വിരാട് കോഹ്‍ലി– അനുഷ്ക വിവാഹം ഈ മാസമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും സുഹൃത്തും നടിയുമായ അനുഷ്ക ശർമയുടെയും വിവാഹം ഈ മാസം നടക്കുമെന്ന് റിപ്പോർട്ട്. വിവാഹ പാർട്ടി ഇറ്റലിയില്‍ നടത്താനാണ് ആലോചിക്കുന്നതെന്നാണ് സൂചന. ഈ മാസം ഡിസംബർ 9നും 11നും ഇടയിലാണ് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇത്തരം വാർത്തകള്‍ നിഷേധിച്ചു. അതേസമയം ഡിസംബർ 10 മുതല്‍ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങളിൽ കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചതും ആരാധകരിൽ സംശയമുണ്ടാക്കുന്നു.

2013 മുതൽ വിരാട് കോഹ്‍ലിയും അനുഷ്ക ശർമയും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ട്. അനുഷ്കയുടെ ഷൂട്ടിങ് ലൊക്കേഷനുകളിൽ വിരാട് എത്തുന്നതും ഐപിഎൽ മത്സരങ്ങളിൽ അനുഷ്കയെത്തുന്നതും പതിവാണ്. തനിക്ക് പ്രശ്നങ്ങളുണ്ടായിരുന്ന സമയത്ത് കൂടെയുണ്ടായിരുന്നത് അനുഷ്കയായിരുന്നെന്ന് വിരാട് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Top