സുസ്മിതാ സെൻ വിവാഹിതയാകുന്നു, 42 കാരിക്ക് വരൻ 27കാരൻ

വിവാഹം കഴിക്കുന്നില്ല എന്ന വാശിയിൽ നിന്നും സുസ്മിതാ സെൻ പിൻ മാറുന്നു. ഒടുവിൽ 42കാരി താരത്തിനു വരൻ 27കാരൻ. സുസ്മിതാ സെൻ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത ബോളിവുഡിലും താരമായി. തെന്നിന്ത്യയിലുള്‍പ്പെടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സുസ്മിത അഭിനയിച്ചു. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുമായിരുന്നു.   2 പെണ്‍മക്കളെ ദത്തെടുത്ത് സന്തോഷ ജീവിതം നയിക്കുന്ന താരം വിവാഹിതയാകുന്നു എന്ന പുതിയ വാര്‍ത്തായാണ് ഈ ദീപാവലിയ്ക്കു പുറത്തു വന്നത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ മക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ രോഹ്മന്‍ ഷാലും എത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അല്‍പം അകന്ന് ഫാഷന്‍ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. എന്നിരുന്നാലും ഇന്നും ആരാധകര്‍ക്ക് ഒട്ടും കുറവില്ല.

Top