ട്രംപ് – കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച റദ്ദാക്കി

വാഷിങ്ടണ്‍: ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കാനിരുന്ന ഡൊണാള്‍ഡ് ട്രംപ് -കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച റദ്ദാക്കി. കൂടിക്കാഴ്ചയ്ക്ക് ഉചിതമായ സമയമല്ല ഇതെന്ന്‌ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന് വൈറ്റ് ഹൗസ് അയച്ച കത്തില്‍ വ്യക്തമാക്കി.

അടുത്തിടെ ഉത്തര കൊറിയ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ കണ്ട ‘തുറന്ന വൈരവും വിദ്വേഷവുമാണ്’ ഈ നിലപാടിനിടയാക്കിയതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു.

വിദ്വേഷം നിറഞ്ഞ സാഹചര്യത്തിൽ ജൂൺ 12ന് സിംഗപ്പൂരിൽ നിശ്ചയിച്ച ഉച്ചകോടി നടത്തുന്നത് ഉചിതമാകില്ലെന്നു പ്രസ്താവനയിൽ ട്രംപ് വ്യക്തമാക്കി. ഇനി എതെങ്കിലും ദിവസം കൂടിക്കാണാനാകുമെന്ന പ്രതീക്ഷയും കിമ്മിനുള്ള കത്തിൽ ട്രംപ് സൂചിപ്പിക്കുന്നുണ്ട്.

Top