വൈദികന്‍ കുട്ടിയെ മാമ്മോദിസ മുക്കിയത് കണ്ടുനിന്നവരെ ഞെട്ടിച്ചു; വീഡിയോ വൈറല്‍

ക്രിസ്തീയ വിശ്വാസത്തിലെ സവിശേഷമായ ചടങ്ങാണ് മാമ്മോദീസ. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു മാമ്മോദീസ ചടങ്ങിന്റെ ദൃശ്യം ആരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്.

സൈപ്രസിലെ അയിയ നാപ്പയിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംഭവം നടന്നത്. ബിഷപ്പ് ഒരു കുഞ്ഞിനെ ജ്ഞാനസ്‌നാനം മുക്കുന്ന ചടങ്ങാണ് ലോകത്തെ ഞെട്ടിക്കുന്നത്. യാതൊരു ദയവുമില്ലാതെ കുഞ്ഞിനെ എടുത്തിട്ട് വെള്ളത്തില്‍ മുക്കുന്ന ബിഷപ്പിന്റെ ദൃശ്യങ്ങള്‍ ചുറ്റും കാഴ്ച്ചക്കാരായി നിന്നവവരെപ്പോലും ഭയപ്പെടുത്തുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ലോകത്തിലെ ഏറ്റവും ക്രൂരമായ മാമ്മോദീസ ചടങ്ങായിരുന്നു സൈപ്രസില്‍ നടന്നതെന്നാണ് വിശ്വാസികളുടെയടക്കം വിമര്‍ശനം. എന്തായാലും ചടങ്ങിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

 

Top