസ്ഥാനി കുട്ടിയെ കാണുവാന്‍ രക്ഷിതാക്കള്‍ക്കു വിസ അനുവദിച്ചു നല്‍കുന്നത് സുഷമാസ്വരാജ് പറഞ്ഞു . 12 വയസുള്ള കുട്ടിയെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇതേ പ്രായമുള്ള ഒരു കുട്ടിയെ പാകിസ്താനില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുഷമയുടെ നടപടി.

കാണാതായ കുട്ടിയാണ് ഇന്ത്യയിലുള്ളതെന്ന് കണ്ട് ബോധ്യപ്പെടുന്നതിന് വിസ നല്‍കാന്‍ ഇന്ത്യ ഒരുക്കമാണ്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് പാകിസ്താന്റെ വിശദീകരണം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. പാകിസ്താനിലെ സിയാല്‍ കോട്ടില്‍ നിന്നു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാണാതായ ഹമദ് ഹസ്സന്‍ എന്ന കുട്ടിയെ കുറിച്ച് പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍തരാര്‍ സുഷമയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു ഇതേതുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ഏകദേശം 12 വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയ ഫരീദ്‌കോട്ട് ഒബസര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് സുഷമ മറുപടി നല്‍കി.

2017 മേയ് മാസത്തിലാണ് ഈ കുട്ടിയെ ബിഎസ്എഫ് സൈനികര്‍ ഇവിടെ എത്തിച്ചതെന്നും മന്ത്രി അറിയിച്ചു. ഈ കുട്ടിയുടെ പൗരത്വം സംബന്ധിച്ച് പാക് സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും, എന്നാല്‍ മെഹര്‍തരാര്‍ പറയുന്ന കുട്ടി 2013-ലാണ് പാകിസ്താനില്‍ നിന്ന് കാണാതായത്. ഫരീദ്‌കോട്ടില്‍ താമസിപ്പിച്ചിരിക്കുന്ന കുട്ടി 2017ലാണ് ഇന്ത്യയില്‍ എത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കഴിയുന്നത് സ്വന്തം കുട്ടിയാണെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ അത് സ്ഥിരീകരിക്കുന്നതിന് കുട്ടിയെ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് വിസ നല്‍കാന്‍ ഇന്ത്യ ഒരുക്കമാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.

Top