മൊബൈലിനു റേഞ്ച് ഇല്ലാതിരുന്നിട്ടും കിലോമീറ്ററുകൾ ഓടി ;വിജയലക്ഷ്മിയുടെ ധൈര്യത്തിന് മുന്നിൽ രക്ഷപ്പെട്ടത് മുപ്പതോളം ജീവനുകൾ

തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട്‌ ട്രക്കിങ്ങിനു പോയ സംഘം അകപ്പെട്ടത് പുറംലോകത്തെ അറിയിച്ചത് വിജയലക്ഷ്മി എന്ന പെൺകുട്ടി. കാട്ടുതീ പടര്‍ന്നതോടെ സംഘം ചിതറിയോടുകയായിരുന്നു, എട്ടു കിലോമീറ്റര്‍ പിന്നിട്ട് സംഘാംഗമായ വിജയലക്ഷ്മിയാണ് കാടിനു പുറത്തെത്തി പുറംലോകത്തെ ദുരന്തംഅറിയിച്ചത്. നിസാര പരിക്കുള്ള വിജയലക്ഷ്മിയെ ഇന്നലെ രാത്രി പത്തോടെ തേനി കളക്ടറേറ്റിനോടു ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസിലേക്കു മാറ്റി. വിജയലക്ഷ്മി അറിയച്ചതോടെയാണ് ബാക്കിയുള്ളവര്‍ സുരക്ഷിതമായി അടിവാരത്തുണ്ടെന്നും, രക്ഷാപ്രവര്‍ത്തനം ഉടന്‍ നല്‍കണമെന്നും പോലീസിനും അഗ്നിശമന സേനയ്ക്കും നിര്‍ദേശം നല്‍കിയത്.

വിജയലക്ഷ്മി പറയുന്നതിങ്ങനെ;

കൊടൈക്കനാല്‍ കൊളുക്കുമല വഴി കുരങ്ങിണി വനമേഖലയിലേക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. കുരങ്ങിണിയിലേക്ക് എട്ടു കിലോമീറ്റര്‍ മാത്രം ഉള്ളപ്പോഴാണ് കാട്ടുതീ പടര്‍ന്നത്. ഇതോടെ സംഘം ചിതറിയോടി. മൊബൈൽ ഫോണിലൂടെ സഹായത്തിനായി പുറത്തു നിന്ന് ആരെയെങ്കിലും വിളിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും റേഞ്ച് ഇല്ലാത്തത് തങ്ങള്‍ക്ക് തിരിച്ചടിയായി.

ഇതിനിടെ ചിലര്‍ കാട്ടില്‍ അകപ്പെടുകയായിരുന്നു. പിന്നീട് കാടിനു പുറത്തേക്കുള്ള ഓട്ടത്തിനിടയിലാണ് പോലീസിനെ ഫോണില്‍ കിട്ടുന്നതും വിവരം പറയുന്നതും. എട്ടു കിലോമീറ്റര്‍ പിന്നിട്ട് എത്തിയ വിജയലക്ഷ്മിയെ നാട്ടുകാരാണ് ബോഡിനായ്ക്കന്നൂര്‍ ആശുപത്രിയിലെത്തിച്ചത്. ബാക്കിയുള്ള മുപ്പതിലധികം ജീവനുകള്‍ സുരക്ഷിതമാക്കിയത് വിജയലഷ്മിയുടെ വാക്കുകളാണ്.

Top