ആ അവാര്‍ഡ് പാര്‍വതിക്കുള്ളതാണ്; ശ്രീദേവിയെ മരണാന്തരം ആദരിക്കണമെന്ന് സര്‍ക്കാരിന് തോന്നിക്കാണും: വിനോദ് മങ്കര

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ടേക്ക് ഓഫിന് വേണ്ടി പാര്‍വതി സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയത്. ഗോവ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര താരങ്ങളോട് മത്സരിച്ച് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു. അതുകൊണ്ട് തന്നെ നിസംശയം ഇത്തവണത്തെ ദേശീയ അവാര്‍ഡ് നടിക്കാണെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാം മാറിമറിഞ്ഞു. ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ മികച്ച നടിയുടെ പട്ടികയില്‍ ശ്രീദേവി ഉണ്ടായിരുന്നില്ലെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് ആ പേര് കടന്നുവന്നതെന്ന് അറിയില്ലെന്നും പ്രാദേശിക ജൂറി അംഗമായ വിനോദ് മങ്കര പറഞ്ഞു.

നടി മരിച്ചതുകൊണ്ട് പുരസ്‌കാരം നല്‍കി ആദരിക്കമെന്ന് ഗവണ്‍മെന്റിന് ആഗ്രഹം ഉണ്ടായി കാണും. അവരുടെ മരണം ഉണ്ടാക്കിയ വൈകാരികമായ അടുപ്പം നല്ല നടിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഉണ്ടാവരുതെന്നും ജൂറി അദ്ധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പരസ്യമായി ജൂറി അംഗങ്ങളോട് പറഞ്ഞതുതന്നെ തെറ്റാണ്. അത് സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വിനോദ് മങ്കര പറഞ്ഞു.

മികച്ച ചിത്രവും മികച്ച നടിയും ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ മലയാളത്തിന് അര്‍ഹതപ്പെട്ടതായിരുന്നു. റീജ്യണല്‍ ജൂറിയില്‍ ഓരോ സിനിമയ്ക്കും വേണ്ടി പോരടിച്ചു തന്നെയാണ് കൂടുതല്‍ ചിത്രങ്ങളെ ദേശീയ തലത്തില്‍ എത്തിച്ചത്. വിനോദ് മങ്കര പറഞ്ഞു.

Top