തോമസ് ചാണ്ടി രാജിവയ്ക്കും, നാളെ മുഖ്യമന്ത്രിക്ക് കത്ത് നല്കും

കൊച്ചി:പുകഞ്ഞ് …പുകഞ്ഞ് ഒടുവിൽ പുറത്തേക്ക്…അപവാദങ്ങളേ തുടന്ന് രാജിവയ്ക്കുന്ന 3മത്തേ മന്ത്രിയായി പിണറായി മന്ത്രി സഭയിൽ തോമസ് ചാണ്ടി മാറുന്നു. മന്ത്രിസഭയേ കൂടുതൽ പ്രതിസന്ധിയിലാക്കാതെ രാജിവയ്ക്കാനുള്ള സന്നദ്ധത തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം നാളെ മുഖ്യമന്ത്രിയേ കണ്ട് നടത്തും. എൻ.സി.പി കേന്ദ്രങ്ങളാണ്‌ ഇത് അറിയിച്ചത്.ബുധനാഴ്ച രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ  മന്ത്രിസഭാ യോഗത്തിനു മുൻപായിരിക്കും കാണുക.

ഇപ്പോൾ തല്ക്കാലം രാജിവയ്ക്കും . തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിട്ട് ഹർജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായാൽ മന്ത്രി സ്ഥാനത്ത് തിരികെ എത്തും.

 

Top