അറസ്റ്റിലായ സീരിയൽ നടിയുടെ വീട്ടിൽ പൂജയും മന്ത്രവാദവും നടത്തിയത് കൊലപ്പെട്ട കൃഷ്ണൻ

ഇടുക്കി കമ്പകക്കാനത്ത് മന്ത്രവാദത്തിന്റെ പേരിൽ കൊലപ്പെടുത്തിയ 4അംഗ കുടുംബത്തിലെ ഗ്രഹ നാഥൻ കൃഷ്ണൻ അറസ്റ്റിലായ സീരിയൽ നടിയുടെ വീട്ടിൽ പൂജയും മന്ത്രവാദവും നടത്തിയിരുന്നു.കൃഷ്ണനും പ്രതി അനീഷും ചേർന്ന് നടിയുടെ വീട്ടിൽ ചെന്നായിരുന്നു മന്ത്രവാദവും പൂജകളും നടത്തിയത്.സീരിയൻ നടി സൂര്യ ശശികുമാർ ഇപ്പോൾ ജയിലിൽ ആണ്‌. ഇവരും അമ്മയും സഹോദരിയും കള്ള നോട്ട് കേസിൽ അറസ്റ്റിൽ ആയിരുന്നു. ഇവരുടെ വീട്ടിൽ മന്ത്രവാദവും നിഗൂഢ കർമ്മങ്ങളും നടത്തിയിരുന്നു എന്ന് മുമ്പ് വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അവിടെ ഇത്തരം കർമ്മങ്ങൾ ചെയ്തത് ഇപ്പോൾ കൊലപ്പെട്ട കൃഷ്ണൻ എന്ന് വ്യക്തമായി. ഒരു പങ്കേ സീരിയൽ നടിയുടെ കേസിൽ അന്ന് മന്ത്രവാദം നടത്തിയ കൃഷ്ണനേയും, അനീഷിനേയും പിടിക്കുകയോ താക്കീതോ പോലീസ്  ചെയ്തിരുന്നു എങ്കിൽ ഇപ്പോഴത്തേ കൂട്ട കൊല തന്നെ ഒഴിവാക്കാമായിരുന്നു. കാരണം കൃഷ്ണൻ മന്ത്രവാദം അവസാനിപ്പിക്കുമായിരുന്നു. പൂജകളും നിർത്തുമായിരുന്നു. മന്ത്രവാദം കുറ്റകരവും ക്രിമിനൽ നടപടി പ്രകാരം ശിക്ഷാർ ഹവുമാണ്‌

പ്രതികളും കള്ള നോട്ട് കേസിലെ നടിയും സംഘവുമായി ബന്ധം

കൊലപ്പെട്ട കൃഷ്ണന്‌ മാത്രമല്ല 4 കൂട്ട കൊല നടത്തിയ പ്രതികളായ അനീഷും ലിബീനും സീരിയൽ നടിയുടെ കുടുംബവും സംഘവുമായി ബന്ധം ഉള്ളതായി സൂചന.കള്ള നോട്ട് അടിച്ച് കേസിൽ മുഖ്യ പ്രതി സീരിയൽ നടിയും കുടുംബവും ജയിലിൽ ആയെങ്കിലും അവരുടെ സംഘം പുറത്ത് നില്ക്കുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി അനീഷിന് ഒളിവില്‍ കഴിയാന്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് ഈ കള്ളനോട്ട് സംഘമാണെന്നാണ് സൂചന. റൈസ് പുള്ളര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണികളായിരുന്നു അനീഷും ലിബീഷും. റൈസ് പുള്ളര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവീന്ദ്രനുമായി അനീഷും ലിബീഷും ബന്ധപ്പെട്ടിരുന്നു. കൂട്ടക്കൊലയിലെ മുഖ്യപ്രതി അടിമാലി മാങ്കുളം മേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് സൂചന. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് രക്ഷപെട്ട അനീഷിന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്യുന്നത് ഇവരാണെന്നാണ് പോലീസ് അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന.

സീരിയൻ നടി സൂര്യ ശശികുമാറിനേ കൃഷ്ണനും അനീഷും ചേർന്ന് വഴി തെറ്റിച്ചു

വലിയ പണക്കാരി ആകുമെന്നും അതിനുള്ള മന്ത്ര സിദ്ധികൾ ഉണ്ടെന്നും പറഞ്ഞായിരുന്നു കൃഷ്ണനും അനീഷും നടി സൂര്യയുമായി അടുക്കുന്നത്. തുടർന്ന് ഇവർ ഗൂഢമായ പൂജകൾ നടത്തി. ഇതിനായി നടി കനത്ത് തുക സമ്മാനമായും നല്കി. കള്ളനോട്ട് ഇടപാടിലൂടെ സാമ്പത്തിക നില പഴയത് പോലെ ആകുമെന്ന ഉപദേശത്തെ തുടര്‍ന്നാണ് സീരിയല്‍ നടിയും കുടുംബവും കള്ളനോട്ട് റാക്കറ്റിന്റെ ഭാഗമാകുന്നത്. ഇത് കൃഷ്ണന്റെ ഉപദേശ പ്രകാരമാണെന്നാണ് സൂചന.കഴിഞ്ഞ മാസം മൂന്നിനാണ് സീരിയല്‍ നടി സൂര്യ ശശി കുമാറും അമ്മ രമാദേവിയും സഹോദരി ശ്രുതിയും പിടിയിലായത്. അറസ്റ്റിലാകുമ്പോള്‍ കഴിഞ്ഞ എട്ട് മാസമായി രമാദേവിയുടെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അടിച്ചുവരികയായിരുന്നു. കൃഷ്ണൻ ഇത്തരം പൂജകൾ പലയിടത്തും നടത്തുകയും ഫലം കാണുകയും ചെയ്തതായി കൂടെ ഉണ്ടായിരുന്നു അനീഷ് മനസിലാക്കിയിരുന്നു. കൃഷ്ണനിൽ നിന്നും ആ അത്ഭുത സിദ്ധികൾ കൈക്കലാക്കാൻ അനീഷ് ഏറെ നാളായി ആഗ്രഹിക്കുകയും ചെയ്തു. അത് കൂട്ട കൊലയിലേക്ക് നയിച്ചു.

Top