പിണങ്ങിപ്പോയിട്ടും ഭര്‍ത്താവ് ഫോണ്‍വിളിച്ചും സന്ദേശമയച്ചും പീഡനം തുടര്‍ന്നു ; ഗര്‍ഭിണി തൂങ്ങിമരിച്ചു

തിരുവനന്തപുരം ; പാറശാലയില്‍ ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.. പനച്ചമുട് അരുൺനിവാസിൽ അരുൺകുമാർ(28) ആണു പിടിയിലായത്. കഴിഞ്ഞ വെള്ളി ഉച്ചയ്ക്കാണു ഭാര്യ, ഇടിച്ചക്കപ്ലാമുട് ഗായത്രിഭവനിൽ ഗായത്രി(25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ജുലൈ 16ന് ആയിരുന്നു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ അരു‍ൺകുമാറുമായുള്ള വിവാഹം. ഭർതൃവീട്ടിലെത്തി ഒരു മാസം കഴിഞ്ഞതുമുതൽ ഇരുവരും തമ്മിൽ ഭിന്നതകൾ തുടങ്ങിയിരുന്നു. മാനസിക പീഡനം രൂക്ഷമായതേ‍ാടെ മരണത്തിന് ഒര‍ാഴ്ച മുൻപാണ് ഗായത്രി സ്വന്തം വീട്ടിലെത്തിയത്.

ഇതിനു ശേഷം, ഫോ‍ൺ വിളിച്ചും സന്ദേശമയച്ചും പീഡനം തുടർന്നതാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറയുന്നു. വീട്ടിൽനിന്നു പെ‍ാലീസിനു ലഭിച്ച ഗായത്രിയുടെ ആത്മഹത്യാ കുറിപ്പിൽ മരണകാരണം വ്യക്തമാക്കിയിരുന്നതായി പെ‍ാലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

Top