Crime

കൂട്ടുകാരന്‍ ആത്മഹത്യ ചെയ്തപ്പോള്‍ ‘ഉടന്‍ നിന്റെയടുത്തേക്കു വരികയാണ്’ എന്ന് രണ്ടാമന്റെ പോസ്റ്റ്.

കല്‍പറ്റ : ഉറ്റ സുഹൃത്തുക്കളായ കൗമാരക്കാരെ അടുത്തടുത്ത ദിവസങ്ങളില്‍ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്് സമൂഹമാധ്യമങ്ങളിലെ ‘മരണ’ ഗ്രൂപ്പുകളെന്ന നിഗമനത്തില്‍ പൊലീസ്. വയനാട്ടില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ, സമപ്രായക്കാരായ മൂന്ന് വിദ്യാര്‍ഥികളാണ് ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയത്. ജീവിതത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന ഗ്രൂപ്പുകളും പേജുകളും സമൂഹമാധ്യമങ്ങളില്‍ ഇവര്‍ സ്ഥിരമായി പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവന്‍ സുബൈര്‍ റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) തൂങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചത്. ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (17) കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു. ഇരുവരുടെയും വിയോഗത്തിനു ശേഷം, ഇവരുടെ കൂട്ടുകാരില്‍ ചിലര്‍ വിഷാദ രോഗത്തിനു സമാനമായ മാനസികാവസ്ഥയിലെത്തിയതിലും അസ്വാഭാവികതയുണ്ടെന്നാണു പൊലീസ് പറയുന്നത്. ഈ കുട്ടികളുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്ന്, മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വം വിവരിക്കുന്ന ചില കൂട്ടായ്മകളില്‍ ഇരുവരും അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂട്ടുകാരന്‍ ആദ്യം ആത്മഹത്യ ചെയ്തപ്പോള്‍ ‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്’ എന്നാണ് രണ്ടാമന്‍ പോസ്റ്റിട്ടത്. ജീവനൊടുക്കിയതിന്റെ തലേ ദിവസം, ‘ഞാന്‍ മരിച്ചാല്‍ നീ എന്നെ കാണാന്‍ വരുമോ’ എന്ന് മറ്റൊരു സുഹൃത്തിന് വാട്‌സാപ് സന്ദേശം അയയ്ക്കുകയും ചെയ്തു. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ആരാധകരായിരുന്നു ജീവനൊടുക്കിയ കുട്ടികള്‍ എന്നും സൂചനയുണ്ട്.

രണ്ടു പേരുടെയും ആത്മഹത്യാ രീതികളിലും സമാനതകളുണ്ട്. ഉച്ചത്തില്‍ പാട്ടു വച്ചതിനു ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്. മുഹമ്മദ് ഷെബിന്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് പനമരം സ്വദേശിയായ വിദ്യാര്‍ഥി കട്ടാക്കാലന്‍ മൂസയുടെ മകന്‍ നിസാം(16) വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ചിരുന്നു. സ്‌കെച്ച് പെന്‍ ഉപയോഗിച്ച് 5 പേരുകള്‍ ചുമരില്‍ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ.

ഷമ്മാസിനെയും ഷെബിനെയും നിസാമിന് അറിയാമായിരുന്നുവെന്നും പറയപ്പെടുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആത്മഹത്യയിലും ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇവരുടെ സുഹൃദ്‌സംഘത്തിലെ 13 പേര്‍ കൂടി ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടെന്ന് മുഹമ്മദ് ഷമ്മാസിന്റെ മറ്റു കൂട്ടുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷമ്മാസിന്റെ ബന്ധുവും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായ ഹംസ കടവന്‍ പറഞ്ഞു.

സംഘത്തിലെ മറ്റു കുട്ടികളെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും സഹായത്തോടെ കൗണ്‍സലിങ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനുകളും വാര്‍ഡ്തല ജാഗ്രതാ സമിതികളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്യാംപുകളും സംഘടിപ്പിക്കുമെന്ന് കല്‍പറ്റ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം പറഞ്ഞു.

Related posts

ഇന്ത്യ വിരുദ്ധ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍

കൂട്ടബലാൽസംഗം കഴിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞു..സുഖം ആസ്വദിച്ചവർ എന്നിട്ടും അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു

subeditor

വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണം കവർന്നു

subeditor

പപ്‌സ് വാങ്ങാന്‍ പണമെടുത്ത മകനോട് അമ്മ ചെയ്ത ക്രൂരത

ലിഗയെ കൊലപ്പെടുത്തിയ ശേഷം വള്ളികൊണ്ടു കുരുക്കിട്ട്‌ ആറടിപൊക്കമുള്ള മരത്തില്‍ കെട്ടിത്തൂക്കിയത്‌ രണ്ടു യുവാക്കള്‍; ലിഗയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

കുഞ്ഞുങ്ങളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു.

subeditor

നഴ്‌സിനെ മാനഭംഗത്തിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപെടുത്തി

subeditor

ടി.പി ശ്രീനിവാസനെ അടിച്ചിട്ട എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

subeditor

ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ കാലിൽ കർപ്പൂരം ഇട്ട് കത്തിച്ചു,അധ്യാപിക അറസ്റ്റില്‍

subeditor

വാളയാറിൽ എട്ടു വയസുകാരിയെ അഞ്ചു പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത് പെൺകുട്ടി തന്നെ

ജിനിയെ ഇല്ലാതാക്കിയത് മിനി തന്നെ ? പണം ഇല്ലാതെ വന്നപ്പോൾ എന്തിനും വഴങ്ങാൽ മിനി നിർബന്ധിപ്പിച്ചു, ചതിച്ചു

subeditor12

മലയാളി നടിയുടെ നേതൃത്വത്തിലുള്ള പെൺവാണിഭ സംഘം ഗൾഫിൽ പിടിയിൽ, കേരളത്തിലുള്ള നടിയെ ഉടൻ ചോദ്യം ചെയ്യും

23കാരിക്ക് കൈനിറയെ കാമുകന്മാർ,ഇപ്പോഴത്തേ കാമുകൻ പ്രശസ്ത മിമിക്രി കലാകാരൻ. 4ആഢംബര കാറുകൾ,

subeditor

പിതാവ്‌ പുനർ വിവാഹത്തിനൊരുങ്ങിയപ്പോൾ മകൾ സമ്മതിച്ചില്ല

subeditor

ജിഷവധം; ഗുണ്ടാ വീരപ്പൻ സന്തോഷിനെ ചോദ്യം ചെയ്തു, ഒന്നും കിട്ടിയില്ല!!

subeditor

നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുള്‍പ്പെട്ട ഏഴംഗ സംഘം പിടിയില്‍

pravasishabdam online sub editor

ഒറ്റക്ക് താമസിച്ചിരുന്ന മധ്യ വയസ്കനെ വെട്ടിക്കൊന്നു, പിന്നിൽ മുൻ വൈരാഗ്യം

ചികിത്സക്കെത്തിയ യുവതിയ്ക്ക് മുന്നില്‍ ദന്ത ഡോക്ടര്‍ പാന്റിന്റെ സിബ്ബഴിച്ചു; ഞെരബ് രോഗീയായ ഡോക്ടറെ പോലീസ് പൊക്കി

subeditor main