കർദിനാൾ ആലഞ്ചേരിയേ പുറത്താക്കുമെന്ന് സൂചന നല്കി മാർപ്പാപ്പ , കോടതി വിധി അനുസരിക്കും

തിരുവനന്തപുരം: കേരളത്തിലേ സീറോ മലബാർ സഭയിൽ നടക്കുന്ന തെരുവു യുദ്ധത്തിലും, വിഴുപലക്കലിലും വത്തിക്കാന്റെ നിലപാട് ഉടൻ. സീറോ മലബാർ സഭയിൽ നടക്കുന്ന ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലുകളിൽ അസ്വസ്തത പ്രകടിപ്പിച്ച് ഒരു സംഘം മെത്രാന്മാർ മാർപ്പാപ്പക്ക് കത്ത്  ഫാക്സിലും മെയിലിലും അയച്ചു. വത്തിക്കാനിലേ പോപ്പിന്റെ സിക്രട്ടറി മാരുമായി സംസാരിക്കുകയും ചെയ്തു. ഇതിനു ചുക്കാൻ പിടിക്കുന്നത് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ഭരണി കുളങ്ങര എന്നിവരും കൂടാതെ മാർ സൂസാ പാക്യവും ഉണ്ട്. സൂസാ പാക്യം ശക്തമായ പ്രതികരണമാണ്‌ വത്തിക്കാനേ അറിയിച്ചിരിക്കുന്നത്. ഇവരെല്ലാം കർദിനാൾ വിശ്വാസികളേ പ്രകോപനപരമായ വികാര പ്രകടനങ്ങളിലേക്ക് തള്ളിവിടുന്നു എന്നും പരാതിപെട്ടിട്ടുണ്ട്. സമാധാനമായി കർദിനാളേ കാണാൻ ജാഥയായി വന്ന വൈദീകരേ കർദിനാളും അദ്ദേഹത്തേ അനുകൂലിക്കുന്നവരും അപമാനിച്ചു. അവരേ ഗുണ്ടകളും, മോശക്കാരും ആക്കി ചിത്രീകരിച്ചു. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമെന്നും മനപൂർവ്വം സംഘർഷവും പ്രകോപനവും നടത്താൻ വിശ്വാസികളേ ഇളക്കി വിടുന്നതായും പരാതിയിൽ പറയുന്നു.

അടിയന്തിരമായി മാർപ്പാപ്പ ഇടപെട്ടില്ലെങ്കിൽ  സംഘർഷത്തിലേക്കോ അക്രമത്തിലേക്കോ പോകുമെന്നും ഇന്ത്യയിലേ സഭക്ക് ഇത് നാണക്കേടാകുമെന്നും പറയുന്നു. അനിഷ്ട സംഭവം ഉണ്ടായാൽ അത് ലോകം മുഴുവൻ റോമാ കത്തോലിക്ക വിഭാഗത്തിനു നാണക്കേടാവുകയും അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്യും. ബിഷപ്പുമാർ വത്തിക്കാനേ അറ്യിച്ചു.

കർദിനാൾ  ജോർജ്ജ് ആലഞ്ചേരി ഇന്ത്യൻ നിയമത്തിനെതിരേ പ്രവർത്തിച്ചാൽ അനുകൂലിക്കില്ലെന്നും രക്ഷിക്കാൻ കൂട്ട് നില്ക്കില്ലെന്നും വത്തിക്കാൻ ഉറപ്പ് നല്കിയിട്ടുണ്ട്. ഇന്ത്യൻ കോടതിയേയോ നിയമ വ്യവസ്ഥിതിയേയോ മറികടന്ന് ഇക്കാര്യത്തിൽ ചെറുതായി പോലും ഇടപെടില്ലെന്നും വത്തിക്കാൻ പറഞ്ഞു. ഇന്ത്യയിലേ കോടതി മാർ ആലഞ്ചേരിക്കെതിരേ നടത്തിയ വിധി വളരെ ഗൗരവത്തോടെയാണ്‌ വത്തിക്കാൻ കാണുന്നത്. കോടതി നിലപാട് തെറ്റാണെന്നും തെറ്റിദ്ധരിച്ചാണ്‌ കോടതി ഇങ്ങിനെ പറഞ്ഞത് എന്നും കർദിനാൾ മാർപാപ്പക്ക് എഴുതിയിരുന്നു. വരുന്ന ആഴ്ച്ച അപ്പീൽ നല്കി തെറ്റിദ്ധാരണകൾ നീക്കം ചെയ്യാൻ ആകുമെന്നും കർദിനാൾ ആലഞ്ചേരി റോമിന്‌ ഉറപ്പ് നല്കിയിട്ടുണ്ട്. അതുവരെ നടപടികൾ ഈ വിഷയത്തിൽ ഉണ്ടാകരുതെന്നും വിശ്വാസികൾ വൈകാരികമായി പ്രതികരിക്കും എന്നും വരെ കർദിനാൾ പക്ഷം വത്തിക്കാനേ അറിയിച്ചു.

എന്നാൽ കോടതി വിധിയിൽ മാറ്റം ഇല്ലെങ്കിൽ വരുന്ന ശനിയാഴ്ച്ചക്കകം സ്ഥാനം ഒഴിയാനുള്ള നടപടിയിലേക്ക് നീങ്ങണം എന്നാണത്രേ കർദിനാളിന്‌ നല്കിയ നിർദ്ദേശം. കർദിനാൾ സ്ഥാനം ഒഴിയുന്നില്ലെങ്കിൽ സീറോ മലബാർ സഭ രണ്ടായി പിളരുകയാകും ഫലം. ഇത് ഒഴിവാക്കാനാണ്‌ വത്തിക്കാന്റെ നീക്കം. എന്തായാലും അടുത്ത ആഴ്ച്ച അവസാനം ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഉണ്ടാകും. ഡിവിഷൻ ബഞ്ചിൽ കർദിനാൾ കൊടുക്കുന്ന അപ്പീലിൽ അനുകൂല വിധി ഉണ്ടായില്ലേൽ സ്ഥാനം ഒഴിയേണ്ടി തന്നെ വന്നേക്കും.

Top