News

മീനിന്റെ തൊലി ഉപയോഗിച്ച് ജനനേന്ദ്രിയ ഘടന നിര്‍മ്മിച്ചു ; ട്രാന്‍സ് വുമണിന്റെ ശസ്ത്രക്രിയ വിജയം

മീനിന്റെ തൊലി ഉപയോഗിച്ച് ജനനേന്ദ്രിയ ഘടന വരുത്താനുള്ള ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഒരു ട്രാന്‍സ് വുമണ്‍ ബ്രസീലിലാണ് മജു എന്ന ട്രാന്‍സ് വുമണ്‍ ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.1999ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മജുവിന് പിന്നീട് ജനനേന്ദ്രിയത്തിന്റെ ഘടന ക്രമേണ നഷ്ടപ്പെടുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ഇത്തരത്തിലുള്ള പ്രശ്നത്തിന് പലപ്പോഴും കാരണമാകാറുണ്ട്. ഇതിന് പരിഹാരം അന്വേഷിച്ച് നടക്കുമ്പോഴാണ് ബ്രസീലിലെ ‘ഫോര്‍ട്ടാല്‍സീ’യിലുള്ള ഒരു സര്‍ജനെ കുറിച്ചറിഞ്ഞത്.

അങ്ങനെ മജു കഴിഞ്ഞ 23ന് ഇവരുടെ ശസ്ത്രക്രിയ നടന്നു. തിലോപ്പിയ എന്ന മീനിന്റെ ചര്‍മ്മമാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം, റേഡിയേഷനിലൂടെ അണുവിമുക്തമാക്കായ മീന്‍ ചര്‍മ്മമാണ് ഉപയോഗിച്ചത്. ഇങനെ ശുദ്ധീകരിക്കുന്ന മീന്‍ ചര്‍മ്മം രണ്ട് വര്‍ഷക്കാലത്തേക്ക് വരെ സൂക്ഷിക്കാന്‍ കഴിയും. മീനിന്റെ മണമോ, അതിന്റെ മറ്റ് ഘടകങ്ങളോ അവശേഷിക്കാത്ത വിധത്തില്‍ ഒരു ജെല്‍ രൂപത്തിലായിരിക്കും ഇത് അവസാനഘട്ടത്തില്‍ ഉണ്ടാവുന്നത് . പിന്നീട് ഇത് ആക്രിലിക് ഉപയോഗിച്ചുണ്ടാക്കിയ യോനിയുടെ മാതൃകയില്‍ പൊതിഞ്ഞ് ബ്ലാഡറിനും മലാശയത്തിനും ഇടയിലായി വയ്ക്കും.

മീനിന്റെ ചര്‍മ്മത്തില്‍ നിന്ന് പുതിയ കലകള്‍ വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ ദിവസങ്ങള്‍ക്കുള്ളല്‍ മനുഷ്യശരീരം വലിച്ചെടുക്കുന്നു.ബാക്കി വരുന്ന ഭാഗങ്ങള്‍ ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യും. മുറിവോ പാടുകളോ വരാത്ത ഒരു ശസ്ത്രക്രിയ ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. മജുവിന്റെ ഈ ശസ്ത്രക്രിയ പൂര്‍ണ്ണവിജയമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്, ഇപ്പോള്‍ ഇവര്‍ക്ക് നടക്കാനും, ജോലികള്‍ ചെയ്യാനുമെല്ലാം കഴിയുന്നുണ്ടെന്നും താമസിയാതെ തന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഇവര്‍ക്ക് കഴിയുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related posts

ബ്രിട്ടണ്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണം: ശശി തരൂര്‍

subeditor

മഞ്ജു വാര്യർ ശകുന്തളയായി നാടകത്തിൽ അഭിനയിക്കുന്നു

subeditor

എംഎൽഎ മാരുടെ നിരാഹാരം; അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റും

subeditor

യാത്രാ നിരോധനം; ട്രമ്പിന്റെ പുതിയ ഉത്തരവ് ചൊവ്വാഴ്ച പുറത്തു വന്നേക്കും, ഗ്രീന്‍ കാര്‍ഡുകാര്‍ക്ക് വിലക്കുണ്ടാവില്ല

Sebastian Antony

ഇന്ത്യന്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

subeditor

പി ജയരാജന്റെ ജാമ്യം ആഘോഷമാക്കി സോഷ്യൽമീഡിയ

subeditor

തന്റെ സന്തോഷകരമായ കുടുംബചിത്രം സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്ത് നിഷാല്‍ ചന്ദ്ര: ഇത് മധുരപ്രതികാരം

subeditor

നാലു വയസുകാരിക്കു നേരെ കഴുകന്‍ കണ്ണുമായി ബസ്സ് കണ്ടക്ടര്‍

subeditor

നിന്നെ കണ്ടാല്‍ എനിക്ക് പലതും തോന്നും, ഒന്ന് പെട്ടിയോട്ടോയില്‍ കയറ് ആരും കാണില്ല; പടുതകൊണ്ട് മൂടാം, അവന്‍മാര്‍ കാവല്‍ നിന്നോളും, അഞ്ച്മിനിറ്റ് കഴിഞ്ഞ് വിടാം; പൊതുനിരത്തില്‍ ഓട്ടോയ്ക്കുള്ളിലെ കമിതാക്കളുടെ സംഗമം നാട്ടുകാര്‍ അവസാനം പിടികൂടി

subeditor

വെല്ലൂരില്‍ ഉല്‍ക്ക വീണു ബസ് ഡ്രൈവര്‍ മരിച്ചു

subeditor

കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ആശ്രിത സ്വത്തിനെക്കുറിച്ചുള്ള വിവരമില്ല: ഗുരുതര വീഴ്ച്ചയെന്ന് കലക്ടര്‍: കോടതിയില്‍ പോയാല്‍ തള്ളാന്‍ സാധ്യതയേറെ; ബി.ജെ.പി കോടതിയിലേക്ക്

subeditor

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെകഴിയുന്ന ജയലളിതയെ ഗവർണറും മുഖ്യമന്ത്രി പിണറായിയും സന്ദർശിച്ചു

subeditor