എറണാകുളത്ത് വൻ മോഷണം. സൗത്തിലെ വീട്ടില്‍ നിന്ന് മുപ്പതു ലക്ഷം രൂപയുടെ വജ്ര, സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. എറണാകുളം കെഎസ്എന്‍ റോഡില്‍ ചെമ്പകശേരിയില്‍ അനിജ ജോസഫിന്‍റെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. 36000 രൂപയും നഷ്ടപ്പെട്ടു.
തിങ്കളാഴ്ച രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. സംഭവത്തില്‍ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുപതു വര്‍ഷമായി മദ്രാസില്‍ സ്ഥിര താമസക്കാരായ അനൂജയും കുടുംബവും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയതായിരുന്നു.

ഒമ്പതിന് പാലായിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് എറണാകുളം സൗത്തിലെ വീട്ടിലെത്തിയ ശേഷം ആഭരണങ്ങള്‍ ബാഗിലാക്കി മുറിയില്‍ സൂക്ഷിച്ചു. മുറിയിലെ ജനല്‍ തുറന്നു കിടക്കുകയായിരുന്നതിനാല്‍ ഇതുവഴിയാണ് മോഷ്ടവ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.''നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ''