ഈജിപ്തില്‍ പളളിയില്‍ സ്‌ഫോടനം നൂറിലേറെ ആളുകള്‍ മരണപ്പെട്ടു

ഈജിപ്ത: ഈജിപ്തില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തിലും വെടിവയ്പിലും 115 പേര്‍ കൊല്ലപ്പെട്ടു. എണ്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ സിനായില്‍ പ്രവിശ്യയിലെ അല്‍ റൗദ മോസ്‌ക്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രത്യേക വാഹനങ്ങളില്‍ വന്ന തീവ്രവാദികള്‍ പള്ളിയ്ക്കു മുന്നില്‍ വച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സുരക്ഷാ സേന അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു.

Top