Don't Miss Exclusive Uncategorized

മൊബൈൽ അമ്മ വാങ്ങി വെച്ചതിൽ മനംനൊന്ത് പത്തൊമ്പതുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി

പബ്ജി ഗെയിം അടിമയായിരുന്ന വിദ്യാർത്ഥിയുടെ മൊബൈൽ അമ്മ വാങ്ങി വെച്ചതിൽ മനംനൊന്ത് പത്തൊമ്പതുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി ..തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂർലാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവം നടന്നത്..പത്തൊമ്പതുകാരനായ ഷാരോൺ എന്ന വിദ്യാർത്ഥിയാണ് അമ്മ മൊബൈൽ ഒളിപ്പിച്ചു വച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്.
ചെന്നൈയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഷാരോൺ, കാൽപന്തുകളിയിൽ അതിശയിപ്പിക്കുന്ന അഭിരുചിയുള്ള ഷാരോൺ കാര്യങ്ങളെ വളരെ പക്വതയോടെ സമീപിക്കുന്ന സൽസ്വഭാവിയായ ഒരു വിദ്യാർത്ഥിയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു ..

എന്നാൽ, പബ്ജി എന്ന ഓൺലൈൻ കളിയായിരുന്നു ഈ 19കാരൻൻറെ ദൗർബല്യം ചെന്നൈയിലെ കോളേജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷാരോൺ 24 മണിക്കൂറും മൊബൈലിൽ കുത്തി കുറിക്കുന്നതിൽ പ്രകോപിതയായ മാതാവ് മൊബൈൽ വാങ്ങി ഒളിപ്പിച്ചുവച്ചു, രണ്ടുദിവസം കഴിഞ്ഞിട്ടും കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.. സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരണവും മൊബൈൽ ഉപയോഗവും സൗകര്യ കൂടുതലും കൊലയാളി ഗെയിംകളുടെ സ്വാധീനവുമെല്ലാം ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും വളരെ മാനസിക സംഘർഷത്തിൽ ആകുകയും തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നത് കുറച്ചൊന്നുമല്ല ഇപ്പോൾ കേൾക്കുന്നത്..

കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും വലിയ വാർത്തയായിരുന്നു പല കൊലയാളി ഗെയിമുകളും കാരണം ആത്മഹത്യ ചെയ്യുകയും അമ്മയെയും പെങ്ങളെയും കൊല്ലുകയും ഒക്കെ ചെയ്ത വിദ്യാർത്ഥികളുടെ വാർത്തകൾ..
പബ്ജി പോലുള്ള മനുഷ്യമനസ്സിനെ ലഹരിയിൽ ആഴ്ത്തുന്ന ഏകദേശം 45ഓളം കൊലയാളി ഗെയിമുകളാണ് ഇൻറർനെറ്റ്ൽ ഇപ്പോൾ ട്രെൻഡിംഗ് ആയി മാറി കൊണ്ടിരിക്കുന്നത് എന്നും ചൈൽഡ് വെൽഫെയർ അസോസിയേഷനും മനുഷ്യാവകാശ കമ്മീഷനും ഒക്കെ ഇടപെട്ട് ഇതിനെതിരായ മുൻകരുതലുകൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പൊഴിയൂർ എസ് ഐ ജയകുമാർ കർമ്മ ന്യൂസിനോട് പറഞ്ഞു..

അതേസമയം വിദ്യാർത്ഥികളിലെ പബ്ജി ഭ്രാന്ത് കാരണം ഗുജറാത്ത് ബാലാവകാശ കമ്മീഷൻ പബ്ജി ഗെയിം നിരോധിച്ചത് സമീപകാലത്ത് വൻ വാർത്തയായിരുന്നു മാത്രമല്ല ഇന്ത്യ മുഴുവൻ നിരോധിക്കണമെന്ന ആവശ്യവും പലഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുമുണ്ട്. ഒരിക്കൽ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പരാമർശം നടത്തിയിരുന്നു. പബ്ജി യുടെ സ്വാധീനം വിദ്യാർത്ഥികളുടെ പരീക്ഷ മികവിനെ പോലും ബാധിക്കുന്നു എന്ന അടുത്തകാലത്ത് കണ്ടെത്തിയിരുന്നു ..
എന്തായാലും മൊബൈലുകളുടെ അമിതമായ ഉപയോഗവും ഗെയിമുകളുടെ അമിതമായ സ്വാധീനവും പുതിയ തലമുറയുടെ ജീവിതം തന്നെ പറിച്ചെടുത്ത കൊണ്ടുപോകുന്നത് തികച്ചും വിഷമകരമാണ്

Related posts

ഫ്ളാറ്റ് തട്ടിപ്പ് നടി ധന്യാമേരിയും പ്രതിയാകും, നടിയെന്ന നിലയിൽ പലരേയും സ്വാധീനിച്ചു

subeditor

ഉഴുന്നാലിന്റെ മോചനം: അവസാന നീക്കങ്ങൾ ഇന്ത്യയിൽ നിന്നും മറയ്ച്ചുവയ്ച്ചു, ഇന്ത്യ മോചനം ആഗ്രഹിച്ചിരുന്നില്ലെന്ന് ഞെട്ടിക്കുന്ന റിപോർട്ട് പുറത്ത്

pravasishabdam news

കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം പൊളിച്ചടുക്കിയത് കർമ്മ ന്യൂസ് ലൈവ്, സന്നിധാനത്ത് കഴിഞ്ഞ രാത്രി നടന്നത്

subeditor5

കന്യാസ്ത്രീ എല്ലാം മജിസ്ട്രേട്ടിനോട് തുറന്ന് പറഞ്ഞു, മരിക്കാൻ തീരുമാനിച്ചിരുന്നു: മെത്രാന്റെ വിദേശത്തേക്ക് മുങ്ങാനുള്ള നീക്കം തടഞ്ഞ് പോലീസ്

subeditor

കുതുരക്കച്ചവടം അനുവദിക്കില്ല;പനീർസെൽവത്തിന് പിന്തുണയുമായി ഗവർണർ

കാമുകന്‍ മോഷണക്കേസുകളില്‍ പ്രതിയായപ്പോള്‍ പണം മുടക്കി ജാമ്യത്തിലിറക്കി. രാത്രിയില്‍ കിടപ്പുമുറിയിലെത്തിയ കാമുകനോട് പണം മടക്കി ചോദിച്ചപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. എഴുകോണിലെ ബിന്ദുലേഖയുടെ കൊലപാതകം ഇങ്ങനെ

അധ്യാപകരെ സായുധരാക്കണമെന്ന് ടെക്‌സസ് ലഫ്റ്റനന്റ് ഗവര്‍ണര്‍; തോക്കു നിയന്ത്രണമാണ് വേണ്ടതെന്ന് ഹൂസ്റ്റണ്‍ പോലീസ് മേധാവി

Sebastian Antony

കേരളാപോലീസിനോടു കളിക്കുന്ന കളി റെയില്‍വേ പോലീസിനോടു കളിച്ച നേതാക്കന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്…

പി ജയരാജനും കാരായിമാര്‍ക്കും കണ്ണൂരില്‍ വോട്ട് ചെയ്യാന്‍ അനുമതി.

subeditor

രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍

കൊച്ചി കോർപ്പറേഷൻ യു.ഡി.എഫിന്‌. 25 പഞ്ചായത്തിൽ ബി.ജെ.പി.

subeditor

ഭക്തരുടെ പണി ഏറ്റു, വരുമാനം കുത്തനേ ഇടിഞ്ഞു, പോലീസ് നിയന്ത്രണം കുറക്കാമോ എന്ന് സർക്കാരിനോട് ദേവസ്വം

subeditor