ജോലി രാജി വെച്ചു തരൂരിനെ കാണാന്‍ ദീപു വന്നു

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച് ദീപു തന്നക്കാണാനെത്തിയവിവരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് ശശിതരൂര്‍.തന്നെകാണാനെത്തിയ സത്യസന്ധനായ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് തരൂരിന്റെ പ്രതികരണം.
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് തന്നെ ഉപദ്രവിക്കണമെന്ന ശക്തമായ നിര്‍ദേശമാണ് ദീപുവിന് ലഭിച്ചിരുന്നത്. അതിനെ തുടര്‍ന്നായിരുന്നു ദീപുവിന്റെ രാജി.
തന്റെ പെരുമാറ്റത്തിന് മാപ്പു പറയാന്‍ യുവ മാധ്യമപ്രവര്‍ത്തകനെത്തിയത് തന്നെ സപര്‍ശിച്ചുവെന്നും തരൂര്‍ പറഞ്ഞു. ഈ മാന്യതയെ അഭിനന്ദിക്കാതെ തരമില്ല. മാധ്യമ ഉടമകളായ ചിലര്‍ക്ക് മനഃസാക്ഷിക്കുത്തില്ലെന്നും അര്‍ണാബ് ഗോസ്വാമിയെ പരോക്ഷമായി സൂചിപ്പിച്ച് തരൂര്‍ പറഞ്ഞു.

‘ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല’ (#UDontHave2Lie4ALiving) എന്ന ഹാഷ് ടാഗോടെയായിരുന്നു തരൂരിന്റെ പോസ്റ്റ്.
ധാര്‍മ്മികതയും മാന്യതയുമാണ് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങള്‍. പണത്തിന് വേണ്ടി അവ ഉപേക്ഷിക്കുക എന്നത് ഭൂരിഭാഗം പേര്‍ക്കും പ്രയാസമാണെന്നും തരൂര്‍ പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരന്തരം ദുരൂഹതകള്‍ ആരോപിച്ച അര്‍ണാബിനെതിരെ തരൂര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ധാര്‍മികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്തിരിക്കുന്നതെന്നും നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു.

Top