യു.എസ് ആണവ ബോംബറുകൾ ഉത്തരകൊറിയൻ ആകാശത്ത് പറന്നു

സോൾ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദക്ഷിണ കൊറിയയിൽ വരുമ്പോൾ ഉത്തര കൊറിയയുടെ ബോബാക്രമണ ഭീഷണി കണക്കിലെടുത്ത് കൂടുതൽ യു.എസ് ബോംബറുകൾ കൊറിയൻ ഉപഭൂഖഢത്തിൽ എത്തി. യു.എസ് ആണവ ബോംബറുകൾ ഉത്തര കൊറിയൻ ആകാശത്തേ തൊട്ട് പറന്നു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പോർവിമാനങ്ങളും യുഎസ് വിമാനങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നു യുഎസ് പസഫിക് എയർ ഫോഴ്സിന്റെ (പിഎസിഎഎഫ്) വാർത്താക്കുറിപ്പ് ഉദ്ധരിച്ച് എഫെ ന്യൂസ് റിപ്പോർട്ട് ചെയ്തു.പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിലുള്ള ആൻഡേഴ്സൺ എയർഫോഴ്സ് ബേസിൽനിന്നു പറന്നുയർന്ന ബോംബർ വിമാനങ്ങൾ കൊറിയയുടെ തെക്കും ജപ്പാന്റെ പടിഞ്ഞാറുമായി സൈനിക പ്രകടനം നടത്തി. പിന്നീടു കൊറിയയുടെ വ്യോമാതിർത്തിയിൽ മഞ്ഞക്കടൽ മേഖലയിൽ കൊറിയൻ പോർ വിമാനങ്ങളുമായി പരിശീലനം നടത്തി തിരികെയെത്തിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

5നാണ്‌ ട്രം പ് വരുന്നത്. ഈ സമയത്ത് ആണവ സ്ഫോടന പരീക്ഷണം നടത്തുമെന്നും ആണവ ബോബ് പരീക്ഷണവും ഉണ്ടാകുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് മേഖലയിൽ സന്ദർശനം നടത്തുമ്പോൾ ആണവ ഭീഷണി അമേരിക്കയേ ഞെട്ടിപ്പിച്ചിരിക്കുന്നു.ആണവ സ്ഫോടന നീക്കം ഉണ്ടായാൽ തടയാനും തിരിച്ചടിക്കാനും എല്ലാ നീക്കങ്ങളും യു.എസ്- ജപ്പാൻ- ദക്ഷിണ കൊറിയ എന്നിവർ പ്ലാൻ ചെയ്തുകഴിഞ്ഞു.

ഗുണ്ടാസംഘങ്ങളെപ്പോലെ പെരുമാറുന്ന യുഎസ്, ആണവ ശക്തിയായ ഉത്തര കൊറിയയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ അറിയിച്ചു. ആണവ യുദ്ധമുണ്ടാക്കാൻ യുഎസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും കെസിഎൻഎ കുറ്റപ്പെടുത്തി. ആണവ, മിസൈൽ പരീക്ഷണങ്ങൾ തുടർന്നാൽ പൂർണമായും നശിപ്പിക്കുമെന്ന ട്രംപിന്റെ വെല്ലുവിളികളെ ഉത്തര കൊറിയ നിസ്സാരമായാണ് എടുത്തിരിക്കുന്ന

Top