ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കുന്ന കോടതി വിധിയെ എതിര്‍ത്തു കൊണ്ട് സ്ത്രീപക്ഷം

പുരാതന കാലം മുതല്‍ പിന്‍തുടര്‍ന്നുവരുന്ന ആചാരത്തിനെ ആണ് സുപ്രീം കോടതി വിധി വിലങ്ങിട്ടത്. .ചരിത്രം തിരുത്തി കുറിച്ച കോടതി വിധിയെ ഒരു വിശ്വസിക്കും അംഗീകരിക്കാനിവില്ല. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ അടിചേല്‍പ്പിക്കുകയായിരുന്നു എന്നതും ഹൈന്ദവ സ്ത്രീകളുടെ ആരധനവകാശം ഇതുവരെ നിരോധിചിരിക്കുയായിരുന്നു എന്ന കോടതിയുടെ കണ്ടെത്തല്‍ ബുദ്ധി ശൂന്യതയാണ്. ഇത് വിശ്വാസത്തിന്റെ ഐതീഹ്യത്തിന്റെ ഭാഗം മാത്രമാണ്. പുരുഷന്മാരേക്കാള്‍ വലുതോ ചെറുതോ അല്ല സ്ത്രീകള്‍ എന്നും ഭരണഘടനയില്‍ അടിവരയിട്ട് പറയുന്ന തുല്യ അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ലഭ്യമാകണം എന്ന വിധിയെ അനുകൂലിക്കുന്നു. പക്ഷെ എല്ലാ മേഖലകളിലും അത് പ്രാവര്‍ത്തികമാക്കണം. അല്ലാതെ ഹൈന്ദവ ആചാരങ്ങളെ തകര്‍ക്കുന്ന ഭരണ കൂടത്തിന്‍റെ വിവരക്കേടിനു കൂട്ട് നില്‍ക്കുന്നവയാകരുത്..(ലേഖിക…ബിനിപ്രേംരാജ് )

ഇനിയും പ്രളയമോ ……..ആചാരങ്ങളെ  വെല്ലുവിളിക്കും കോടതി വിധി

സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട 7 ദിവസത്തിന്റെ കണക്കില്‍ വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വന്ന ആചാരങ്ങളെ കാറ്റില്‍ പറത്തുന്ന സുപ്രീം കോടതി വിധിയുടെ മറവില്‍ ഭരണകുടത്തിനുള്ള പങ്കു വ്യക്തമാണ്. സ്ത്രീകള്‍ക്ക് കല്‍പ്പിച്ചിട്ടുള്ള 7 ദിവസം ഒരു അമ്പലങ്ങളിലും പ്രവേശനം അനുവദനീയമല്ല. ക്ഷേത്ര ജീവനക്കാരെ ബോധിപ്പിക്കാനുല്ലതല്ല ഭക്തിയും വിശ്വാസവും…. തികഞ്ഞ ഭക്തര്‍ വ്യത്തിയും വെടിപ്പോടും കൂടി മാത്രമേ പ്രവേഷിക്കാറുള്ള്..എല്ലാ ആരാധനാലയങ്ങളിലും അത് ഒരുപോലെ സ്ത്രീകള്‍ പാലിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് അയിത്തം കല്‍പ്പിച്ചിട്ടുള്ള നാളുകളല്ല പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിനുള്ള മൂല കാരണം എന്ന് ഐതീഹ്യം പരിശോധിച്ചാല്‍ നിയമ പാലകര്‍ക്ക് മനസിലാകും.ശബരിമലയ്ക്ക് ഒരു ഐതീഹ്യം ഉണ്ട്…ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട്…കേരളത്തിന്റെ ഈ പരിപാവന തത്വ മസി ആലയത്തില്‍ അതുകൊണ്ട് മാത്രമാണ് മണ്ഡലകാലത്ത് രാജ്യത്തിന്റെ വിവിധഭാഗങ്ങള്ളില്‍ നിന്ന് ലക്ഷകണക്കിന് ഭക്തര്‍ ഒഴുകുന്നത്‌.

മഹിഷി നിഗ്രഹത്തിനായി പിറവി കൊണ്ട മോഹിനി സുതന്റെ ജന്മോദ്ദേശത്തില്‍ വിവാഹ ജീവിതം പറയുന്നില്ല.
മാളിക പ്പുറത്തമ്മയെ വേള്‍ക്കാന്‍ കഴിയാത്ത അയ്യപ്പനെ കാണാന്‍ യൌവ്വന യുക്തയായ സ്ത്രീകള്‍ പാടില്ല എന്ന് ലിപികളില്‍ ചേര്‍ക്കപെട്ടു.ആ സത്യത്തെ കണ്ടിക്കാതിരിക്കാന്‍ ഒരു കന്നി അയ്യപ്പന്‍ പോലും മണ്ഡല കാലത്ത് കാല്കുത്താതിരുന്നില്ല… മാളികപ്പുറത്തമ്മ വേളി ചെയ്യാന്‍ ആഗ്രഹിച്ച മണികണ്ട സ്വാമി യുടെ അടുത്തുള്ള ദേവിയുടെ പ്രതിഷ്ഠ , ബ്രഹ്മചര്യം തകരാന്‍ പാടില്ല എന്നുള്ള വിശ്വ സത്യം….ഇതിനെല്ലാം നിന്ദയോടെ കാണുന്ന പരിഷ്ക്യത സമൂഹമാകുന്ന നിരീശ്വര വാദികള്‍ എന്തെ മനസിലാക്കുന്നില്ല…ആര് ഭരിച്ചാലും ഏതു വിധി വന്നാലും വിശ്വാസങ്ങളെ തച്ചുടയ്ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല…കാത്തിരിക്കും അയ്യപ്പ ദര്‍ശനത്തിനായി….50 അല്ല 55 വയസ്സ് വരെ ദൈവം സ്യഷ്ടിച്ച ജന്മങ്ങള്‍ ദൈവത്തിനു നേരെ കൈയുര്‍ത്തുമ്പോള്‍ വന്ന പ്രളയവും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ചയും നിയമം കാണാതെ പോകുന്നു..ഇനി വരാന്‍ പോകുന്ന ദുരന്തങ്ങള്‍ക്ക് നിയമവും ഭരണ കൂടവും ഉത്തരം പറഞ്ഞെ മതിയാകു… വിശ്വാസങ്ങളെ തകര്‍ക്കുന്ന ഭരണ കൂടം നാളെ സ്ത്രീ ശബരിമലയിലെ ( ആറ്റുകാല്‍ ) പൊങ്കാല മഹോത്സവത്തിനെതിരെ  എന്ത് നിയമം ആണോ നടപ്പിലാക്കുക ?????

Top