എല്ലാ ടാറ്റാ കാറുകൾക്കും വില 2017മുതൽ കൂട്ടും

മുംബൈ:നിങ്ങൾ ടാറ്റ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ 2016ൽ തന്നെ വാങ്ങുക. എല്ലാ ടാറ്റ കാറുകൾക്കും 2017മുതൽ വില കൂട്ടാൻ തീരുമാനിച്ചു.വിവിധ മോഡലുകൾക്ക് 5000 മുതൽ 25,000 രൂപവരെയാണ് വർധിപ്പിക്കുക.
വാഹനങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുകളായ സ്റ്റീൽ, അലുമിനിയം, ചെമ്പ്, റബ്ബർ എന്നിവയുടെ വില വർധിച്ചത് മൂലമാണ് യാത്ര വാഹനങ്ങളുടെ വില കൂട്ടാൻ നിർബന്ധിതമായെതന്ന് ടാറ്റ മോേട്ടാഴ്സ് പ്രസിഡൻറ് മായങ്ക് പരീക് പറഞ്ഞു.

എൻട്രി ലെവൽ മോഡലായ നാനോ മുതൽ ആരിയ വരെയുള്ള എല്ലാ മോാഡലുകൾക്കും വില വർധനവ് ബാധകമാവും. പുതിയ വില പ്രകാരം നാനോക്ക് 2.18 ലക്ഷവും ആരിയക്ക് 17.29 ലക്ഷവുമായിരിക്കും ഷോറും വില.അസംസ്കൃത വസ്തുകളുടെ വില വർധനയും കറൻസി വിനിമയത്തിലെ സംഭവങ്ങളും കാരണം ടൊയോേട്ടായും കാറുകളുടെ വില നേരത്തെ തന്നെ വർധിപ്പിച്ചിരുന്നു.

Top