മോദി കൈയ്യടിച്ച് പ്രോൽസാഹിപ്പിച്ചു, അമേരിക്ക അടിച്ചമർത്താൻ ഒരുങ്ങുന്നു

റോഹിംഗ്യൻ മുസ്ളീങ്ങളേ കൂട്ട കശാപ്പ് ചെയ്ത നടപടിക്കും അവരേ രാജ്യത്ത് നിന്നും ഓടിച്ചുവിടുന്നതിനുമെതിരേ അമേരിക്ക രംഗത്ത്. മ്യാൻ മർ സൈന്യം നടത്തുന്ന കൂട്ടകൊലയിൽ നിന്നും പിന്തിരിപ്പിക്കാൻ അടിയന്തിര സൈനീക നടപടി വേണം എന്ന് യു.എസ് ആവശ്യപ്പെട്ടു. അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലിയാണ് ഈ ആവശ്യമുന്നയിച്ചത്. രാജ്യത്തിലെ വംശീയ ന്യൂനപക്ഷത്തെ ഉന്‍മൂലനം ചെയ്യാന്‍ നടത്തിയ ബോധപൂര്‍വമായ കാംപയിന്റെ ഭാഗമായിരുന്നു റോഹിംഗ്യന്‍ ജനതയ്‌ക്കെതിരായ അതിക്രമങ്ങളെന്നും അവര്‍ കുറ്റപ്പെടുത്തി. 2009നു ശേഷം റോഹിംഗ്യന്‍ വിഷയത്തില്‍ ആദ്യമായി വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. റോഹിംഗ്യൻ മുസ്ലീങ്ങൾ കലാപകാരികൾ ആണെന്നും കലാപം അടിച്ചമർത്താൻ ഇന്ത്യയുടെ പിന്തുണ സൈന്യത്തിനുണ്ടാകും എന്നുമായിരുന്നു മ്യാന്മർ സന്ദർശിച്ച മോദി ഉറപ്പു നല്കിയത്. ഇന്ത്യ സൈന്യത്തേ അനുകൂലിച്ചപ്പോൾ അമേരിക്ക സൈന്യത്തേ അമർച്ച ചെയ്യാനാണ്‌ ആവശ്യപ്പെടുന്നത് എന്ന് ശ്രദ്ധേയം.

ഈ വിഷയത്തില്‍ നല്ലതും നയതന്ത്രപരവുമായ വാക്കുകളുടെ സമയം കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിക്കുകയായിരുന്ന ബോട്ട് കനത്ത മഴയിലും കാറ്റിലും പെട്ട് മറിഞ്ഞ് 50ലേറെ പേര്‍ മരിക്കാനിടയായ സംഭവത്തിനു ശേഷമാണ് അമേരിക്കന്‍ അംബാസഡര്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 130ഓളം പേരുമായി ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ബോട്ടാണ് കടലില്‍ തകര്‍ന്നത്. 27 പേരാണ് ഇതിനകം രക്ഷപ്പെട്ട് കരയ്‌ക്കെത്തിയതെന്ന് ബംഗ്ലാദേശ് പോലിസ് അറിയിച്ചു.ഇതാദ്യമായാണ് മ്യാന്‍മര്‍ സൈനികര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തുന്നത്. അതേസമയം, മ്യാന്‍മറിനെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊള്ളാന്‍ യു.എന്‍ രക്ഷാസമിതിക്ക് സാധിച്ചില്ല.

അഭയാർഥികൾ ഇപ്പോൾ 5 ലക്ഷം കവിഞ്ഞു. അഭയാർഥികൾക്കായുള്ള വാതിലുകൾ അയല്ക്കാരായ ചൈനയും ഇന്ത്യയും ശക്തമായി കൊട്ടിയടച്ചിരിക്കുകയാണ്‌. മ്യാന്‍മര്‍ മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായ സൈനികരെ സ്ഥാനത്ത് നിന്ന് നീക്കുകയും പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യണമെന്നാണ് അമേരിക്ക അവശ്യപ്പെട്ടത്. അതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് യു.എന്‍ ഏജന്‍സികളെയും മറ്റ് അന്താരാഷ്ട്ര സംഘടനകളെയും അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം അഭയാര്‍ഥികളായവരെ തിരിച്ചെത്തിക്കുന്നതിനാവശ്യമായ നടപടികളും മ്യാന്‍മര്‍ കൈക്കൊള്ളണം. സ്വതന്ത്രവും ജനാധിപത്യപരവുമായ ബര്‍മയ്ക്ക് വേണ്ടി ത്യാഗങ്ങളനുഭവിച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ഇത് നാണക്കേടാണെന്നും ആംഗ് സാന്‍ സൂചിയെ സൂചിപ്പിച്ച് നിക്കി ഹാലി പറഞ്ഞു

Top