അത് ഭൂമികുലുക്കം അയിരുന്നില്ല, പത്തനംതിട്ട കുലുങ്ങിയതിനു പിന്നിൽ ഡാമുകളുടെ ജല ഭാരം

അടൂരിനേയും പത്തനം തിട്ടയേയും കുലുക്കിയ പ്രകമ്പനം ഭൂചലനം ആയിരുന്നില്ല. പ്രതി സ്ഥാനത്ത് അണകെട്ടുകൾ. നിറഞ്ഞു കവിഞ്ഞ അണക്കെട്ടിൽ നിന്നും വരുന്ന ഉയർന്ന സമ്മർദ്ദവും ഭൂമിയുടെ മേല്പാളികളിൽ അനുഭവപ്പെടുന്ന അമിത ഭാരവും മൂലം ഉണ്ടായ സംഭവമാണിത് എന്ന് കേന്ദ്ര ഭൗമശാസ്‌ത്ര പഠന കേന്ദ്രം (എൻസെസ്) വ്യക്‌തമാക്കി. പ്രളയത്തിനു ശേഷം ഭൂമി സ്വയം ക്രമീകരിക്കുന്നതിന്റെ ഭാഗമായ ചെറുചലനം മാത്രമായതിനാലാണ് ഇത് രേഖപ്പെടുത്താതെ പോയത്. എൻസെസിലെ ഭൂകമ്പമാപിനിയിൽ ചെറിയ ചലനങ്ങൾ പോലും അളക്കാൻ കഴിയും. പക്ഷേ, അടൂരിലെ ചലനം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. വിദഗദരുടെ റിപോർട്ട് പറയുന്നു.

അതായത് പ്രളയവും അണകെട്ടുകൾ നിറഞ്ഞതും ഭൂമിയിൽ പ്രത്യാഘാതം ഉണ്ടാക്കിയിട്ടുണ്ട്. അണകെട്ട് ഭാഗത്ത് ഉണ്ടാകുന്ന ഉയർന്ന ഭാരം ഭൂമിയുടെ മറ്റ് ഭാഗങ്ങളിലേക്ക് ക്രമീകരിക്കും. ദുർബലമായ ഭൂ പാളികൾ ഉള്ള ഭാഗത്ത് ഇത് റിലീസ് ചെയ്യപ്പെടും. അപ്പോഴാണ്‌ വിള്ളലും മുഴക്കവും ഉണ്ടാകുന്നത്.ഭയാനകമായ ശബ്ദത്തോടെ ആയിരുന്നു ഭൂമിക്കടിയിൽ നിന്നും വിള്ളൽ വന്നത്.

അണകെട്ടിൽ വന്നു നിറഞ്ഞ വെള്ളവും പ്രളയത്തിൽ ഭൂമിയിലേക്ക് ഒഴുകിയ വെള്ളവും മൂലം ഭൂമിയുടെ പ്രതലത്തിന്റെ ഭാരം കൂട്ടി. ഭൂമിയുടെ പുറം പാളിയിൽ ഉണ്ടായ ഭാര വ്യത്യാസം മൂലം സംഭവിക്കുന്ന ചെറു ചലനങ്ങളാണിത്. അണകെട്ടുകൾ നിറഞ്ഞപ്പോൾ ആ ഭാഗത്ത് ഭൂമിയിൽ ലക്ഷകണക്കിന്‌ മെട്രിക് ടൺ ഭാരം കൂടി. ഇത് സമീപ പ്രദേശങ്ങളിലേ ഭൂ പാളികളിലേക്ക് പകർന്ന് നല്കി. അതായത് ഒരു ഭാഗത്ത് ഉണ്ടായ അത് കഠിയനമായ മർദ്ദവും ഭാരവും ഭൂമിയുടെ പുറം പാളികൾ മറ്റ് ഭാഗത്തേക്കും ഷെയർ ചെയ്തു എന്നവിധത്തിലാണ്‌ കേന്ദ്ര സഘത്തിന്റെ വിശകലനങ്ങൾ..വിശദമായ റിപോർട്ടിലേക്ക് വീഡിയോ കാണുക

Top