കത്തോലിക്കാ സഭയിലേ പുതിയ തീരുമാനങ്ങൾക്ക് സ്വാഗതം, ഇനി വികാരിമാരേ ഒതുക്കണം

കത്തോലിക്കാ സഭയിൽ നിന്നും ചില മാറ്റങ്ങൾ പുറത്തുവരുന്നു. നല്ല നിലപാടുകൾക്ക് സ്വാഗതം.കഴിഞ്ഞ ഉള്ളതു പറഞ്ഞാൽ എന്ന കോളത്തിൽ പ്രധാനമായും ഉന്നയിച്ചത് അളത്താരയിലേ വൈദീകരുടെ മോശമായ പെരുമാറ്റമായിരുന്നു. വിശ്വാസികളേ ശപിക്കാനും ചീത്തവിളിക്കാനും, പണപിരിവ്‌ നടത്താനും, ആത്മീയപരമല്ലാത്ത പെരുമാറ്റങ്ങൾക്കും വൈദീകർ അൾത്താര ഉപയോഗിക്കുന്നതിനേ തടയണമെന്ന് ശക്തമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ മാനന്തവാടി രൂപതയിൽ നിന്നും ആശ്വാസകരമായ തീരുമാനങ്ങൾ…

രൂപത സ്വീകരിച്ച നല്ല തീരുമാനങ്ങൾ ചുരുക്കി പറയാം

പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളിൽ സി.സി. ടിവി കാമറകൾ സ്ഥാപിക്കുക. ഇതുവഴി പള്ളിമേടകളിലെ സന്ദർശകർ ആരൊക്കെയെന്ന് മനസിലാക്കാനും പള്ളിമേടകളുടെ പ്രവർത്തനം സുതാര്യമാക്കാനും ആക്ഷേപങ്ങൾ ഒഴിവാക്കാനും വേണ്ടീയാണിത്.ഇടവകകളിൽ അഞ്ചു വർഷത്തേക്ക് നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും തീരുമാനമായി. പിരിവിന്റെയോ സംഭാവനയുടേയോ പേരിൽ ഒരു ശിക്ഷാ നടപടിയും പാടില്ല. നിർബന്ധിത പിരിവ്‌ കർശനമായി നിരോധിച്ചു.അൾത്താര ബാലികമാർ അനിവാര്യമല്ല. ഉണ്ടെങ്കിൽ അവർക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സംവിധാനങ്ങൾ നിർബന്ധമായും പള്ളികൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്തിയിരിക്കണം. പള്ളിമുറിയിൽ സ്ത്രീകൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കും. ഇടവകയിലെ വികാരിക്കും അസിസ്റ്റന്റ് വികാരിമാർക്കും മാത്രമേ പള്ളിമുറിയിൽ രാത്രി തങ്ങാൻ അനുവാദമുള്ളു. കൗൺസലിങ് പോലുള്ളവ തുറന്ന സ്ഥലങ്ങളിൽ മാത്രമേ നടത്താൻ പാടുള്ളു.

വിശുദ്ധ കുർബാന പ്രസംഗ മധ്യേ വൈദികർ ആരെയും തേജോവധം ചെയ്യാൻ പാടില്ല. പിരിവ്, സംഭാവന തുടങ്ങിയവ കുടിശികയായതിന്റെ പേരിൽ വിവാഹം, മാമോദീസ, മരണാനന്തര കർമങ്ങൾ തുടങ്ങിയവ നിഷേധിക്കാൻ പാടില്ല. ബിഷപ് മാർ ജോസ് പൊരുന്നേടം തന്നെയാണ് മുൻകരുതൽ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

ഈ തീരുമാനങ്ങൾ നടപ്പാക്കാൻ വികാരിമാരേ ജനം നിർബന്ധിക്കണം. വികാരിമാർ ഫലത്തിൽ മാർപ്പാപ്പക്കും മേലേയാണ്‌ എന്ന അഹങ്കാരത്തിലാണ്‌. അഹങ്കാരത്തിനും ആർത്തിക്കും, പണത്തിനും, പിരിവിനും   കൈയ്യും കാലും വയ്ച്ച് രൂപങ്ങളാണ്‌ പല ഇടവക വികാരിമാരും. പിരിവും ആർഭാഢവും, ചിലവും കുറക്കണമെന്ന് കർദ്ദിനാളിന്റേയും മാർപ്പാപ്പയുടേയും നിർദ്ദേശം പള്ളിയിലേ അസ്ഥികുഴിയിൽ തള്ളിയ പെരും തച്ചന്മാരാണ്‌ പല വികാരിമാരും. ഇപ്പോൾ മാനന്തവാടി രൂപതാ ബിഷപ്പ് പ്രഖ്യാപിച്ച് നയങ്ങൾ വികാരിമാരേ കൊണ്ട് നടപ്പിലാക്കാൻ വിശ്വാസികൾ വേണ്ടിവന്നാൽ ബല പ്രയോഗം നടത്തിയാലും അധികമാകില്ല. കാരണം അത്ര വഷളാണ്‌ പള്ളിമേടയിലേ ജീവിക്കുന്ന രൂപങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ!!. ആത്മ്മിയതയും, സ്നേഹവും സൗമ്യതയും ജീവിതത്തിൽ തൊട്ടുതീണ്ടാത്ത കുറെ ആളുകൾ ഇക്കൂട്ടത്തിൽ ഉണ്ട്.

കുർബാന മദ്ധ്യേ അളത്താരയിൽ നിന്നും ആത്മീയമല്ലാത്ത കാര്യങ്ങൾ പറയുന്ന വൈദീകനേ വിദേശ രാജ്യത്ത് ആ സമയത്തു തന്നെ പള്ളികുള്ളിൽ എഴുനേറ്റ് നിന്ന് വിശ്വാസികൾ ചോദ്യം ചെയ്യും. എന്നിട്ടേ കുർബാനയുടെ ബാക്കി ചെല്ലിക്കൂ. കേരളത്തിലേ വിശ്വാസികൾക്ക് ആ ധൈര്യം വരുവോളം അവർ കഴുത്തു നീട്ടി അറവമാടിനേ പോലെ എന്തും പറഞ്ഞാലും കേൾക്കാൻ പള്ളിയിൽ കഴുത്തും നീട്ടിയിരിക്കും. വിശ്വാസികൾ കടമ നിറവേറ്റണം, ഉത്തരവാദിത്വ ബോധം കാട്ടണം.വിശ്വാസ സംരക്ഷണത്തിന്‌ വിശ്വാസികൾക്കും ഉത്തരവാദിത്വമുണ്ട്. അവർ മൗനികളാകരുത്.

മാനന്തവാടി രൂപതാ മെത്രാന്റെ നല്ല നിർദ്ദേശങ്ങളേ സ്വാഗതം ചെയ്യാം. ഇത് മറ്റ് രൂപതകളിൽ നടപ്പിലാക്കാൻ അവിടുത്തേ വിശ്വാസികൾ അവിടുത്തേ ബിഷപ്പുമാരിൽ സ്വാധീനം ചെലുത്തണം. അവിടെയും ഒരു വൈദീകൻ ബലാൽസംഗത്തിനും കൊലപാതകത്തിനുമൊക്കെ ജയിലിൽ ആകും വരെ കാത്തിരിക്കേണ്ട കാര്യം ഇല്ല.

ബഹുമാനപ്പെട്ട കർദിനാൾക്കും മാനന്തവാടി രൂപതാ മെത്രാനും അറിയാൻ ഒരു നിർദ്ദേശം കൂടി വയ്ക്കട്ടേ. ഇടവക ഒരു കുടുംബമാണ്‌. അവിടെ ഞങ്ങൾ വിശ്വാസികൾ കെട്ടിപൊക്കിയ സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം, ഹാളുകൾ, പള്ളി എന്നിവയുണ്ട്. ആ ഇടവകയിലേ വിശ്വാസികൾ അവരുടെ ആവശ്യത്തിന്‌ അവരുടെ കൈയ്യിലേ പണം കൊണ്ട് ഉണ്ടാക്കിയതാണിത്. ചില്ലി കാശ്പോലും ഒരു ബിഷപ്പിന്റേയും വൈദീകന്റെയും കൈയ്യിൽ നിന്നും ഉപയോഗിച്ചിട്ടില്ല. ആ സ്ഥാപനങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ ഞങ്ങൾക്ക് അനുവാദം തരണം. ഞങ്ങൾ ഉണ്ടാക്കിയ ഞങ്ങളുടെ കുടുംബത്തിലേ ഈ സ്ഥാപനങ്ങൾ ഉപയോഗിക്കുമ്പോൾ 5000 മുതൽ 20000 രൂപവരെ വാടകയെടുക്കുന്നത് അധമ വേലയാണ്‌. നെറികേടാണ്‌. പണം..പണം…എന്ന ദുർചിന്തയാണിതിന്‌ പിന്നിൽ. ആവശ്യം പറയൂ..പണം ഞങ്ങൾ തരും..എന്നാൽ ഇത്തരത്തിൽ എരന്നും തുരന്നും കച്ചവടം നടത്തരുത്.

related story: ഈ ജനകീയ വിചാരണ പൗരോഹിത്യത്തിന്റെ മേൽ വിശ്വാസികളുടെ ഭരണം, ഇത് തുടരണം

മാമോദീസക്ക്, മരിച്ചടക്കിന്‌, വിവാഹത്തിന്‌ ഞങ്ങൾ പണിത പള്ളി ഉപയോഗിക്കാൻ പോലും വാടക, ക്യാമറക്ക് വാടക, മൈക്കിനും, വീഡിയോക്കും, കപ്യാർക്കും ഒക്കെ വാടക..ഇടവക വികാരിമാർ വിവാഹത്തിന്‌ നടത്തുന്ന അടിവേര്‌ ചെത്തി ഭീഷണിപ്പെടുത്തിയുള്ള പിരിവ്‌ അവസാനിപ്പിക്കണം. ബാങ്ക് ലോൺ എടുത്ത് വിവാഹം നടത്തുന്ന നിർദ്ധനരുടെ കയ്യിൽ നിന്നു പോലും ഭീഷണിപ്പെടുത്തിയും, അരിശം കാട്ടിയും, നെറ്റി ചുളിച്ചും പതിനായിരങ്ങൾ വാങ്ങി കീശയിൽ തള്ളുന്ന വികാരിമാർ ഇടിവെട്ടി ചാകാതെ ദൈവം രക്ഷിക്കട്ടേ…ഞാനീ പറയുന്നതിൽ ദൈവദോഷവും ക്രിസ്തു വിശ്വാസ വിരുദ്ധവും എങ്കിൽ പറഞ്ഞു കുമ്പസാരിക്കാം. ഒരു വിശ്വാസിയുടെ വിലാപമായി ഈ വരികളേ കാണണം. സഭയിലേ നല്ല വിശ്വാസികളും വൈദീകരും  ബിഷപ്പുമാരും എന്നെ അനുകൂലിക്കും എന്ന് 100വട്ടം ഉറപ്പ്. മാനന്തവാടി രൂപത ഇപ്പോൾ ഇറക്കിയ നിർദ്ദേശങ്ങൾ തുടക്കം മാത്രമേ ആയുള്ളു ബഹുമാനപ്പെട്ട പിതാവേ… പള്ളികളിൽ വിശ്വാസികൾ ആധിപത്യം സ്ഥാപിക്കണം. പൗരോഹിത്യം ആത്മീയതക്കാണ്‌. അവർ അവിടെ ഇരിക്കട്ടെ. പള്ളി ഭരണവും സമ്പത്തും ഒക്കെ വിശ്വാസികൾക്ക് വിട്ട് തരിക. എഴുതിയത്, വിൻസ് മാത്യു, ഫേസ്ബുക്ക് ലിങ്ക് vince mathew facebook contacts

Top