പെണ്‍കടുവയെ ട്രാക്റ്റര്‍ കൊണ്ട് ഇടിച്ചു കൊന്നു

ഉത്തര്‍പ്രദേശ് : കൂട്ടുകാരിൽ ഒരാളെ ഉപദ്രവിച്ചതിനു പകരം വീട്ടാനായി ഗ്രാമവാസികള്‍ ചേര്‍ന്ന് കടുവയെ ട്രാക്റ്റര്‍ കൊണ്ട് ഇടിച്ചു കൊന്നു .ഉത്തര്‍പ്രദേശിലെ ദുധ്വാ ടൈഗര്‍ റിസര്‍വ്വില്‍ പെണ്‍കടുവയാണ് ഗ്രാമവാസികളിൽ ഒരാളെ ആക്രമിച്ചതു. കടുവയെ കൊന്നതിനെതിരെ വന്യമൃഗ സംരക്ഷകര്‍ വന്‍പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.പെണ്‍കടുവയെ കൊന്ന സംഭവത്തില്‍ ബന്ധപ്പെട്ട എല്ലാര്ക്കും എതിരെ നടപടി ഉണ്ടാകുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.

കാട് മനുഷ്യർ കയ്യേറിയതോടു കൂടി മ്യഗങ്ങൾ നാട്ടിൽ ഇറങ്ങിയതാണെന്നു വനപാലകർ പറയുന്നു.പെണ്‍കടുവയെ കൊന്ന സംഭവത്തില്‍ ബന്ധപ്പെട്ട എല്ലാര്ക്കും എതിരെ നടപടി ഉണ്ടാകുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.പരിക്കേറ്റ വ്യക്തിയെ ഉടന്‍ തന്നെ ഹോസ്പിറ്റലിലെത്തിച്ചതായി ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ‍ഡയറക്ടര്‍ മഹാവീര്‍ കൗജിലഗ് പറഞ്ഞു.

Top