കൊച്ചി: ഇടത്തരക്കാരുടെ പോകറ്റിൽ ഒതുങ്ങുന്ന ടയോട്ട എത്തിയോസ് ലിവ ഇതാ പുതിയ അഴകുമായി വിപണിയിൽ. വില സാധാരണ മോഡലിന്‌ 5.94.
ആകർഷകമായ രൂപകല്‌പനയും പുത്തൻ സുരക്ഷാ സംവിധാനങ്ങളുമായി ടൊയോട്ടയുടെ പുതിയ എത്തിയോസ് ലിവ . ഡ്യുവൽടോൺ രൂപകല്‌പനയാണ് പ്രധാന മികവ്. സ്‌പോർട്ടീ റൂഫ് സ്‌പോയിലർ,  മുന്നിലെ ഗ്രിൽ, ക്രോം ഫോഗ് ലാമ്പുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്യുവൽ എയർ ബാഗുകൾ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്രം (എ.ബി.എസ്), ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്‌ട്രിബ്യൂട്ടർ (ഇ.ബി.ഡി), പുതിയ ഇൻഫോടെയ്‌ൻമെന്റ് സംവിധാനത്തോടു കൂടിയ ആകർഷകവും വിശാലവുമായ അകത്തളം എന്നിവയും പുതിയ ലീവയുടെ പ്രത്യേകതകളാണ്.

മികച്ചൊരു ഫാമിലി കാറാണ് ലിവയെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഡയറക്‌ടറും സെയിൽസ് സീനിയ‌ർ വൈസ് പ്രസിഡന്റുമായ എൻ. രാജ പറഞ്ഞു. പെട്രോൾ വേരിയന്റിന് 5.94 ലക്ഷം രൂപ മുതൽ 6.44 ലക്ഷം രൂപവരെയും ഡീസൽ വേരിയന്റിന് 7.24 ലക്ഷം രൂപ മുതൽ 7.61 ലക്ഷം രൂപവരെയുമാണ് വില.''നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ''