social Media Top Stories

ക്രിസ്ത്യന്‍ ബൈബിള്‍ ദിവസവും പൂജിക്കുന്ന നാഗലിംഗസ്വാമി ക്ഷേത്രം

ക്രിസ്ത്യന്‍ വേദ പുസ്തകമായ ബൈബിള്‍ ദിവസവും പൂജിക്കുന്ന ഒരു ക്ഷേത്രം, ഇത് ആരും വിശ്വസിക്കത്തില്ല എന്നാല്‍ അങ്ങനെ ഒന്നുണ്ട്. കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലെ നവല്‍ഗുഡ് പട്ടണത്തിലെ നാഗലിംഗസ്വാമി ക്ഷേത്രത്തിലാണ് ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ബൈബിള്‍ പൂജിക്കപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യോഗിയായ നാഗലിംഗസ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇദേഹവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ബൈബിളിനെ ദിവസവും പൂജിക്കുന്നതിനു കാരണവും. കന്നഡ ഭാഷയിലുള്ള ബൈബിള്‍ ലണ്ടനിലെ മിഷനറീസ് ഓഫ് ജെര്‍മന്‍സ് കമ്മിറ്റിയും വെസ്ലിയന്‍ മിഷനറി സൊസൈറ്റീസും ചേര്‍ന്ന് 1865 ല്‍ മാംഗ്ലൂറിലാണ് പ്രസിദ്ധീകരിച്ചത്.

ബൈബിള്‍ പൂജിക്കുന്നതിനു പിന്നിലെ ഐതിഹ്യമിങ്ങനെ : ബഗല്‍കോട്ട് ജില്ലയിലെ മുഷ്തിഗേരി ഗ്രാമ നിവാസിയായിരുന്ന കല്ലപ്പ എന്നയാള്‍ക്ക് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഒരു ബൈബിള്‍ നല്‍കി. ഒരിക്കല്‍ നാഗലിംഗസ്വാമി കല്ലപ്പയെ കാണാന്‍ എത്തിയപ്പോള്‍ എന്തോ കാരണത്താല്‍ കല്ലപ്പ ബൈബിള്‍ സ്വാമി കാണുന്നതില്‍ നിന്ന് ഒളിപ്പിച്ചു. എന്നാല്‍ സംസാരത്തിനിടയില്‍ സ്വാമി തന്റെ പുനര്‍ജന്മത്തെ കുറിച്ച് കല്ലപ്പയോട് പറയുകയും ബൈബിള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കല്ലപ്പ നല്‍കിയ ബൈബിളില്‍ സ്വാമി ഒരു കൊളുത്ത് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി. ശേഷം ആ ദ്വാരത്തിലൂടെ ഒരു വിക്ടോറിയന്‍ നാണയം ഇടുകയും അത് മറു വശത്ത് കൂടി പുറത്ത് വരികയും ചെയ്തു. ഇതിനുശേഷം ബൈബിളിലെ ദ്വാരം എന്ന് സ്വയം മൂടുന്നുവോ അന്ന് താന്‍ പുനര്‍ജനിക്കുമെന്ന് നാഗലിംഗസ്വാമി കല്ലപ്പയോട് പറഞ്ഞത്രെ.

നാഗലിംഗ സ്വാമി പറഞ്ഞതു പ്രകാരം ബൈബിളിലെ ദ്വാരം ചെറുതായി വരുകയാണെന്നാണ് ക്ഷേത്രാധികാരികള്‍ അവകാശപ്പെടുന്നത്. ദ്വാരം കാരണം കാണാന്‍ കഴിയാതിരുന്ന അക്ഷരങ്ങള്‍ വീണ്ടും കാണാന്‍ കഴിയുന്നു എന്നും അവര്‍ പറയുന്നു. ദ്വാരത്തിന്റെ വ്യാസം ക്ഷേത്രം അധികൃതര്‍ നിശ്ചിത സമയങ്ങളില്‍ അളക്കുന്നുണ്ട്. ബൈബിളിലെ ദ്വാരത്തിനു ചുറ്റും വൃത്തത്തിലുള്ള വരകളും കാണാന്‍ കഴിയും. വര്‍ഷങ്ങളായി ദ്വാരത്തിന്റെ വലിപ്പം അടയാളപ്പെടുത്തിയതാണ് അവ. നേരത്തേ അനുവാദം വാങ്ങിയാല്‍ രാവിലെയുള്ള പൂജയ്ക്ക് മുന്‍പ് ആര്‍ക്കും ബൈബിള്‍ കാണാന്‍ കഴിയും. ക്ഷേത്രം പ്രസിദ്ധീകരിച്ച നാഗലിംഗ സ്വാമിയുടെ ജിവചരിത്രത്തിലും ബൈബിളിനെക്കുറിച്ച് പറയുന്നുണ്ട്.

Related posts

കെ.എം മാണിക്കെതിരെ തെളിവുകള്‍ ഇല്ല; അന്വേഷണം അവസാനിപ്പിച്ചു

subeditor

ഷാര്‍ജയില്‍ വാഹനമോടിക്കാന്‍ ലൈസന്‍സ് ഇനി കേരളത്തില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

special correspondent

മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുന്നു: തോമസ് ഐസക്

subeditor12

വോട്ടു ചെയ്തില്ലെങ്കില്‍ ശപിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും സാക്ഷി മഹാരാജ്… എംപി ആയാല്‍ വോട്ടു ചെയ്യാത്ത മുസ്‌ളീങ്ങളെ സഹായിക്കില്ലെന്ന് മനേക… രണ്ടാള്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിന്റെ നോട്ടീസ്

subeditor5

വയലു മുഴുവൻ മണ്ണിട്ട് നികത്തിയപ്പോൾ മഴവെള്ളത്തിൽ നിന്നും പണി കിട്ടും എന്ന് ബിഷപ്പ് ഓർത്തില്ല

pravasishabdam news

പട്ടിണി കിടന്നു ചാകുന്നതാണ് കേരളത്തിന് നല്ലത്; പാര്‍വ്വതി ഷോണ്‍

മൊബൈൽഗെഡോൺ; ഇന്റർനെറ്റിലെ പുതിയ വിപ്ലവം ഏപ്രിൽ 21ന്

subeditor

പ്രതീക്ഷകള്‍ അസ്ഥാനത്താക്കി പാതിമലയാളിതാരം ശിവകേശവന്‍ പുറത്തായി

പാവം എം കെ രാഘവന് സ്വന്തമായി ഒരു വീടുപോലുമില്ലെന്ന് നാമനിര്‍ദ്ദേശപത്രിക… കയ്യില്‍ 15000 രൂപ മാത്രം…

subeditor5

വാഗമൺ സന്ദർശിക്കാനെത്തിയ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കള്ക്കും പോലീസിന്റെ അസഭ്യവര്ഷം.

subeditor

കാമുകിയെ കാണാന്‍ രാത്രിയില്‍ ഹോസറ്റലില്‍ പരസരത്തു ചുറ്റി നടന്നതിനു ചോദ്യം ചെയ്തത ദളിത് വിദ്യാര്‍ഥിയെ മര്‍ദ്ധിച്ച എസ്‌ഐ ഹബീബുള്ളയ്ക്കു കമ്മീഷന്റെ രൂക്ഷ വിമര്‍ശനം

ബര്‍ത്തില്‍ നിന്ന് വലിച്ചു താഴേയ്ക്കിടാന്‍ ശ്രമിച്ചു, വസ്ത്രം വലിച്ചഴിക്കാന്‍ നോക്കി, ട്രെയിനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്

subeditor10

സി.പി.ഐ ഇടയുന്നു ചാണ്ടിയ്ക്കു രക്ഷയില്ല – രാജിക്കുള്ള സമ്മര്‍ദം കൂടുന്നു

special correspondent

കൊച്ചിയില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ചെരുപ്പ് കമ്പനി ഗോഡൗണിന്

വൺ, ടു, ത്രി കൊല മണി കൊലകേസിൽ പ്രതി തന്നെ കോടതി വിട്ടയച്ചില്ല

subeditor

കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ തേടി സംസ്ഥാന വ്യാപക റെയ്ഡ്, 21 പേർ അറസ്റ്റിൽ, അശ്ലീല വീഡിയോ കാണുന്നവർക്ക് വരാൻ പോകുന്നത് മുട്ടൻ പണി

subeditor10

സോളാർ തട്ടിപ്പ്: മുഖ്യമന്ത്രിയേ ഇനിയും വിസ്തരിക്കും- കമ്മീഷൻ

subeditor

വില്ലന്‍ സിനിമ ഇന്റര്‍നെറ്റില്‍