ഐ.എച്ച്.ആര്‍.ഡി നിയമനക്കേസില്‍ വി.എ.അരുണ്‍കുമാറിനു വിജിലന്‍സിന്റെ ക്ലിന്‍ചിറ്റ

വി.എ.അരുണ്‍കുമാറിനെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചത് യോഗ്യതാ മാനദണ്ഢങ്ങള്‍ പാലിച്ചാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് വിജിലന്‍സ്, കോടതിയില്‍ സമര്‍പ്പിച്ചു. യോഗ്യതാ മനണ്ഢങ്ങള്‍ പാലിച്ചില്ലെന്ന എം.എല്‍.എയായിരുന്ന പി.സി.വിഷണുനാഥിന്റെ നിയമസഭയിലെ സബ്മിഷനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
പ്രാഥമിക പരിശോധനയ്ക്കുശേഷം ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രവീന്ദ്രന്‍നായരുടെ നിയമനവും വിജിലന്‍സ് ശരിവെച്ചിട്ടുണ്ട്.

Top