വൽസൻ തില്ലങ്കേരിയേ 41 ദിവസം ഭജനയിരുത്തി പ്രാശ്ചിത്തം ചെയ്യിക്കും

ശബരിമല ആചാര ലംഘനവുമായി ബന്ധപ്പെട്ട് ഒരു പ്രധാന വാർത്ത വന്നിരിക്കുന്നു. ആചാര ലംഘനം നടത്തിയ ആർ.എസ്.എസ്. നേതാവ്‌ വൽസൻ തില്ലങ്കേരിയേ 41 ദിവസം ഭജനമിരുത്താൻ തയ്യാറണെന്ന് ബി.ജെ.പി നേതാവ്‌ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചിരിക്കുന്നു. വളരെ പ്രധാന വാർത്തയാണിത്. തന്ത്രി വിധിക്കുന്ന ഏത് പ്രാശ്ചത്യവും വൽസൻ തില്ലങ്കേരി ചെയ്യും. അതിൽ തർക്കമില്ല എന്നും പറയുന്നു. കാസർകോട് മധൂറിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലാണു സുരേന്ദ്രന്റെ പരാമർശം. തന്ത്രി കൽപിക്കുന്ന പ്രായശ്ചിത്തം ചെയ്താൽ തീരാവുന്ന കുറ്റമേ വത്സൻ തില്ലങ്കേരി ചെയ്തിട്ടുള്ളൂ.എന്നാൽ ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോർഡിൽ അംഗമായ ശങ്കർ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണ്. തങ്ങൾ കോടതിയെ സമീപിച്ചാൽ ശങ്കർ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വൽസൻ തില്ലങ്കേരി ആചാരം ലംഘിച്ചതിൽ പ്രാശ്ചിത്തം ചെയ്യുന്നത് ശരിക്കും ദേവസ്വം ബോർഡ് അംഗം ശങ്കർ ദാസിനു കുരുക്കായി മാറും. മറ്റൊരു പ്രധാന വാർത്ത ശബരിമലയിലെ സമരം സുപ്രീംകോടതി വിധിക്കെതിരെയാണെന്നു ഹൈക്കോടതി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ നടന്നതെന്നു കോടതി നിരീക്ഷിച്ചു. ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ നൽകിയ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. അതായത് ഹൈക്കോടതിയുടെ വിധി നിയമപരമായി യാതൊരു അത്ഭുതവും ഉളവാക്കുന്നില്ല. നിലവിലെ സുപ്രീം കോടതി വിധി നിലനില്ക്കുന്നതിനാൽ അതിനപ്പുറം ഒന്നും പറയാൻ ഹൈക്കോടതിക്ക് സാധിക്കില്ല. കോടതി ഉത്തരവിനെതിരേ ശബരിമലയിലും കേരളത്തിലും നടന്ന വലിയ സമരങ്ങൾ നിർത്തിവയ്ക്കാൻ പറയാനും കോടതിക്ക് ആകില്ല. മാത്രമല്ല സമരത്തേ വിമർശിക്കാം എന്നല്ലാതെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭം നിർത്തണം എന്നും ഹൈക്കോടതി പറഞ്ഞിട്ടില്ല. അതായത് കോടതി വളരെ നയപരമായ ഒരു വിമർശനത്തിൽ കാര്യം ഒതുക്കിയിരിക്കുന്നു. കോടതി എന്തു പറഞ്ഞാലും അയ്യപ്പ ഭക്തരും വിശ്വാസികളും സമരത്തിൽ നിന്നും പ്രക്ഷോഭത്തിൽ നിന്നും പിന്തിരിയില്ല എന്നു തന്നെയാണ്‌ സൂചനകൾ. അതിന്റെ മറ്റൊരു ഉദാഹരണമാണ്‌ ഹൈക്കോടതി സമരം തെറ്റാണെന്ന് പറഞ്ഞ് സമയത്ത് തന്നെ ബി.ജെ.പി ഇതേ വിഷയത്തിൽ കാസർകോട് നിന്നും വലിയ സമരത്തിനു ഇന്നു തുടക്കവും ഇട്ടു

Top