വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ എല്ലാവര്‍ക്കും വെരിഫിക്കേഷന്‍ നല്‍കാന്‍ ട്വിറ്റര്‍

ന്യൂയോര്‍ക്ക്: വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ എല്ലാവര്‍ക്കും വെരിഫിക്കേഷന്‍ നല്‍കാന്‍ ട്വിറ്റര്‍. നിലവില്‍ പ്രമുഖ വ്യക്തികള്‍ക്ക് മാത്രമേ വെരിഫിക്കേഷന്‍ നല്‍കാറുള്ളൂ. ഇതില്‍ നിന്ന് മാറിയാണ് ട്വിറ്ററിന്‍റെ തീരുമാനം. 2009 ലാണ് വെരിഫൈഡ് ബ്ലൂ ടിക്ക് സംവിധാനം ട്വിറ്റര്‍ ആരംഭിക്കുന്നത്. പ്രശസ്ത വ്യക്തികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മാത്രം ലഭിക്കാറുള്ള വെരിഫൈഡ് ചിഹ്നം സോഷ്യല്‍ മീഡിയയിലെ സ്റ്റാറ്റസ് സിംമ്പലായാണ് കണക്കാക്കുന്നത്.

ഉപയോക്താക്കളുടെ വ്യക്തിത്വവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് ട്വിറ്റര്‍ ഇപ്പോള്‍ നടത്തുന്നത്. ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സേവനങ്ങളിലൊന്നാവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആ നേട്ടത്തിന് ഞങ്ങള്‍ ഏറെ ശ്രമിക്കേണ്ടതുണ്ടെന്നറിയാമെന്നും ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി പറഞ്ഞു.

Top