വൈക്കം വിജയലക്ഷ്മി ഇനി എല്ലാം കാണും, നേരിയ തോതിൽ കാഴ്ച്ച ലഭിച്ചു തുടങ്ങിയതായി ഡോക്റ്റർമാർ

സ്വരഭംഗിയിലൂടെ മലയാളി ഏറെയിഷ്ടപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തിലേക്ക്. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയതോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്ബതികളായ ശ്രീകുമാറും ശ്രീവിദ്യയും
പറഞ്ഞു. അധികം വൈകാതെ കാഴ്ച പൂര്‍ണമായും ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ പ്രകാശം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കൂടാതെ വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കും. വിധി തട്ടിമാറ്റിയ കാഴ്ച തിരികെലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിജയലക്ഷ്മി. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരംകൊണ്ടും ശ്രദ്ധേയയായ പ്രതിഭയാണ് വിജയലക്ഷ്മി.

Top