ആൺകുട്ടിയുമായി ലൈംഗീക ബന്ധം: അമേരിക്കൻ ബിഷപ്പ് രാജിവയ്ച്ചു

വത്തിക്കാന്റെ നീതി വെള്ളക്കാരായ വിശ്വാസികൾക്ക് മാത്രമോ? കന്യാസ്ത്രീക്ക് പോലും നീതി നല്കാത്ത ഇവിടെ കാര്യങ്ങൾ ഇങ്ങിനെ..അമേരിക്കയിൽ വത്തിക്കാന്‌ മറ്റൊരു നീതിയും.പ്രായ പൂർത്തി എത്താത്ത ആൺകുട്ടിയുമായി ലൈംഗീക ബന്ധം നടത്തി എന്ന് ആരോപണം നേരിടുന്ന അമേരിക്കൻ ബിഷപ്പ് രാജിവയ്ച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി. പീഡന ആരോപണം ചർച്ചചെയ്യാൻ അമേരിക്കയിൽ നിന്ന് നാല് പ്രതിനിധികളെ മാർപാപ്പ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ബിഷപ്പിന്റെ രാജി. ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു.

ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരെ 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ ആ ആരോപണംബിഷപ്പ് നിരസിച്ചിരുന്നു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരായി 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് ഇപ്പോൾ നടപടി.പോലീസ് കേസ് ഒന്നും ഇല്ലാഞ്ഞിട്ടും വത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ അതിനു കാത്ത് നില്ക്കാതെ ബിഷപ്പ് സ്വയം പുറത്തു പോയി. എന്നാൽ കേരളത്തിൽ എഫ്.ഐ.ആർ വരെ രജിസ്റ്റർ ചെയ്ത ബിഷപ്പ് ഇപ്പോഴും സ്ഥാന മോതിരവും വടിയും തൊപ്പിയും വയ്ച്ച് കുർബാന ചെല്ലി നടക്കുകയാണ്‌.

Top