കൊച്ചിയിലേ 26 ഏക്കർ പാടവും, ചതുപ്പും നികത്തിയത്,ശ്രീകണ്ഠൻ നായരോടും ഗോകുലം ഗോപാലനോടും ചില ചോദ്യങ്ങൾ

കൊച്ചിയില്‍ കായലും ചതുപ്പും കയ്യേറിയ ഫ്‌ളവേഴ്‌സ് ചാനലിനെതിരെ കര്‍മ്മ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് വി പ്രദീപ് നടത്തിയ 3 ഷോകളുടെ വീഡിയോ കഴിഞ്ഞ ദിവസം യുട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു. യുട്യൂബില്‍ ശക്തമായ സ്വാധീനമുള്ള ഫ്‌ളവേഴ്‌സ് ചാനല്‍ അവരുടെ സ്വാധീനമുപയോഗിച്ചാണ് കള്ളപരാതിയില്‍ വീഡിയോ നീക്കം ചെയ്യിപ്പിച്ചത്.

കര്‍മ്മ ന്യൂസ് ആണ് കൊച്ചിയില്‍ ഫ്‌ളവേഴ്‌സ് ടി.വി നടത്തുന്ന എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ 11 ഏക്കര്‍ ഭൂമി മണ്ണിട്ട് നികത്തിയതും 26 ഏക്കറോളം തണ്ണീര്‍തടവും, പാടവും നശിപ്പിച്ചതും ആദ്യമായി റിപോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഈ വീഡിയോയും വാര്‍ത്തയും കേരളം ആകെ ചര്‍ച്ചയാവുകയും ചെയ്തു. ജന രോക്ഷം ശക്തമായി ഉയര്‍ന്നു.

ഫ്‌ളവേഴ്‌സ് ടി.വിക്കെതിരേ പ്രതികാര നടപടി ഒന്നും കര്‍മ്മ ന്യൂസിനില്ലെന്നും എന്നാല്‍ അവരുടെ ഭൂമി കൊള്ളയുടെ എല്ലാ വശവും തുറന്നു കാണിക്കുമെന്നും എസ്.വി പ്രദീപ് പറയുന്നു. ഫ്‌ളവേഴ്‌സ് മൂടിവെക്കാന്‍ ശ്രമിച്ച വസ്തുതകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കുക എന്ന മാധ്യമധര്‍മ്മമാണ് കര്‍മ്മന്യൂസ് നടത്തിയതെന്ന് പ്രദീപ് പറയുന്നു. ഇവന്റ് മാനേജ്‌മെന്റിന്റെ മറവില്‍ പാട ശേഖരവും ചതുപ്പ് നിലവും മണ്ണിട്ട് നികത്തിയ ഫ്‌ളവേഴ്‌സ് ടിവിയോടും മാനേജ്‌മെന്റിനോടും നിരവധി ചോദ്യങ്ങളാണ് പ്രദീപ് ഉന്നയിക്കുന്നത്

എ.ആര്‍ റഹ്മാന്‍ പോലുള്ള കലാകാരന്റെ ഒരു മെഗാഷോ ഫ്‌ളവേഴ്‌സ് പോലുള്ള ഒരു സ്ഥാപനത്തിന് നടത്താന്‍ പറ്റിയ ഇടമായിരുന്നോ ഇരുമ്പനത്ത് നിങ്ങള്‍ തിരഞ്ഞെടുത്തത്.? .പാടശേഖരങ്ങളും ചതുപ്പു നിലങ്ങളും നികത്തുന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഢങ്ങളുണ്ടായിരിക്കെ ഇരുമ്പനത്തെ പാടശേഖരങ്ങളും ചതുപ്പു നിലങ്ങളും എആര്‍ റഹ്മാന്‍ ഷോയ്ക്ക് പിന്നില്‍ മണ്ണിട്ട് നികത്താന്‍ നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ് .? . ഇരുമ്പനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ ? .

പാടശേഖരങ്ങളും ചതുപ്പു നിലങ്ങളും നികത്തപ്പെടുമ്പോള്‍ ഇരുമ്പനത്തിനും ഇരുമ്പനം ഉള്‍പ്പെടുന്ന പാരിസ്ഥിതിക പ്രദേശത്തിനും ഉണ്ടാകുന്ന നഷ്ടം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ ,? . എ്ന്ത് ധര്‍മ്മത്തിന്റെ പേരിലാണ് എആര്‍ റഹ്മാന്‍ ഷോ ഇരുമ്പനത്തെ വേദിയിലെത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്. തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആര്‍ ശ്രീകണ്ഠന്‍ നായരോടും ഗോകുലും ഗോപാലനോടും പ്രദീപ് ചോദിക്കുന്നത്. മറുപടി പറയേണ്ടത് കര്‍മ്മ ന്യൂസിനോടല്ല. ജനങ്ങളോടാണെന്നും പ്രദീപ് ഓര്‍മ്മിപ്പിക്കുന്നു.

Top