സച്ചിന്റെ റെക്കോഡുകൾ തകർക്കും, വിരാട് ക്രികറ്റിന്റെ ദൈവമാകും, ട്വിന്റി20 ഇന്ത്യ ജയിക്കും

സച്ചിന്റെ ആരാധകർക്ക് ഇത്തിരി മനോവിഷമം ഉണ്ടാക്കുന്നതാണേലും പുതിയ പ്രവചനം ഇന്ത്യൻ ക്രികറ്റ് പ്രേമികൾക്ക് ആവേശവും പ്രതീക്ഷയും. സച്ചിനേക്കാൾ ഉയരത്തിൽ വിരാട് കോഹ്‍ലി രാജ്യാന്തര ക്രിക്കറ്റിലെ മിന്നും ഫോം ഈ വർഷവും തുടരുമെന്ന പ്രവചനവുമായി പ്രശസ്തനായ ജ്യോതിഷ പണ്ഡിതൻ രംഗത്ത്. ‘ക്രിക്കറ്റ് ജ്യോതിഷി’യായി അറിയപ്പെടുന്ന വ്യക്തിയായ നാഗ്പുർ സ്വദേശിയായ നരേന്ദ്ര ബുണ്ഡെ ഇതുവരെ പറഞ്ഞതെല്ലാം അച്ചട്ടായി സംഭവിച്ചു. അതിനാൽ ഇതും നടക്കും. അടുത്ത ട്വിന്റി20 കപ്പ് ഇന്ത്യക്ക് സ്വന്തം.

ഏകദിന, ട്വന്റി20 ലോകകപ്പ് കിരീടങ്ങൾക്കു പുറമെ സച്ചിൻ െതൻഡുൽക്കറിന്റെ 100 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടവും കോഹ്‍ലി മറികടക്കുമെന്ന് ബുണ്ഡെ പ്രവചിച്ചു. സച്ചിൻ തെൻഡുൽക്കറിന്റെ നല്ല കാലത്ത് അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച കരാറിനേക്കാൾ കൂടുതൽ തുകയുടെ ഒരു കരാറിൽ കോഹ്‍ലി ഈ വർഷം ഒപ്പിടുമെന്നും ബുണ്ഡെ പ്രവചിച്ചിട്ടുണ്ട്.

ടെന്നിസ് എൽബോ ബാധിച്ചകാലത്ത് സച്ചിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംശയങ്ങളുയർന്നപ്പോൾ അതിനെ പാടെ തള്ളിയ പ്രവചനവുമായും ബുണ്ഡെ ശ്രദ്ധ നേടിയിട്ടുണ്ട്. സച്ചിന് ഭാരത് രത്‌ന ലഭിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ദേശീയ ടീമിലേക്കുള്ള സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ്, 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം തുടങ്ങിയവയും ബുണ്ഡെയുടെ യശസ് ഉയർത്തിയ പ്രവചനങ്ങളാണ്.

Top