രജനികാന്തിനും കമല്‍ഹാസനും മാത്രല്ല, ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം; ഇതിനായി സിനിമാ പ്രശസ്തി ഉപയോഗിക്കുന്നതില്‍ തെറ്റില്ല: വരലക്ഷ്മി

ചെന്നൈ: തീര്‍ച്ചയായും താന്‍ ഒരിക്കല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് നടി വരലക്ഷ്മി ശരത്കുമാര്‍. ഉടന്‍ വരുമെന്നല്ല, തീര്‍ച്ചയായും ഒരു ദിവസം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും വരലക്ഷ്മി പറഞ്ഞു.

രാഷ്ട്രീയം മോശം വാക്കല്ല. സമൂഹത്തിന് നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും രാഷ്ട്രീയത്തിലേക്ക് വരാം.സിനിമയില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്തി അതിനായി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് വന്നാല്‍, സ്ത്രീ ശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കുകയെന്നും വരലക്ഷ്മി ശരത് കുമാര്‍ പറഞ്ഞു. രജനികാന്തിനും കമല്‍ഹാസനും മാത്രല്ല ഏതൊരാള്‍ക്കും രാഷ്ട്രീയത്തിലേക്ക് വരാമെന്നും വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞു.

തമിഴിലെ മുന്‍നിര താരമായ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. നടികര്‍ സംഘം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവ വഹിക്കുന്ന വിശാലുമായി താരത്തിന്റെ കല്യാണം ഉടന്‍ നടക്കുമെന്നാണ് സൂചന. നിലവില്‍ വിജയ്‌യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ശക്തി, സണ്ടക്കോഴി 2, നീയ 2 തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.

Top