Economy Exclusive International Markets

ചൈനയുടെ വ്യാപാര വേരറുത്ത് അമേരിക്ക, 14ലക്ഷം കോടി രൂപയുടെ സാധനങ്ങൾക്ക് ഇറക്കുമതി നികുതി കൂട്ടി

ലോകത്ത് അമേരിക്കക്ക് മീതേ വളരാൻ ആരെയും അവർ സമ്മതിക്കില്ല. ഇതാ ചൈനയുടെ നടുവൊടിച്ച് അമേരിക്ക എട്ടിന്റെ പണി കൊടുത്തിരി​‍ക്കുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അരി, തുണിത്തരങ്ങൾ, ഹാൻഡ്ബാഗ്, ഇലക്ട്രോണിക്സ്, പാവകൾ തുടങ്ങി 6000 ഉല്പന്നങ്ങൾക്ക് അമേരിക്ക കനത്ത് ഇറക്കുമതി നികുതി ചുമത്തി. വിവരം അറിഞ്ഞതും ഞെട്ടിവിറച്ചു പോയി ചൈനക്കാർ. ചൈനീസ് ഓഹരി വിപണി കുത്തനേ ഇടിഞ്ഞു. നിക്ഷേപകർ പരക്കം പായുന്നു. അടുത്ത പാദത്തിലെ ചൈനയുടെ വളർച്ചാ നിരക്ക് കുത്തനേ ഇടിയും എന്നും മുന്നറിയിപ്പ് വന്നു.

ഇനി നമുക്ക് അമേരിക്ക ചൈനക്ക് കൊടുത്ത പ്രഹരം എന്തെന്ന് നോക്കാം. ചൈന ഗുണ നിലവാരം കുറഞ്ഞ സാധനങ്ങൾ ഇറക്കുന്നതായി അമേരിക്ക. മാത്രമല്ല വ്യാപാരത്തിന്റെ ധാർമികതകൾ ചൈന ലംഘിച്ചു. ചൈനീസ് ഉല്പന്നങ്ങൾ മൂലം അമേരിക്കൻ വിപണി പ്രതിസന്ധിയിലായി. ഉല്പാദനം കുറഞ്ഞു. തൊഴിലില്ലായ്മ കൂടി.ഇനി നോക്കി നില്ക്കാനാവില്ലെന്നും ചൈനയേ തളക്കുമെന്നും പറഞ്ഞാണ്‌ ട്രം പ് രംഗത്ത് വന്നത്. 20,000 കോടി ഡോളറിന്റെ ഉല്പന്നങ്ങൾക്കാണ്‌ കനത്ത നികുതി ചുമത്തുന്നത്. ഇന്ത്യൻ രൂപയിൽ 14 ലക്ഷം കോടി രൂപ . നോക്കുക..ചൈന തളരാൻ ഇത് മാത്രം മതി. നിലവിൽ ഇന്ത്യക്ക് പുറകിലാണ്‌ ചൈനീസ് വളർച്ചാ നിരക്ക്. ഈ പ്രഹരം കൂടി വന്നാൽ ചൈന കിതക്കും.ഇന്ത്യയുടെ മുന്നേറ്റം ആവും ഇനി ഏഷ്യയിൽ.

അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചൈനയിൽ നിന്ന് യു.എസ്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ പകുതിയോളം ഉല്പ്പന്നങ്ങൾക്ക് തുടക്കത്തിൽ തന്നെ 10% നികുതി ഈടാക്കും. അതായത് ചൈന വില കൂട്ടി വില്ക്കുകയോ കച്ചവടം നിർത്തുകയോ ചെയ്യണം.അതേ സമയം വരുന്ന 3വർഷത്തേക്ക് അമേരിക്കയിലേക്ക് ആവശ്യമായ സാധനങ്ങൾ ചൈന നിർമ്മിച്ച് ഫാക്ടറികളിൽ കെട്ടി കിടക്കുന്നു. ഏറെയും ഫർണ്ണീച്ചറുകളും പ്ളാസ്റ്റിക് സാധനങ്ങളും. ഇതെല്ലാം ഇനി എന്തു ചെയ്യും? കാര്യങ്ങൾ അവിടെയും നില്ക്കുന്നില്ല. വരുന്ന വർഷം അതായത് ച​‍ീ​‍ീസ് ഉല്പന്നങ്ങൾക്ക് 29% നികുതി ചുമത്തും. 2019 ജനുവരി ഒന്നുമുതൽ തീരുവ 25 ശതമാനമാക്കി വർധിപ്പിക്കും. മൂന്നാം ഘട്ടത്തിൽ 26,700 കോടി ഡോളറിന്റെ (ഏകദേശം 19.43 ലക്ഷം കോടി രൂപ) യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.ചൈനയുടെ അധാർമിക വ്യാപാര രീതികൾക്കെതിരേയുള്ള പ്രതികരണമായാണ് തീരുവയേർപ്പെടുത്തുന്നതെന്ന് ട്രംപ് പറഞ്ഞു. യു.എസ്.-ചൈന വ്യാപാരത്തിൽ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന് തങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു. യു.എസിനെ കൂടുതൽ ന്യായമായി പരിഗണിക്കേണ്ട എല്ലാ അവസരങ്ങളും ചൈനയ്ക്ക് നൽകുകയും ചെയ്തു. എന്നാൽ, ഈ രീതികളൊന്നും സ്വീകരിക്കാൻ ചൈന ഇതുവരെ തയ്യാറായില്ല. നടപടിക്ക്‌ തിരിച്ചടിയായി തങ്ങളുടെ കർഷകരെയോ വ്യവസായങ്ങളെയോ ലക്ഷ്യമിട്ട് തിരിച്ചടിക്കാനാണ് ചൈനയുടെ തീരുമാനമെങ്കിൽ മൂന്നാംഘട്ട തീരുവയിലേക്ക് യു.എസ്. കടക്കും-ട്രംപ് പറഞ്ഞു. മൂന്നാംഘട്ട തീരുവയേർപ്പെടുത്തുന്നതോടെ ഏതാണ്ട് മുഴുവൻ ചൈനീസ് ഇറക്കുമതിയും യു.എസ്. തീരുവയുടെ പരിധിയിൽ വരും

ഈ വർഷം ചൈനയിൽ നിന്നും നികുതി ഇനത്തിൽ അമേരിക്ക കൈക്കലാക്കിയത് 5,000 കോടി ഡോളറിന്റെ (ഏകദേശം 3.46 ലക്ഷം കോടി രൂപ) ആണ്‌. ചൈനീസ് സാധനങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തുന്ന 10 മുതൽ 29% വരെ നികുതി ഇന്ത്യയും നടപ്പാക്കണം. ചൈനയേ ഇന്ത്യൻ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കണം. 2016ലെ വ്യാപാരത്തിന്റെ 18% ഇന്ത്യയിൽ നടന്നത് ചൈനീസ് ഉല്പന്നങ്ങളിലൂടെയാണ്‌. അമേരിക്കയേ പിന്തുടർന്ന് ഇന്ത്യയും ചൈനീസ് ഉല്പ്പന്നങ്ങൾക്ക് വൻ നികുതി ഏർപെടുത്തണം. പകരം ഇന്ത്യൻ ഉല്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും ഇന്ത്യൻ ഉല്പാദകർക്ക് മുൻ ഗണന നല്കുകയും വേണം.

Related posts

മകനെ കൊന്ന അമ്മയ്ക്ക് നേരെ അസഭ്യം വിളിച്ചും കല്ലും കുപ്പിയും വലിച്ചെറിഞ്ഞും നാട്ടുകാരുടെ രോഷപ്രകടനം; കൂസലില്ലാതെ നിന്ന ജയമോൾ ജിത്തുവിനെ കഴുത്തു ഞെരിച്ചു കൊന്നതും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതും എങ്ങനെയെന്ന് പൊലീസിന് വിവരിച്ചു കൊടുത്തു

പള്ളിയിലെത്തിയെ സ്ത്രീയെ അപമര്യാദയായി സ്പര്‍ശിച്ചതിന് മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍

subeditor10

ഉസാമ ബിന്‍ലാദന്‍ രാജ്യത്തിന്റെ അതിഥിയായിരുന്നുവെന്ന് പാക്ക് മുന്‍ പ്രതിരോധമന്ത്രി

subeditor

2015-16 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ്.നിങ്ങളുടെ സമ്പാദ്യത്തെ എങ്ങനെ ബാധിക്കും

subeditor

പ്രളയത്തില്‍ മൂന്നു കോടി രൂപയുടെ മരുന്നുകള്‍ നശിച്ചു ;ആശുപത്രിക്ക് കൈത്താങ്ങായി ദിലീപ്

മീനാക്ഷി കുഞ്ഞനുജത്തിയെ താലോലിക്കുമ്പോൾ മഞ്ചു വാര്യർ ഇടുക്കിയിലെ ഷൂട്ടിങ് സൈറ്റിൽ

subeditor

സഭയെ പരസ്യമായി വെല്ലുവിളിച്ച് സഭാ വസ്ത്രം മാറ്റി ചുരിദാറും ഷാളുമണിഞ്ഞ്‌ മാനന്തവാടിയിലെ വിമത കന്യാസ്ത്രീ !

സഭാ വിമർശകൻ സാമുവേൽ കൂടലിന്‌ വധഭീഷണി, പിന്നിൽ സഭാ തലവനായ റമ്പാൻ എന്ന്- വീഡിയോ കാണുക

subeditor

മാര്‍പാപ്പയുടെ മൂന്ന് കോടിയുടെ ‘സ്‌പെഷ്യല്‍’ ലംബോര്‍ഗിനി ലേലം ചെയ്തു; ലഭിച്ചത് 388 കോടി

ഇത് സ്‌പൈഡര്‍മാനോ; കുഞ്ഞിന്റെ ജീവന്‍ യുവാവ് രക്ഷിച്ചത് അതിസാഹസികമായി

subeditor12

അമിത് ഷായുടെ മകന്റെ കേസില്‍ പിതാവിനും പങ്കുണ്ടെന്ന് വാദിച്ച സിപിഎമ്മിന് ഇപ്പോള്‍ എന്താണ് നിലപാട്? കോടിയേരിയുടെ മകന്റെ തട്ടിപ്പുകേസില്‍ ന്യായീകരണമില്ലാതെ സൈബര്‍ സഖാക്കള്‍; പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

subeditor12

കർമ്മ ന്യൂസ് സി.ഇ.ഒ അനിന്റോ എം സണ്ണി

subeditor