International Top one news

സിറിയൻ ആക്രമണം റഷ്യയ്ക്കുള്ള അമേരിക്കയുടെ മുന്നറിയിപ്പ്, തിരിച്ചടിക്കാനൊരുങ്ങി റഷ്യ, മധ്യപൂർവേഷ്യയിൽ യുദ്ധ കാഹളം

ദമാസ്കസ്: സിറിയൻ കേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയതോടെ ലോകം വീണ്ടും യുദ്ധ ഭീതിയിൽ. സിറിയൻ ആക്രമണത്തിനു അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയതോടെ മധ്യപൂർവേഷ്യയിൽ യുദ്ധ ഭീതി ഉടലെടുത്തു.

അമേരിക്കൻ പ്രസിഡന്‍റായി ട്രംപ് അധികാരത്തിലേറിയതോടെ തന്നെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ലോക രാജ്യങ്ങൾ നീങ്ങുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തര കൊറിയയുമായി യുദ്ധത്തിനു പോർ വിളിച്ച ട്രംപ് ലോക യുദ്ധത്തിനു തുടക്കമിടുമെന്ന് ലോകം ഭയന്നെങ്കിലും പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ഉൾപ്പെടെയുള്ള ഇടപെടലിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് സിറിയയിലേക്ക് എതിർപ്പുകളെ അവഗണിച്ച് അമേരിക്ക പട നയിച്ചിരിക്കുന്നത്. ബ്രിട്ടണും ഫ്രാൻസിനുമൊപ്പമാണ് അമേരിക്കയുടെ സൈനിക നടപടി. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ‌ട്രംപിന്‍റെ വിശദീകരണം. ആക്രമണ വാർത്ത സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, രാസായുധ സംഭരണ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പു നല്‍കി. ഇത് വെറും വാക്കല്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോൾ അമേരിക്ക നടത്തുന്ന നീക്കങ്ങൾ.

വ്യോമാക്രമണമത്തിന് പിന്നാലെ പുതിയ ആക്രമണ സാധ്യത നല്‍കി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മധ്യപൂര്‍വേഷ്യയില്‍ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. സിറിയക്ക് നേരെ ഏല്ലാത്തരം സൈനിക നടപടികളും മുന്നിലുണ്ടെന്ന് പറയുന്ന അമേരിക്ക അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നാണ് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെയുള്ള വ്യോമാക്രമണം.

മിസൈല്‍ തൊടുക്കാനാവുന്നതും, മിസൈല്‍വേധ ശേഷിയുള്ളതുമായ ഡോണള്‍ഡ് കുക്ക് വിഭാഗത്തിലെ രണ്ട് കപ്പലുകളാണ് മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. കൂടുതല്‍ പടക്കപ്പലുകളും അന്തര്‍വാഹിനികളും മേഖലയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.

വിമത കേന്ദ്രമായ കിഴക്കന്‍ ഘൗട്ടയില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ ആക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. വിമതര്‍ക്ക് നേരെ നേരത്തെയും രാസായുധ പ്രയോഗം നടത്തയതായും വാര്‍ത്തയുണ്ടായിരുന്നു.

അതേസമയം റഷ്യയെ വെല്ലുവിളിച്ച് ആക്രമണം നടത്തിയ അമേരിക്കൻ നടപടിക്ക് റഷ്യ എത്തരത്തിൽ തിരിച്ചടിക്കുമെന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്നത്. മധ്യപൂർവേഷ്യയിൽ യുദ്ധ കാഹളം മുഴങ്ങിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്.

Related posts

കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ൽ ശ​ര​ണം​വി​ളി​; ശ്രീ​ധ​ര​ൻ​പി​ള്ള​യെ ശാ​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​

സെന്റിനല്‍ ദ്വീപ് നിവാസികളെ ഇത്തരത്തില്‍ അക്രമികളാക്കിയത് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍: പിന്നില്‍ ആ തട്ടിക്കൊണ്ടുപോകല്‍!

subeditor5

പിപ്പിരി കാണിച്ചാല്‍ ചൂളുന്ന സര്‍ക്കാരല്ല ഇത്; ശബരിമലയില്‍ യുവതികളെ കയറ്റുകതന്നെ ചെയ്യും: പിണറായി വിജയന്‍

subeditor5

എണ്ണ വിലത്തകര്‍ച്ച: ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക്, ബദല്‍ വരുമാന സാധ്യതകള്‍ കണ്ടെത്താന്‍ തിരക്കിട്ട നീക്കം

subeditor

കുഞ്ഞു രാജകുമാരിക്കു പേരിട്ടു, ഷാലറ്റ് എലിസബത്ത് ഡയാന

subeditor

ജിദ്ദയിൽ ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാർ മൂന്നുദിവസമായി പട്ടിണിയിൽ,ഭക്ഷണമെത്തിക്കാൻ ഇന്ത്യന്എംബസിക്ക് നിര്ദേശം.

subeditor

ഇരയേ കുരുക്കാൻ 8വർഷത്തേ ചിത്രങ്ങളും വീഡിയോകളും പുറത്തെടുക്കാൻ ഫ്രാങ്കോ

subeditor

സന്ദേശ ചോര്‍ച്ച വാട്‌സ് ആപ്പ് നിഷേധിച്ചു

Sebastian Antony

മലം നിറഞ്ഞ് വയര്‍ പൊട്ടാറായി… ജീവന്‍ രക്ഷിക്കാന്‍ വയര്‍ കീറി…

subeditor5

സിംബാബ്‌വേയില്‍ മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷം റോബര്‍ട്ട് മുഗാബെയെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

നല്ല ശമര്യാക്കാരനായ ഇന്ത്യന്‍ അമേരിക്കനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല; കൊലപാതകമോ? അപകടമോ?

subeditor

ഹൈപ്പോതെര്‍മിയ തെറാപ്പി: മരിച്ചയാളെ ജീവിപ്പിച്ചു

subeditor

എവറസ്റ്റ് 1.2 ഇഞ്ച് മാറി

subeditor

ബല്‍ജിയത്തില്‍ തീവ്രവാദ ഭീഷണി, ബ്രസ്സല്‍ നഗരം കനത്ത ജാഗ്രതയില്‍, മെട്രോ അടച്ചു.

subeditor

ലിബിയയിൽ തടവിലായിരുന്ന മലയാളി റെജി മോചിതനായി

subeditor

സാത്താൻ സഭയെ വരിഞ്ഞുകെട്ടാനൊരുങ്ങി കത്തോലിക്ക സഭ, കൊച്ചിയിലെ സാത്താൻ സഭാ സമ്മേളനം പൊളിക്കും

pravasishabdam news

എലിപ്പനി ദുരന്തമാകുന്നു,മരണം 57ആയി, പ്രളയത്തിന്റെ തിരിച്ചടികൾ തുടങ്ങി

sub editor

അവിഹിത ബന്ധത്തിന് ശേഷം ആത്‍മഹത്യ ശ്രമം, ഇന്ത്യക്കാരിക്ക് ദുബായിൽ പണി കിട്ടി

subeditor10