ശബരിമല സന്ദര്‍ശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി

ശബരിമലയിലെത്താന്‍ ഏതു നിമിഷവും പോകാൻ തയ്യാറായി നിൽക്കുകയാണ് ത്യപ്തിദേശായി.. വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ മാറ്റിനിറുത്തുന്നത് നീതീകരിക്കാന്‍ ആകാത്തതാണ്. അതിനെതിരെയാണ് ഞങ്ങള്‍ സമ്ബാദിച്ച കോടതിവിധിഎന്ന് ത്യപ്തി ദേശായിപറയുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ പോരാട്ടം ലിംഗസമത്വത്തിന് വേണ്ടിയായിരുന്നു എന്ന് ഒരു സംശയവും കൂടാതെ പറയാന്‍ കഴിയും.സ്ത്രീകളെ തടയുമെന്ന് പറയുക, സമരം ചെയ്യുക ഇതൊന്നും ശരിയായ വഴിയല്ല. റിവ്യൂ ഹര്‍ജിവെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണ്. കോടതി വിധിയുമായിതന്നെ ഞങ്ങള്‍ മുന്നോട്ടുപോകും..ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്ന ആളല്ല ഞാന്‍. മണ്ഡലകാലം തീരുംമുമ്ബ് വരും.ഉറപ്പായിട്ടുംവന്നിരിക്കും… ശബരിമലയില്‍ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി ഭീഷണി ഫോണ്‍ കോളുകളുംസന്ദേശങ്ങളും വന്നിട്ടുണ്ട്. സൈബറിടത്തിലും വലിയതോതില്‍ കാമ്ബെയിന്‍ നടക്കുകയാണെന്നറിയാം. വന്നാല്‍, മര്‍ദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തില്‍. പക്ഷേ, അവിടെ കയറിക്കോളാന്‍ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. ഞങ്ങളെ സുരക്ഷിതമായി ശബരിമലയില്‍ എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറപ്പായിട്ടും വരും.തീയതി തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ മഹാരാഷ്ട്രയില്‍മഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീര്‍പ്പായാലുടന്‍ ശബരിമലയില്‍എത്തുന്ന തീയതി തീരുമാനിക്കും.

 

 

 

 

 

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.ശബരിമലയില്‍ എത്താന്‍ ഏത് നിമിഷവും തയാറാണ്. എന്നാല്‍, തീയതി തീരുമാനിച്ചിട്ടില്ലെന്നും തൃപ്തി കേരളകൗമുദി ‘ഫ്ളാഷി’നോട് സംസാരിക്കവേ പറഞ്ഞു.

എന്നേ തയാര്‍
പരമോന്നത നീതിപീഠത്തിന്റെ വിധി അനുകൂലമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശബരിമലയിലെത്താന്‍ ഏതുനിമിഷവും തയാറാണ്. എത്രയും വേഗം അതുണ്ടാകും.

ഇത് ലിംഗ സമത്വത്തിന്റെ പ്രശ്നം .
ഇത് ആദ്യാവസാനം ലിംഗസമത്വത്തിനു വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ മാറ്റിനിറുത്തുന്നത് നീതീകരിക്കാന്‍ ആകാത്തതാണ്. അതിനെതിരെയാണ് ഞങ്ങള്‍ സമ്ബാദിച്ച കോടതിവിധി.
അതുകൊണ്ടുതന്നെ ഞങ്ങളുടെ പോരാട്ടം ലിംഗസമത്വത്തിന് വേണ്ടിയായിരുന്നു എന്ന് ഒരു സംശയവും കൂടാതെ പറയാന്‍ കഴിയും.

റിവ്യൂ ഹര്‍ജി സമയംകൊല്ലി
കോടതിയില്‍ ഈ വിഷയം ആദ്യം വന്നപ്പോള്‍തന്നെ കേരളത്തില്‍ നിന്നുള്ള ഭക്തര്‍ പറയുന്നതും മറുവിഭാഗം പറയുന്നതും കോടതി ശ്രദ്ധിച്ചുകേട്ടിരുന്നു. അതിനുശേഷമാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. അത്തരം വാദങ്ങളെല്ലാം ഉന്നയിച്ചുകഴിഞ്ഞതാണ്.
സ്ത്രീകളെ തടയുമെന്ന് പറയുക, സമരം ചെയ്യുക ഇതൊന്നും ശരിയായ വഴിയല്ല. റിവ്യൂ ഹര്‍ജിവെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണ്. കോടതി വിധിയുമായിതന്നെ ഞങ്ങള്‍ മുന്നോട്ടുപോകും.
ഭീഷണികളോ, നോ പ്രോബ്ലം
ഭീഷണികള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, എന്തുചെയ്യാം, അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്ന ആളല്ല ഞാന്‍. ശബരിമലയില്‍ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി ഭീഷണി ഫോണ്‍ കോളുകളുംസന്ദേശങ്ങളും വന്നിട്ടുണ്ട്. സൈബറിടത്തിലും വലിയതോതില്‍ കാമ്ബെയിന്‍ നടക്കുകയാണെന്നറിയാം. വന്നാല്‍, മര്‍ദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തില്‍. പക്ഷേ, അവിടെ കയറിക്കോളാന്‍ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. ഞങ്ങളെ സുരക്ഷിതമായി ശബരിമലയില്‍ എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറപ്പായിട്ടും വരും.തീയതി തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ മഹാരാഷ്ട്രയില്‍മഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീര്‍പ്പായാലുടന്‍ ശബരിമലയില്‍എത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരുംമുമ്ബ് വരും.ഉറപ്പായിട്ടുംവന്നിരിക്കും.

തൃപ്തി ദേശായി
ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാത റാന്‍ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന പ്രസ്ഥാനത്തിന്റെ (2010) സ്ഥാപകയുമാണ്. കര്‍ണാടകയിലെ നിപാന്‍ താലൂക്കില്‍ ജനനം. 2003ല്‍ ചേരിനിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കം. ഭര്‍ത്താവ് പ്രശാന്ത് ദേശായി. ഒരു മകന്‍. തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയിലെ ശനി ശിംഘ്നാപുര്‍ ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം, ഹാജി അലിദര്‍ഗ എന്നിവിടങ്ങളില്‍ സ്ത്രീപ്രവേശനം ഉറപ്പാക്കാനായത്. സ്ത്രീകള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്ന് മുമ്ബ് തൃപ്തി ദേശായി പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Top