Exclusive NRI News Spirtual USA

മെത്രാന്‍ സംഘത്തിന്‍റെ തലവന്മാരെ ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടും

വത്തിക്കാൻ:  2019 ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളിലാണ് വത്തിക്കാനില്‍ പാപ്പായുടെ അദ്ധ്യക്ഷതയിലുള്ള സമ്മേളനം നടക്കാന്‍ പോകുന്നത്. ചര്‍ച്ചാ വിഷഷയം : “ലൈംഗിക പീഡനങ്ങളില്‍നിന്നുമുള്ള കുട്ടികളുടെ സംരക്ഷണം”.

പീഡനങ്ങളില്‍നിന്നും കുട്ടുകള്‍ക്കു സംരക്ഷണം

“ലൈംഗിക പീഡനങ്ങളില്‍നിന്നുമുള്ള കുട്ടികളുടെ സംരക്ഷണം” വിശിഷ്യാ സഭശുശ്രൂഷകരുടെ ഭാഗത്തുനിന്നും ഉണ്ടിയിട്ടുള്ളവയെക്കുറിച്ചായിരിക്കും ചര്‍ച്ചകളും തീരുമാനങ്ങളും. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് സെപ്തംബര്‍ 12-Ɔο തിയി ബുധനാഴ്ച പുറത്തുവിട്ട് പ്രസ്താവനയീലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സഭയുടെ ഉറച്ചനിലപാടുകള്‍

സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകളുടെ എണ്ണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പൊന്തിവന്നിട്ടുള്ളതിനോട് സഭയ്ക്കുള്ള ഉറച്ച ധാര്‍മ്മിക നിലപാടും പ്രായോഗിക നടപടിക്രമങ്ങളും തന്‍റെ പ്രബോധനങ്ങളിലൂടെ പാപ്പാ ഫ്രാന്‍സിസ് വ്യക്താമാക്കിയിട്ടുള്ളതാണ്. 2018 ആഗസ്റ്റ് 20-ന് ആഗോളതലത്തില്‍ പ്രസിദ്ധപ്പെടുത്തിയ “ദൈവജനത്തിന്…” (To the People of God) എന്ന അപ്പസ്തോലിക ലിഖിതത്തിലൂടെ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുമുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ച സഭയുടെ നിലപാടും, കര്‍ശനമായ സഭയുടെ ശിക്ഷാനടപടികളും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്.

ആഗോള സഭാക്കൂട്ടായ്മ

ആഗോളതലത്തില്‍ മെത്രാന്മാരെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കിയും, മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും, സഭാപ്രവിശ്യകള്‍ക്കിണങ്ങുന്ന കുറെക്കൂടെ പ്രായോഗികമായ നടപടിക്രമങ്ങള്‍ കൂട്ടായ്മയോടെ കൈക്കൊള്ളാനും ഈ നേര്‍ക്കാഴ്ച സഹായകമാകും. ഓരോ രാജ്യത്തെയും നിജസ്ഥിതി അജപാലകരില്‍നിന്നും നേരിട്ട് മനസ്സിലാക്കുന്നതിനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പരിശ്രമമാണ് ഈ സമ്മേളനത്തിന് വേദിയൊരുക്കുന്നത്. നാലു ദിവസം നീളുന്ന ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും വെളിച്ചത്തില്‍ മറ്റൊരു ഔദ്യോഗിക പ്രബോധനം പുറത്തുവരുവാനും സാദ്ധ്യതയുണ്ടെന്ന്, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദാനാള്‍ ഷോണ്‍ ഓ’മാലി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് അഭിപ്രായപ്പെട്ടു.

വത്തിക്കാനില്‍ സെപ്തംബര്‍ 12-Ɔο തിയതി ബുധനാഴ്ച സമാപിച്ച സഭാനവീകരണത്തിനായുള്ള ഒന്‍പത്-അംഗ കര്‍ദ്ദിനാള്‍ കമ്മിഷന്‍റെ മൂന്നു ദിവസത്തെ സംഗമത്തിന്‍രെ ഏറ്റവും അവസാനത്തെ ചര്‍ച്ചാവേദിയിലായിരുന്നു ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വിളിച്ചുകൂട്ടുന്ന കാര്യം പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തിയതും സമ്മേളനത്തിന്‍റെ തിയതിയും സമയവും വെളിപ്പെടുത്തിയതും.

– ഫാദര്‍ വില്യം നെല്ലിക്കല്‍

Related posts

ചിലപ്പോഴൊക്കെ കന്യാസ്ത്രീകള്‍ സംസാരിക്കുന്നത് മന്ത്രിക്കുന്നത് പോലെ; മഠങ്ങള്‍ പറയുന്ന കഥകള്‍

ജിത്തുവിനെ കൊന്ന് കത്തിച്ച കേസിൽ ദുരൂഹ സാന്നിധ്യമായി ഒരു പുരോഹിതൻ ; ജയമോളുടെ രഹസ്യങ്ങൾ പുറത്തേക്ക്

ദുരിതാശ്വാസ ക്യാംപുകളില്‍ അംഗങ്ങള്‍ കൂടി ;ഭക്ഷണത്തിന് യാചിച്ച് ചെങ്ങന്നൂര്‍

പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ എത്തി അവിടെ നിന്നും കോവളം ചുറ്റികാണാനിറങ്ങിയ യുവതിയുടെ തിരോധനത്തിൽ ദുരൂഹത തുടരുന്നു

കർമോൽസുകരാകൂ, പ്രമേഹത്തെ പരാജയപ്പെടുത്തൂ. ഡോ. അബ്ദുൽ റഷീദ്

subeditor

കൃത്യമായി ഭക്ഷണം നല്‍കാതെ കുഞ്ഞ്‌ മരിച്ച സംഭവം: പിതാവ്‌ അറസ്‌റ്റില്‍

subeditor

അശ്വതി ബിനുവിന് സഹായ ഹസ്തവുമായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്

subeditor

538 അംഗ ഇലക്ടറല്‍ വോട്ടില്‍ 238 വോട്ടുമായി ട്രംപു ലീഡ് തുടരുന്നു

Sebastian Antony

വളര്‍ത്തുമകനെ വില്ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

subeditor

വീട്ടുജോലിക്കാരിയെ ഓണ്‍ലൈനില്‍ വില്‍പ്പനക്കു വെച്ചു

subeditor

ദുബായില്‍ പ്രാര്‍ഥനയ്ക്കായി റോഡില്‍ വാഹനം നിര്‍ത്തുന്നവര്‍ ശ്രദ്ധിക്കുക: പ്രാര്‍ഥന കഴിയുമ്പോള്‍ ലൈസന്‍സ് ഉണ്ടായെന്നു വരില്ല

subeditor

ഇമാമിനേയും സഹായിയേയും പട്ടാപ്പകല്‍ വെടിവച്ചു വീഴ്ത്തിയ പ്രതി പിടിയില്‍

Sebastian Antony

ഒടുവില്‍ സൗദി ഒപെക് നു വഴങ്ങുന്നു. എണ്ണയുടെ വില മെച്ചപ്പെടും

subeditor

കുവൈത്തില്‍ സ്വകാര്യ നഴ്സിങ് ഏജെന്‍സികള്‍ നഴ്സുമാരെ തടങ്കലിലാക്കി മാനസികമായി പീഡിപ്പിക്കുന്നു

subeditor

അമേരിക്കയുടെ ആണവശേഷി വര്‍ധിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

Sebastian Antony

മാത്ത് ചാലഞ്ച് മത്സരങ്ങള്‍ ഡാളസ്സില്‍ ജൂണ്‍ 25ന് ശനിയാഴ്ച

Sebastian Antony

24 മണിക്കൂർ മരത്തിൽ കയറിയിരുന്ന് നടത്തിയ ഒറ്റയാൻ സമരത്തിന് ശുഭ പരിസമാപ്തി

subeditor

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നു ; ശല്യം കൂടിയപ്പോള്‍ അതല്ലാതെ വേറെ വഴിയില്ലായിരുന്നു ; വെളിപ്പെടുത്തല്‍ തുടരുന്നു

pravasishabdam online sub editor