Gulf News Top Stories

യുഎഇയില്‍ കുറ്റവാളികള്‍ക്ക് ഇനി വീട്ടുതടങ്കല്‍… അനങ്ങിയാല്‍ അറിയുമെന്ന് മാത്രം

റാസല്‍ഖൈമ: കുറ്റവാളികള്‍ക്ക് വീട്ടുതടങ്കലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാവുന്ന പുതിയ പദ്ധതിയ്ക്ക് റാസര്‍ഖൈമയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. യു.എ.ഇ. ജുഡീഷ്യല്‍ വിഭാഗം ഏപ്രില്‍ മുതല്‍ കുറ്റവാളികളെ ഇലക്ട്രോണിക് സാങ്കേതികത വഴി നിരീക്ഷിക്കുന്ന സംവിധാനം പരീക്ഷണാത്മകമായി ആരംഭിച്ചതായി നേരത്തേ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

ഇത് റാസല്‍ഖൈമ ഔദ്യോഗികമായി നടപ്പാക്കിയെന്ന് പ്രഖ്യാപനത്തോടെ ഈ സംവിധാനം പ്രവര്‍ത്തിക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോയും മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടുതടങ്കലിലുള്ള കുറ്റവാളികളെ നിരീക്ഷിക്കാന്‍ രണ്ട് ഉപകരണങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്ന് കുറ്റവാളിയുടെ ദേഹത്ത് ഘടിപ്പിക്കുന്ന ജി.പി.എസ്. വഴി ട്രാക്ക്ചെയ്യാന്‍ കഴിയുന്ന ജി.പി.എസ്. ബ്രേസ്ലെറ്റ് എന്ന ഉപകരണം. കൃത്യമായി കുറ്റവാളിയുടെ ചലനങ്ങള്‍ അറിയാന്‍ ഇത് സഹായിക്കും.

രണ്ടാമത് ഒരു പ്രത്യേക പ്രദേശം മുഴുവന്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപകരണം. സ്വകാര്യത ഉറപ്പാക്കാന്‍ യു.എ.ഇ.യില്‍ തന്നെയാണ് ഇവ രണ്ടും വികസിപ്പിച്ചിരിക്കുന്നത്. ഏത് വിഭാഗത്തിലുള്ള കുറ്റവാളികള്‍ക്കാണ് ഈ ശിക്ഷാരീതി നടപ്പാക്കുകയെന്ന് വ്യക്തമായിട്ടില്ല.

Related posts

കേരള സ്വതന്ത്ര ലോകം 24നും 25നും തിരുവനന്തപുരത്ത്

subeditor

ദിനകരനെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

subeditor

പുരോഹിതരുടെ ക്ഷാമം; വനിതകളെ ഡീക്കന്മാരാക്കാനുള്ള പഠനം നടത്തും- മാർപ്പാപ്പ.

subeditor

അടിവസ്ത്രമിടാത്ത പൂജാരിമാരാണ് സദാചാരം പഠിപ്പിക്കാന്‍ വരുന്നത്; പരിഹാസവുമായി ജി.സുധാകരന്‍

subeditor5

മെട്രോ യാത്രയ്ക്കിടെ സഹയാത്രികരെ അറിയാതെ പോലും തട്ടാനോ മുട്ടാനോ പാടില്ല; ഈ 10 കല്‍പ്പനകള്‍ ലംഘിച്ചാല്‍ പിടിവീഴും

subeditor5

മന്ത്രി ബാബു ശരിക്കും കോടീശ്വരൻ! 120 ഏക്കർ തോട്ടം, ഫ്ലാറ്റുകൾ, ബിനാമികൾ, ജനപ്രതിനിധിയിൽ നിന്നും കോടീശ്വരനിലേക്ക് ഉയർന്ന രഹസ്യം

subeditor

‘ഭാരത് മാതാകി ജയ്’ വിളിച്ച് മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി; അനുകൂലിച്ച് 245 പേര്‍, കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു

subeditor5

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും,മെഡിറ്റനേറിയന്‍ കടലോരങ്ങള്‍ അപ്രത്യക്ഷമാകും

subeditor

പുതിയ യുദ്ധ മുറകൾ അവലംബിക്കാൻ ചൈനീസ് പ്രസിഡന്‍റിന്‍റെ ആഹ്വാനം

subeditor

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം ; ശബരിമലയുടെ പേര് പറയാതെ രാഹുല്‍ഗാന്ധി

main desk

‘ഡേയ്, കണ്‍മുന്നില്‍ വച്ച് സ്വന്തം പിതാവിനെ വരെ അവര്‍ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാര്‍ട്ടി ലേബലില്‍ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തില്‍ത്തന്നെ വോട്ട് ചെയ്യും’

subeditor10

ബഹ്‌റൈനില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികള്‍