വഹീദയും ബുദ്ധിമാന്ദ്യമുള്ള കുട്ടിയും നരകിക്കുന്നു, കോടതി പറഞ്ഞിട്ടും ചിലവിനു നല്കാതെ അൻസാർ പി.സി ജോർജിന്റെ സംരക്ഷണത്തിൽ

സ്വന്തം രക്ഷത്തിൽ പിറന്ന കുഞ്ഞ് ബുദ്ധിമാന്ദ്യം ഉള്ളത് എന്നറിഞ്ഞപ്പോൾ ഭാര്യയേ തലാഖ് ചെയ്ത് അവരേ ഉപേക്ഷിച്ചു. ബുദ്ധിമാദ്ധ്യമുള്ള കുഞ്ഞും അമ്മയും ജീവിതത്തിൽ മറ്റ് വഴികൾ ഇല്ലാതെ നരകിക്കുകയാണ്‌. എന്നാൽ കുഞ്ഞിന്റെ പിതാവാകട്ടേ വലിയ രാഷ്ട്രീയ പ്രവർത്തനവും ജന പക്ഷം പാർട്ടിയുടെ നേതാവും. ഫേസ്ബുക്കിലൂടെ സ്ത്രീകളെ വശീകരിച്ചു വഞ്ചിക്കുന്ന പാലക്കാട് പൂത്തകാട് കൂരിക്കാട്ടില്‍ വീട്ടില്‍ അന്‍സാര്‍ എന്ന അനു ഒറ്റപ്പാലത്തിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി ഭാര്യയും. കുഞ്ഞും ഫേസ്സ് ബുക്ക് ലൈവിലൂടെയാണ്‌ എല്ലാം തുറന്നടിച്ചത്. 2008 ല്‍ അന്‍സാര്‍ വിവാഹം ചെയ്ത പെരിന്തല്‍മണ്ണ സ്വദേശിനി ആയ വഹീദ എന്ന യുവതിയേ വിവാഹം ചെയ്തത്. ജനിതക വൈകല്യമായ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച തന്റെ സ്വന്തം മകളും, മുൻ ഭാര്യ വഹീദയും ഫേസ്ബുക്ക് ലൈവിൽ വന്നപ്പോൾ പച്ച തെറി പറയാനും പിതാവ്‌ അനു ഒറ്റപ്പാലം വീരസ്യം കാട്ടി. പട്ടിണിയും, നരകയാതയും തുറന്നു വെളിപ്പെടുത്തിയവരോട് ആ പിതാവിന്റെ വാക്കുകൾ ഇങ്ങിനെ..

ബുദ്ധിമാദ്ധ്യമുള്ള കുഞ്ഞിനും തലാഖ് ചെയ്ത ഭാര്യക്കും കോടതി അനുവദിച്ച നഷ്ടപരിഹാര തുക നല്‍കാതെ പി സിജോർജ് എം.എൽ യുടെ തണലിൽ  സ്വൈര്യവിഹാരം നടത്തുന്നു . ഫേസ്ബുക്കിലൂടെ സ്ത്രീകളെ വശീകരിച്ചു വഞ്ചിക്കുന്ന പാലക്കാട് പൂത്തകാട് കൂരിക്കാട്ടില്‍ വീട്ടില്‍ അന്‍സാര്‍ എന്ന അനു ഒറ്റപ്പാലത്തിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി ഭാര്യയും. കുഞ്ഞും രംഗത്ത് എത്തിയത്

കോടതി വിധിക്കും വഴ്ങ്ങാതെ ചിലവിനു തരാത്ത അയാളേ സംരക്ഷിക്കുന്നത് പി.സി ജോർജ്ജ്
ബുദ്ധിമാദ്ധ്യമുള്ള കുഞ്ഞിനും തലാഖ് ചെയ്ത ഭാര്യക്കും കോടതി അനുവദിച്ച നഷ്ടപരിഹാര തുക നല്‍കാതെ പി സിജോർജ് എം.എൽ യുടെ തണലിൽ  സ്വൈര്യവിഹാരം നടത്തുന്നു എന്ന് വാഹിദ പറയുന്നു. ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച തന്റെ പെണ്കുഞ്ഞിനെയും ചേര്‍ത്ത് പിടിച്ചു ഫേസ്ബുക് ലൈവിലൂടെ തന്റെ ജീവിത കഥ പുറംലോകത്തോട് വിളിച്ചു പറഞ്ഞത് പൂഞ്ഞാര്‍ പുലിയെന്നറിയപെടുന്ന പി സി ജോര്‍ജിന്റെ കണ്ണു തുറപ്പിക്കുമോ..അയാൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്കാനും ഇത്തിരി മനുഷ്യ പറ്റ് കാട്ടാനും പി.സി ജോർജ്ജ് കനിയണം.

2009 മുതല്‍ വഹീദയെ ഒഴിവാക്കാന്‍ ശ്രമിച്ച അന്‍സാറിനെ എട്ടുവര്‍ഷമായി നീണ്ടു നില്‍ക്കുന്ന നിയമപോരാട്ടത്തിലൂടെയാണ് വഹീദ നേരിട്ടത് .വിവാഹം കഴിഞ്ഞ നാളുമുതല്‍ ഇയാളുടെ ക്രൂരനായ പീഡനം കൊണ്ടു പൊറുതിമുട്ടിയ വഹീദ തന്നെ വിവാഹം ചെയ്തു വഞ്ചിച്ച ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കുക ആയിരുന്നു . അന്‍സാര്‍ വഹീദയുടെ വീട്ടുകാര്‍ അവള്‍ക്കു വിവാഹസമയത്തു നല്‍കിയ അന്‍പതു പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയയും അതിനു ശേഷം നല്‍കിയ ഇരുപതു പവനും രണ്ടു ലക്ഷം രൂപയും ധൂര്‍ത്തടിച്ചു നശിപ്പിച്ചു . .

ഗര്‍ഭകാലത്തെ പീഡനത്തിന്റെ ബാക്കി പത്രമായായി ജനിച്ച കുഞ്ഞിന് 75 % ഡൗണ്‍സിന്‍ഡ്രോം ബാധിച്ചതാണ് . തനിക്കു പിറന്ന കുഞ്ഞു മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തമാണെന്നറിഞ്ഞതോടു കൂടി അന്‍സാര്‍ വഹീദയ്ക്കു തലാഖിന്റെ ഒറ്റപ്പെടുത്തല്‍ അടിച്ചേല്‍പ്പിച്ചു സ്ഥലം വിട്ടു. പിന്നീട് അവന്റെ ലക്ഷ്യം ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകളിലേക്കു മാറി പഞ്ചാരവാക്കുകള്‍ കൊണ്ടു സ്വര്‍ണവും പണവും തട്ടി ആഡംബരജീവിതം നയിക്കുക ആണ് .

ഇവനെതിരെ മറ്റുസ്ത്രീകളുടെ പരാതികളും ഉണ്ട് .കോടതിയുടെ ഉത്തരവിനു പോലും പുല്ലു വിലകല്പിച്ചു വിലസി നടക്കുന്ന ഈ ആഭാസനു താങ്ങായി നില്‍ക്കുന്നതു തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്ത എം.എല്‍ എ പി സി ജോര്‍ജും അയാളുടെ ജനപക്ഷം പാര്‍ട്ടിയുമാണ് .താന്‍ പാര്‍ട്ടിയുടെ മുന്തിയ നേതാവാണെന്നും തന്റെ പിന്നില്‍ പാര്‍ട്ടിയുടെ വക്കീലന്മാരും നേതാക്കന്മാരും ഉണ്ടെന്നും അന്‍സാര്‍ പറയുന്നു . അതിന്റെ തെളിവായി പി സി കൊപ്പം ഉള്ള ഫോട്ടോകളും മറ്റും ഉണ്ട് താനും .കൂടാതെ വഹീദ നല്‍കിയ കേസുകളില്‍ അന്‍സാറിന് വേണ്ടി ഹാജരാകുന്നത് ജനപക്ഷം പാര്‍ട്ടിയുടെ വക്കീലന്മാര്‍ ആണ് . ജീവിതത്തിലെ കഷ്ടതയുടെ പ്രതിഫലമായി വാഹിദയ്ക്കു കോടതി വിധിച്ച ഇരുപത്തിനാലു ലക്ഷം രൂപ നല്‍കാത്തതിന് ഇയാളെ കോടതി ആറുമാസത്തെ തടവിന് വിധിച്ചു .പക്ഷെ കണ്ണൂര്‍ സെന്ട്രല്‍ ജയിലിനുള്ളിലായ ഇയാള്‍ അന്‍പതിനായിരം രൂപ കോടതിയില്‍ കെട്ടിവച്ചു പാര്‍ട്ടിവക്കീലന്മാരുടെ സഹായത്തോടെ തടിയൂരി . വാഹിദയ്ക്കും മകള്‍ക്കും ഒരു നാടുമുഴുവന്‍ ഇപ്പോള്‍ കൂട്ടിനുണ്ട് .പക്ഷെ അന്‍സാറിനെ സംരക്ഷിക്കുന്നത് പി സി ആണെന്നാണ് വഹീദയും നാട്ടുകാരും ആരോപിക്കുന്നത് .വഹീദയെയും കുഞ്ഞിനേയും കഷ്ടതയുടെ കണ്ണീര്‍ കയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തിത്വങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ വേശ്യാപരിവേഷം ചാര്‍ത്തികൊടുക്കുകയും സഹായിക്കാന്‍ എത്തുന്നവരുടെ ഫോട്ടോ വച്ച് വൃത്തികേടുകള്‍ എഴുതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ആണ് അന്‍സാറിന്റെ രീതി .

വഹീദയുടെ ദുരിതജീവിതം സ്വന്തം ഫേസ്ബുക് ഐ ഡിയിലൂടെ പുറത്തുവിട്ട പ്രവാസിശബ്ദം ചീഫ് എഡിറ്ററും സാമൂഹികപ്രവര്‍ത്തകയുമായ ഫിജോ ഹാരിഷിനെതിരെ ഇവാന്‍ വൃത്തികെട്ട ഫേസ്ബുക് പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയതിനെത്തുടര്‍ന്നു ഡി ജി പിക്ക് അവര്‍ പരാതി അയചിട്ടുണ്ടു് . സ്വന്തം കുഞ്ഞിനെ തള്ളിപ്പറയുക മാത്രമല്ല ബുധിമദ്ധ്യമുള്ള കുഞ്ഞിനെ ഇവാന്‍ പലതവണ ദേഹോപദ്രവം ഏല്പിക്കുജയും ചെറുത്തിട്ടുണ്ട് .ഇവനെതിരെ ഒരു നാടു മൊത്തം സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സംഘടിച്ചിരിക്കുകയാണ്.ജയിലില്‍ നിന്നിറങ്ങിയ ശേഷവും രോഗബാധിതയായ കുഞ്ഞിന് ചിലവിനു കൊടുക്കാന്‍ തയ്യാറാകാത്ത അന്‍സാറിനെതിരേ കോടതി വീണ്ടും അറസ്‌റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട് . പക്ഷെ പോലീസ് ജനപക്ഷത്തിന്റെ നേതാവിനെ അറസ്റ്റ് ചെയ്യാതെ കൂറ് കാണിക്കുക ആണ് . പി സിയെ പോലൊരു മുതിര്‍ന്ന നേതാവിന്റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് അന്‍സാര്‍ എന്നയാള്‍ ഇത്രയേറെ ദ്രോഹം ഈ കുഞ്ഞിനോടും അയാളുടെ ഭാര്യയോടും കാണിക്കുന്നത് എന്നാണു നാട്ടുകാര്‍ പറയുന്നത് .

 

Top