എസ്.വി പ്രദീപ് മംഗളം ചാനൽ വിട്ടു, ഇനി ജനങ്ങൾക്കിടയിൽ നിന്നും വാർത്ത വായിക്കും

നട്ടെല്ലുള്ള മാധ്യമ പ്രവർത്തകന്റെ ധീരമായ പടിയിറക്കം. ഒരു ചാനലിലും ഇനി വാർത്ത വായിക്കില്ലെന്ന് ശപഥം ചെയ്ത് പടിയിറക്കം. മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിരുന്നു. മംഗളം ചാനലിന്റെ അടിത്തറ ഇളകി. ചാനൽ വാർത്താ മേധാവി എസ്.വി പ്രദീപ് പടിയിറങ്ങി. മലയാള ചാനൽ വാർത്തകളിൽ ഇടിമുഴക്കം സൃഷ്ടിച്ച എസ്.വി യുടെ പടിയിറക്കത്തിനു ഏറെ പ്രത്യേകതകൾ. ഇനി ഞാൻ ചാനൽ സ്റ്റുഡിയോയിൽ വാർത്തകൾ വായിക്കില്ല. എഴുതി തരുന്ന..മുതലാളിമാർ തയ്യാറാക്കി വായിൽ തിരുകുന്ന വാർത്തകൾ ഉരുവിടില്ല. ഇനി എ.സി റൂമിൽ കോട്ടും സ്യൂട്ടും ഇട്ട് വാർത്ത വായിക്കില്ല. ഇനി ജനങ്ങൾക്കിടയിൽ നിന്നും ഫേസ്ബുക്ക് ലൈവിൽ താൻ വാർത്തകൾ അവതരിപ്പിക്കുമെന്നും നീതിക്കായി പോരാടുന്നവർക്കും കരയുന്നവർക്കും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ തെരുവിലേക്ക്..ജനകീയ വിഷയങ്ങളിലേക്ക്

ഇനി ജനങ്ങൾക്കിടയിൽ നിന്നും വാർത്ത വായിക്കും. തെരുവിൽ നിന്നും ജനങ്ങൾക്കിടയിൽ നിന്നും വാർത്ത അവതരിപ്പിക്കും. പറയുന്നത് എസ്.വി പ്രദീപ്. ശീതീകരിച്ച് ചാനൽ മുറിയിൽ നിന്നും ഞാൻ വാർത്ത തേടി ജനങ്ങളിലേക്കിറങ്ങും. തെരുവിൽ ജനങ്ങൾക്കിടയിൽ നിന്നും വാർത്ത വായിക്കും. ഓൺലൈൻ വഴിയായിരിക്കും ഇത് എന്നും ഫേസ് ബുക്ക് ലൈവ് ഉപയോഗിക്കും എന്നും അദ്ദേഹം പറയുന്നു. ഞാൻ എന്റെ ശീതീകരിച്ച മുറികളും കോട്ടും സ്യൂട്ടും വലിച്ചെറിയുകയാണ്‌. ഇനി ജനങ്ങൾക്കിടയിൽ നിന്നും ചൂടും. വെയിലും മഴയും കൊണ്ട് വാർത്ത ലൈവായി വായിക്കും. പുതിയ വാർത്താ ശൈലി ഉണ്ടാക്കും. എസ്.വി പ്രദീപ് പ്രവാസി ശബ്ദത്തിൽ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടവർക്ക് നീതിക്കായി തെരുവിൽ നിന്നും വാർത്തകൾ അവതരിപ്പിക്കും.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റും വായിക്കുക

സംശയം വേണ്ട……..മംഗളം ടെലിവിഷൻ വിട്ടു. സീനിയർ ന്യൂസ് എഡിറ്റർ സ്ഥാനത്ത് ഇനി ഉണ്ടാകില്ല. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി…കാരണം? നിലപാട് തന്നെ…എ കെ ശശീന്ദ്രൻ പെൺകെണിക്കേസ് ഒതുക്കി തീർത്ത നടപടിയിൽ മൗനം പുലർത്തുന്ന, ആ നടപടിയെ പിന്തുണയ്ക്കുന്ന, പ്രത്യക്ഷമായോ പരോക്ഷമായോ എതിർക്കാത്ത ചിഫ് എഡിറ്ററുടെ, ടെലിവിഷൻ മാനേജ്മെൻറിൻറിൻറെ നിലപാടിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എതിർപ്പും വിമർശനവും രേഖപ്പെടുത്തി പടിയിറങ്ങി.എതിർപ്പ് നിലപാടുകളോടാണ്, വ്യക്തിയോടല്ല.

ചീഫ് എഡിറ്റർ വ്യക്തിപരമായി ഗുരുസ്ഥാനീയനാണ്. ജേർണലിസത്തിൽ ഞാൻ പിച്ചവയ്ക്കുമ്പോൾ അദ്ദേഹം ജേർണലിസത്തിൽ മഹാമേരു ആണ്. ആ ബഹുമാനവും സ്നേഹവും ഹൃദയത്തിൽ അവസാന ശ്വാസം വരെ സൂക്ഷിക്കും. സൂക്ഷിച്ചുകൊണ്ട് തന്നെ പെൺകെണിക്കേസ് ഒത്തുതീർപ്പാക്കിയതിലുളള അദ്ദേഹത്തിൻറെ നിലപാടിൽ ഒരിക്കലും യോജിപ്പില്ലാത്തതിനാൽ ഗുഡ്ബൈ പറഞ്ഞു.

പോരാട്ടം തുടരും…

പെൺകെണിക്കേസിൽ കേരള ഹൈക്കോടതിയിൽ രണ്ടു കേസുകൾ നടത്തുന്നു. പിൻമാറാൻ ഏറെ സമ്മർദ്ദമുണ്ട്. പക്ഷേ കോടതി രണ്ടു കേസും തളളുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകും..ജയവും തോൽവിയും പ്രസക്തമല്ല…

ഇനി എന്ത്??

അറിയില്ല…സ്ഥാപനങ്ങളുടെ പേര് മുന്നിൽ കണ്ടല്ല മാധ്യമപ്രവർത്തന പരിശീലനം നേടിയത്. മാധ്യമപ്രവർത്തകനായി തുടരണം തുടരും…വഴികൾ നിശ്ചയവുമില്ല. നിശിതമായി വിമർശിച്ചവർക്കും കണ്ണടച്ച് പിന്തുണച്ചവർക്കും നന്ദി….

Top