തലസ്ഥാന നഗരില്‍ പെണ്‍വാണിഭം; താത്തയും അഞ്ചു സുന്ദരികളും അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘം അറസ്റ്റില്‍. നടത്തിപ്പുകാരി ഉള്‍പ്പെടെ ഒമ്പതുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പിടിയിലായവരില്‍ അഞ്ചു സ്ത്രീകളും നാല് പുരുഷന്‍മാരും ഉള്‍പ്പെടുന്നു.നെടുമങ്ങാട് സ്വദേശി താത്ത എന്നു വിളിക്കുന്ന നസീമ (55), ഇവരുടെ സഹായി സലിംഖാന്‍(49)ഇടപാടുകാരനായ നെടുമങ്ങാട് സ്വദേശി കിഷോര്‍ തമ്പാനൂര്‍ സ്വദേശിയായ ജയകുമാര്‍, പേരൂര്‍ക്കട സ്വദേശി വിനീഷ് , കര്‍ണ്ണാടക സ്വദേശികളായ മൂന്ന് യുവതികളെയും എറണാകുളം സ്വദേശിനിയായ ഒരു യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നു ബൈക്കുകളും പത്ത് മൊബൈല്‍ ഫോണുകളും നിരവധി സിംകാര്‍ഡുകളും , ഐപാഡുകളും 28000 രൂപയും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷ്ണര്‍ പി പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മൊബൈല്‍ ഫോണിലൂടെയാണ് ഇവര്‍ ഇടപാടുകാരെ വീട്ടില്‍ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. നസീമയാണ് പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ സമാന സംഭവത്തില്‍വഞ്ചിയൂര്‍, തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിലവിലുണ്ട്.

Top