നിരപരാധികളെ കല്ലെറിഞ്ഞും കഴുത്തറുത്തും കൊന്നവര്‍ മരണം മുന്നില്‍ കണ്ട് ഓടിയൊളിച്ചു

സിറിയൻ സേനയുടെ മിസൈൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഐസിസ് സംഘം മരണവെപ്രാളത്തോടെ നടത്തുന്ന ശ്രമത്തിന്റെ വീഡിയോ പുറത്ത് .യുദ്ധഭൂമിയിൽനിന്ന് ഭീരുക്കളെപ്പോലെ പലായനം ചെയ്യുന്ന ഭീകരരുടെ ദൃശ്യങ്ങളാണ് ഇതിലുള്ളത്.

ഹിസ്ബുള്ളയുടെയും സിറിയൻ സൈന്യത്തിന്റെയും ആക്രമണത്തിൽ കൂടെയുള്ള ഭീകരർ വെടിയേറ്റ് വീഴുന്നതുകണ്ട് ഭയപ്പാടോടെ ഓടിയൈാളിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിരിക്കുന്നത്. ടാങ്കിൽക്കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭീകരരുടെ മേൽ മിസൈൽ വീഴുന്നതും വീഡിയോയിൽ കാണാം.

രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്നോണം എങ്ങോട്ടെന്നില്ലാതെ പായുന്ന ടാങ്കിൽനിന്ന് മറ്റു ടാങ്കിലുള്ളവർക്ക് റേഡിയോയിലൂടെ നിർദേശങ്ങൾ നൽകുന്നതും കാണം. സൈന്യത്തിന്റെ മിസൈലുകളിൽനിന്ന് രക്ഷ്‌പ്പെടാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒടുവിൽ മിസൈൽ പതിച്ച് ഇവർ സഞ്ചരിച്ച ടാങ്ക് അഗ്നിഗോളമായി മാറുന്നതോടെ വീഡിയോ അവസാനിക്കുന്നു.

തങ്ങളുടെ നേർക്ക് മിസൈലോ ബോംബോ ഏതുനിമിഷവും പതിച്ചേക്കുമെന്ന പരിഭ്രാന്തി സംഘത്തലവന്റെ വാക്കുകളിലുണ്ട്. സേനയുടെ ടാങ്ക് നോക്കി വാഹനമോടിക്കാൻ ഇയാൾ ഡ്രൈവറോട് ആജ്ഞാപിക്കുന്നതും കേൾക്കാം. സ്‌ഫോടനത്തിന് തൊട്ടുമുമ്പുമാത്രമാണ് ഇയാളുടെ ദൃശ്യം വീഡിയോയിൽ വരുന്നത്. ഇയാളുടെ പക്കൽ എ.കെ.-47 തോക്കും കാണാം.

 

Top