Columnist Vince Mathew

നമ്മൾ പണിയും പള്ളികൾ ഒന്നും നമ്മുടേതല്ല വിശ്വാസികളേ..അന്ന് ദീപിക വിറ്റു, ഇന്ന് സഭയേ തന്നെ വിറ്റു

റോമൻ കത്തോലിക്കൻ എന്നു പറഞ്ഞ് കേരളത്തിൽ വിശ്വാസികൾ അഭിമാനിക്കാൻ വരട്ടേ..അവർക്ക് വിശ്വാസത്താലും അഭിമാനത്താലും എഴുന്നേറ്റ് നില്ക്കാൻ ഇനി ഒരു രോമം പോലും ഇല്ലാതെ സീറോ മലബാർ സഭ അടിച്ചു തകർത്തിരിക്കുന്നു. പൈശാചിക ശക്തിയുള്ള കള്ള പണക്കാരുമായി കൂട്ട് കൂടി സഭയുടെ 100കോടി വരുന്ന സ്വത്തുക്കൾ നശിപ്പിച്ചു.റോമാ കത്തോലിക്കരുടെ എല്ലാ വികാരങ്ങൾക്കും മേലേ മുസ്ളീം തീവ്ര ചിന്താഗതിക്കാർ കൊടുത്ത ഗഭീര പണിയിൽ സഭയുടെ കർദിനാൾ പോലും ബോധം കെട്ട് കുഴഞ്ഞു വീണ്‌ ആശുപത്രിയിലാണിപ്പോൾ. വിശ്വാസികൾ കരുതും പോലെ നമ്മൾ പണിയും പള്ളിയും കെട്ടിടവും, പടുത്തുയർത്തുന്ന ആസ്തിയും ഒന്നും അവരുടേതല്ല. കർത്താവിന്റേത് എന്ന് വ്യാജമായി വൈദീകർ പറയും. എന്നാൽ ആ കർത്താവ്‌ മെത്രാനാണ്‌ എന്ന് അറിയണം. അതി രൂപതകളിൽ ആർച്ച് ബിഷപ്പുമാരും. ഇവരാണ്‌ എല്ലാ പള്ളികളുടേയും സ്വത്തുക്കളുടേയും ഓരോ തരി മണ്ണിന്റേയും ഉടമസ്ഥർ. ആധാരങ്ങൾ എല്ലാം ഇവരുടെ പേരിൽ മാത്രം. ദൈവത്തിനായി കെട്ടിപൊക്കുന്ന മിനാരങ്ങൾ..കോളേജുകൾ, ആശുപത്രി സ്ഥാപനങ്ങൾ എല്ലാം മെത്രാന്റെ ആധാരത്തിലാണ്‌ കിടക്കുന്നത്. ഈ ദൈവം അത് വില്ക്കും, ബാങ്കിൽ പണയം വയ്ക്കും..,വിറ്റ് തുലച്ച് നശിപ്പിക്കും,  വിടെ ഒരു വിശ്വാസിക്കും പങ്കില്ല. ഒരോ തരി മണ്ണും വാങ്ങാൻ വിശ്വാസികൾ..അത് വില്ക്കാൻ നേരം അവൻ അറിഞ്ഞിരിക്കുക പോലും ഇല്ല. ബാങ്കിൽ പണയം വയ്ക്കുമ്പോൾ അതും അറിയില്ല. കാരണം അതിന്റെ ആവശ്യം ഇല്ല.

കത്തോലിക്കരുടെ രക്തവും, വിയർപ്പും കൊണ്ട് പടുത്തുയർത്തിയ ദീപിക പത്രം മുമ്പ് 4 കോടിയോളം രൂപയ്ക്ക് ആരോടും ചോദിക്കാതെ വിറ്റു. ഈ ഇടപാടിൽ ഇന്ന് ജയിലിൽ കിടക്കുന്ന ഫാ.റോബിൻ അടക്കമുള്ളവർ കൈപറ്റിയത് 4 കോടിക്കടുത്ത് രൂപയായിരുന്നു. 12 കോടിയോളം രൂപ നല്കി വിശ്വാസികൾ പിരിവെടുത്ത് ദീപിക പിന്നെ തിരിച്ചു പിടിച്ചു. ഇതിനേ വെല്ലുന്ന ഭൂമി ഇടപാടാണ്‌ ഇപ്പോൾ കൊച്ചിയിൽ നടന്നത്. കൊച്ചിയുടെ ചങ്കായ ഭാഗത്ത് ആരും കൊതിക്കുന്ന 3 ഏക്കറോളം വരുന്ന 5ഓളം പ്ളോട്ടുകൾ..കത്തോലിക്കാ സഭയിലേ അതി പ്രബലരായ സീറോ മലബാർ സഭയ്ക്ക് ഉണ്ടായിരുന്നത് ഇന്ന് കൈയ്യിൽ ഇല്ല. 100ലധികം കോടിയുടെ വിലയുള്ള ഈ ഭൂമി കൈവിട്ട് പോയത് വെറും 9 കോടി രൂപയ്ക്ക്. എറണാകുളം അതി രൂപതയ്ക്ക് ബാങ്കിൽ ഉള്ള 100 കോടിക്കടുത്ത് കടം വീട്ടാൻ ഐ.എസ് സ്വാധീനമുള്ള കള്ള പണക്കാർ വയ്ച്ച മധൂര സ്വപ്നങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് അടക്കം കുടുങ്ങുകയായിരുന്നു. കോളം ഉള്ളതു പറഞ്ഞാൽ/ വിൻസ് മാത്യു/ ഫേസ്ബുക്ക് പേജ്

100 കോടിയിലധികം മൂല്യമുള്ള സഭയുടെ പൈതൃകമായ ആസ്തി. ഇത് വിറ്റത് 27 കോടിക്ക് എന്ന് സഭാ രേഖകളിൽ. സർക്കാർ രേഖകളിൽ വെറും 9കോടി രൂപ. എന്നിട്ടോ സ്ഥലം മുഴുവൻ ആധാരം ചെയ്തു നല്കി. ഇതാണ്‌ നടന്നത്. ഒരു എഴുത്തും വായനയും അറിയില്ലാത്ത വിശ്വാസിയുടെ ഒരു സെന്റെ സ്ഥലം പോലും ഈ രീതിയിൽ കൊടുക്കില്ല. അത്രമാത്രം വിവരം പോലും കർദിനാളിനും മറ്റും ഇല്ലെന്ന് ധരിക്കരുത്..അതി ബുദ്ധിയായിരുന്നു….അതി ബുദ്ധി…!  എന്തുകൊണ്ട് ഈ ഇടപാട് സഭയിലേ നിയമഞ്ജന്മാരുമായും ഉന്നത നേതൃത്വവും വിശ്വാസികളുമായി ചർച്ച ചെയ്തില്ല. നമ്മൾ ഒരു വസ്തു വില്ക്കുമ്പോൾ കള്ളപണക്കാരോട് എന്തിനു കൂട്ട് കൂടണം. വസ്തു വാങ്ങുന്നവനല്ലേ നികുതി കൊടുക്കേണ്ടത്..എല്ലാത്തിനും കാരണം ഉണ്ട്. അത് ഇങ്ങിനെ

കള്ളപണക്കാരുമായി 100 കോടി വിലയുള്ള സ്വത്തുക്കൾ 27 കോടിക്ക് കൊടുക്കുമ്പോൾ ബാക്കി പണത്തിനു സഭയിലും ഒരിടത്തും രേഖയില്ല. ആ 73 കോടി രൂപ കർദിനാൾക്കും ചർച്ച നടത്തുന്ന വൈദീകർക്കും എടുക്കാം. ആ പണം അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഭയിലേ പല ബാങ്കുകൾ ..വഴി പമ്പ് ചെയ്ത് ഒളിപ്പിക്കാം. പിന്നീട് ആ പണം അതാതു വൈദീകർക്ക് തങ്ങൾ ഇടപെട്ട് കൊടുക്കുന്ന കടമായി സഭയിലേക്ക് കൊടുക്കാം. അതായത് സഭയിലേ കടങ്ങൾ വീട്ടാൻ ഈ തുക കടമായി വീണ്ടും സഭയിലേക്ക് എത്തിക്കുന്നു. പിന്നീട് കിട്ടുന്ന പിരിവും, നേർച്ചയും കുത്തി പിഴിയലും ഒക്കെയായി ഈ പണം വൈറ്റ് മണിയായി സഭയിൽ നിന്നും തിരികെ പലിശ സഹിതം വസൂലാക്കുക. ഇതായിരുന്നു വൻ പദ്ധതി. വൈദീകർക്ക് സഭാ സ്വത്ത് വില്ക്കുമ്പോൾ 73 കോടി തട്ടിയെടുക്കാം. മാത്രമല്ല ആ 73 കോടി സഭക്ക് കടം കൊടുത്ത് പലിശയും കൂടി വസൂലാക്കാം. ഇത് നടക്കണമെങ്കിൽ സഭയുമായോ വിശ്വാസികളുമായോ ബന്ധം ഇല്ലാത്ത അജ്ഞാത ഭൂമി കച്ചവടക്കാരിലേക്ക് പോകണം. ഈ പഴുതിലൂടെയാണ്‌ ഐ.എസ് ഭീകരരുടെ ബന്ധങ്ങൾ സഭയിൽ നുഴഞ്ഞു കയറിയത്. അവർ 1500 കോടിയുടെ പണം കാണിച്ച് കർദിനാളിലേയും മറ്റും കൊതിപ്പിച്ചു. തുടർന്ന് അവരുമായി 27 രൂപയുടെ കച്ചവട ധാരണ സഭ ഉണ്ടാക്കി. അതായ്ത് 100 കോടി ഇടപാടി സഭക്ക് കിട്ടുന്നത് 27 കോടി..കള്ള പണ ഏജന്റുമാർ നന്നായി ബ്രെയിൻ വാഷ് ചെയ്തു..കർദിനാളും ഉപജാപക സംഘവും മയങ്ങി വീണു.

പണം കിട്ടാതെ ആധാരങ്ങൾ എല്ലാം രജിസ്റ്റർ ചെയ്ത് നല്കി.ഒന്നല്ല..മൊത്തം 15ഓളം ആധാരങ്ങൾ..പലർക്കുമായി. 9 കോടി രൂപ കിട്ടി ബോധിച്ച് ആധാരങ്ങളിൽ കർദിനാൾ മാർ ആലഞ്ചേരി ഒപ്പിട്ട് നല്കി. കണക്കു പ്രകാരം കിട്ടിയത് വെറും 9 കോടി മാത്രം. കുറേ കോടികൾ ഇടനില നിന്ന വൈദീകർക്കും, സഭയിലേ ഉന്നതരായ ചിലർക്കും കീശയിൽ ഇട്ടും നല്കി. എന്തായാലും ആധാരം കഴിഞ്ഞപ്പോൾ കള്ള പണക്കാരുടെ വിധം മാറി.  ബാക്കി 91കോടി പണം കൊടുത്തില്ല. പണം കൊടുക്കുകയുമില്ല. സഭക്കാകട്ടേ ചതി പറ്റിയത് പുറത്ത് പറയാനാകില്ല. കാരണം കള്ള പണ ഇടപാടും, പുറത്തു പറയാനാകാത്ത കണക്കുകളും ആയി പോയി. ഇങ്ങിനെയാണ്‌ ഐ.എസ് ഏജന്റുമാർ വിദേശത്ത് ഇരുന്ന് തയ്യാറാക്കിയ വൻ പദ്ധതിയിൽ കത്തോലിക്കാ സഭ കുടുങ്ങിയത്. നൈസായി  പണി പള്ള നോക്കി അങ്ങ് കൊടുത്തു..അത്ര തന്നെ..മുസ്ളീം തീവ ചിന്താഗതിക്കാരുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല. ഈ ഇടപാടുകൾ വർഷങ്ങളായി നടക്കുന്നു. പണം വാങ്ങലും മറിക്കലും കള്ള പണക്കാരായ ഐ.എസ് ഏജന്റുമാരുമായി നടന്നുവരുന്നു. ഇതിനാൽ തന്നെ ലൗ ജിഹാദുകളോട് പോലും സഭ മൃദു സമീപനമാണ്‌. ജോസഫ് മാഷിന്റെ കൈവെട്ട് കേസു മുതൽ ഒട്ടി നില്ക്കുന്ന മൻ മാഫിയാ ബന്ധമാണിത്. മൃദു സമീപനം ഒടുവിൽ അരമനയിലും ഐ.എസ് ഏജന്റുമാർക്ക് വിരുന്ന് സല്ക്കാരത്തിലേക്ക് എത്തി. ഇപ്പോഴിതാ കർദിനാളിന്റെ ജീവൻ അപകടത്തിലാക്കിയ കുഴഞ്ഞു വീഴലും ഹാർട്ട് അറ്റാക്കും വരെ ഉണ്ടായി.  സീറോ മലബാർ സഭയുടെ ഒരു ആസ്തിയിലും പള്ളി സ്വത്തുക്കളിലും പള്ളി കമ്മിറ്റിക്കും വിശ്വാസികൾക്കും യാതൊരു അവകാശവും ഇല്ല. പൗരോഹിത്യ മേധാവിത്വം അവസാനിപ്പിച്ച് സ്വത്തുക്കൾ വിശ്വാസ സമൂഹത്തിന്റെ പക്കലേക്ക് കൈമാറുക മാത്രമാണ്‌ പോം വഴി.

വിവാഹത്തിന്‌ കടം മൂടി ബാങ്ക് ലോൺ എടുത്ത് താലിമാല വാങ്ങുന്ന കുടുംബത്തിൽ നിന്നും പിടുങ്ങി വാങ്ങുന്ന പതിനായിരങ്ങൾ, പ്രവാസികളിൽ നിന്നും ഓരോ ചടങ്ങിലും വാങ്ങിക്കുന്ന ലക്ഷങ്ങളുടെ പടിയും പിരിവും, മാമോദിസക്കും, മരിച്ചടക്കിനും വാങ്ങുന്ന പണം..ഇങ്ങിനെ ചോര തുപ്പിയ ശാപത്തിന്റെ നാണയങ്ങൾ ശേഖരിച്ച് ഉണ്ടാക്കുന്ന ആസ്തികളാണ്‌ വളഞ്ഞിരിക്കുന്ന ബിഷപ്പുമാരും കൂട്ടാളികളും കല്ലിൻ മേൽ കല്ലുവയ്ക്കാതെ തകർത്തുകളഞ്ഞത്. ഈ ശാപവും, മാരക പാപവും എവിടെ കഴുകും.ഏതേലും ഒരു വിശ്വാസി ശക്തമായ കേസുമായി പോയാൽ ഭരണ കൂടം നീതി നടപ്പിലാക്കിയാൽ മേജർ ആർച്ച് ബിഷപ്പും, ഒരു ഡസനോളം ഉന്നത വൈദീക ശ്രേഷ്ടരും ഇനി ജയിലിൽ ജീവിക്കേണ്ടിവരും. രാജ്യ ദ്രോഹം വരെ ചുമത്തപ്പെടും. എന്നാൽ ഹാർട്ട് അട്ടാക്ക് മൂലം ആശുപത്രിയിൽ കഴിയുന്ന കർദിനാളിനോട് അതൊന്നും ചെയ്യാൻ ആരും പോകില്ല. ഒരു സാധാരണക്കാരൻ ആയിരുന്നേൽ ഇത് ചെയ്തത്  എങ്കിൽ നിയമത്തിനു പോലും വിട്ട് കൊടുക്കാതെ എറിഞ്ഞ് അടിച്ച് കൊന്ന് കളയാമായിരുന്നു..എന്തു നീതി?..നിയമം?

ദൈവം ഉണ്ടായിരുന്നേൽ..കത്തോലിക്കാ സഭ തീവ്ര മുസ്ലീങ്ങൾ കുത്തിയ കുഴിയിൽ വീഴുമായിരുന്നോ എന്ന് ചോദിക്കുന്നരുണ്ട്. അതിനുത്തരം ക്രിസ്തു പറഞ്ഞിട്ടുണ്ട്. രഹസ്യമായി ചെയ്യുന്ന പലതും പുരമുകളിൽ നിന്ന് പ്രഘോഷിക്കപ്പെടും..സഭയിൽ ക്രിസ്തു ഉള്ളതിനാലാണ്‌ വൈദീകരും , ഐ.എസ് ഏജന്റുമാരുമായി നടത്തിയ കൊടും ചതി ഇപ്പോൾ പുറത്തുവന്നത്. 72 കോടി തട്ടിയെടുക്കാനുള്ള വൈദീകരുടെ അത്യാർത്തി നടക്കതെ പോയത്.  91 കോടി രൂപ തുലച്ചു കളഞ്ഞപ്പോൾ വിശ്വാസികൾക്ക് എന്തു തോന്നുന്നു? വൻ പിരിവു നടത്തി എറണാകുളം, അങ്കമാലി അതിരൂപതകളുടെ 100 കോടി കടം വീട്ടാൻ തോന്നുണ്ടോ? ബാങ്ക് ലോൺ അടക്കാൻ വഴിയില്ലാതെ ഇനി വരുന്നത് പള്ളി പിരിവായിരിക്കും. അപ്പോൾ ഭൂമി വിറ്റ് തുലച്ചില്ലേടാ..ഐ.എസ് കള്ളപണക്കാർ സഭയുടെ അകത്തു കേറി പണി തന്നില്ലേടാ എന്നു ആരും ചോദിക്കില്ല. അതിനു മുമ്പേ വട്ടായിൽ അച്ചനേ ഇറക്കിയും കപ്പൂച്ചിയൻ മാരുടെ കാലു പിടിച്ച് സത്യ സന്യാസികളായ അവരേ കൊണ്ടും ഞെരിപ്പ് ധ്യാനങ്ങൾ നടത്തും. വിശ്വാസികളുടെ എല്ലാ വികാരവും തല്ലി കെടുത്തിക്കും. കാത്തിരുന്ന് കാണാം…

Related posts

50 പൈസാ കൈയ്യിലുള്ളവർ പുലിയായി നടന്ന കാലമുണ്ടായിരുന്നു!!…

subeditor

കൊന്നു എന്നും കുഴിച്ചിട്ടെന്നും കൊലയാളികൾ…മൃതദേഹം പിന്നെ ആരാണ്‌ കുഴിമാന്ത്രി കൊണ്ടുപോയത്

subeditor

വിൽനയുടെ തല വെടിയേറ്റ് ചിതറുന്നത് സി.സി.ടിവിയിൽ; കൊലയാളി ബാങ്ക്; തോക്കെടുക്കാൻ അറിവില്ലാത്തവനെ പണിക്ക് നിയമിച്ചവൻ നടത്തിയ കൊലപാതകം

subeditor

ആശയവിനിമയവും നവമാധ്യമങ്ങളും.

subeditor

മൂല്യബോധം തൊട്ടു തീണ്ടാത്ത എന്ത് അതിക്രമത്തിനും മടിക്കാത്ത ഒരു തലമുറ ;”കുട്ടികളെ കൊല്ലുന്ന വിദ്യാഭ്യാസം”

ഗൾഫിനെ പൊന്നണിയിച്ച അറ്റ് ലസ് രാമചന്ദ്രനെ ജയിലിൽ ഇടുന്നത് ക്രൂരത, ബൂമെറാങ്ങായി തിരിച്ചടിക്കും

subeditor

മാനന്തവാടി രൂപത ഭൂമി കച്ചവടം നടത്തിയത് സമ്മതിച്ചു,എത്ര വിലയ്ക്കാണ്‌ വിറ്റതെന്ന് വിശദാംശങ്ങൾ പുറത്തുവിടണം

subeditor

ഖത്തറിൽ മറ്റുള്ളവരെ ഓൺലൈനിൽ പരിഹസിക്കരുത്; ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും-സർക്കാർ മുന്നറിയിപ്പ് ഇറക്കി.

subeditor

ചങ്കിൽ തറയ്ക്കുന്ന ഈ കാഴ്ച്ചകൾ 2016ൽ ഉണ്ടാകരുതേ…

subeditor

പാപമോചനാധികാരം ബിഷപ്പുമാർക്കും വൈദികർക്കും ഉണ്ടോ?

subeditor

ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷന്മാർ വെള്ളാപള്ളിയാകരുത്

subeditor

ജമ്മു കാശ്മീരിൽ ശരിക്കും ഇന്ത്യക്കാർ എത്ര ഉണ്ടാകും?

subeditor