തമിഴ്നാട്ടിലെ സംഭവങ്ങൾ ആകസ്മികമല്ല, ജയലളിതയുടെ മരണം പ്രവചിച്ച വേണു സ്വാമിയുടെ രണ്ടാമത്തെ പ്രവചനം ഇങ്ങനെ

ചെന്നൈ: ജോതിഷി വേണുസ്വാമിയെ ആരും മറന്നിട്ടുണ്ടാവില്ല. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടേയും മരണം പ്രവചിച്ചുകൊണ്ടാണ് വേണു സ്വാമി രംഗത്തെത്തുന്നത്. ഇപ്പോൾ സ്വാമിയുടെ മറ്റൊരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

2016 സെപ്റ്റംബറിനും 2017 സെപ്റ്റംബറിനും ഇടയില്‍ ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് അപകടം സംഭവിക്കുമെന്നായിരുന്നത്രേ വേണു സ്വാമി പ്രവചിച്ചിരുന്നത്. 2016 ഡിസംബര്‍ 5നായിരുന്നു ജയലളിതയുടെ മരണം. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമെന്നും ഈ ജ്യോതിഷി പ്രവചിച്ചിരുന്നതായി അവകാശപ്പെടുന്നു. ജയലളിതയുടെ മരണശേഷം രണ്ടാഴ്ചകളോളമായി തമിഴ്നാട്ടില്‍ രൂക്ഷമായ അനിശ്ചിതാവസ്ഥയാണ് നിലനിന്നത്.

ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വരുമെന്നും ഭരണത്തിലിരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്ന ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ പ്രവചനം വൈറലാവുകയാണ്. തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തിന് സ്ഥാനം നഷ്ടപ്പെട്ടു. മാത്രമല്ല പുതിയതായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരിക്കുന്ന എടപ്പാടി പളനിസ്വാമി ശശികല വിഭാഗത്തിന്‍റെ വെറും റബ്ബര്‍ സ്റ്റാമ്പ് മാത്രമാണ്. ഇതോടെ സ്വാമിയുടെ പ്രവചനങ്ങൾ സത്യമായിരിക്കുകയാണ്.

Top