പോലീസിന്റെ മൈക്ക് ആർ.എസ്.എസ് നേതാവ്‌ കൈയ്യിലെടുത്തപ്പോൾ, മൈക്ക് പിടിച്ച് കൊടുത്തതും പോലീസുകാരൻ

ആർ.എസ്.എസ് നേതാവ്‌ വൽസൻ തില്ലങ്കേരി പോലീസ് മൈക്കിലൂടെ സംസാരിച്ചത് സി.പി.എമ്മിനും സംസ്ഥാന പോലീസിനും ഒരു ചമ്മലായി പോയി. ശബരിമലയിൽ ചൊവ്വാഴ്ച്ച രാവിലെ യുവതി കയറി എന്ന സംശയത്താൽ ഭക്തർ സംഘർഷം ഉണ്ടാക്കുകയും സന്നിധാനം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയും ചെയ്തിരുന്നു. മുതിർന്ന് പോലീസ് ഉദ്യോഗസ്ഥർ ആരും ഇല്ലാതിരുന്ന ഈ സമയത്ത് കമാന്റോകൾക്കും പോലീസുകാർക്കും നിർദ്ദേശം നല്കാൻ വേണ്ട സംവിധാനം ഉണ്ടായിരുന്നില്ല. പോലീസ് ആസ്ഥാനവും, ഭരണ സിരാകേന്ദ്രവുമായ തിരുവന്തപുരവുമൊക്കെ ഉണർന്ന് വരുമ്പോഴായിരുന്നു വളരെ അപ്രതീക്ഷിത നീക്കം ഉണ്ടായത്. പോലീസും കമാന്റോകളും സന്നിധാനം പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറുകയും ഭക്തർ പുറകേ ഓടിക്കുന്നതുമായ ദൃശ്യങ്ങൾ ആണ്‌ ലൈവ് വീഡിയോകളിൽ പുറത്തുവന്നിരിക്കുന്നത്.

ഇതിനിടയിൽ ആയിരുന്നു വൽസൻ തില്ലങ്കേരി പോലീസിന്റെ മൈക്ക് കൈയ്യിൽ എടുത്തത്. മൈക്രോ ഫോൺ പിടിച്ച് കൊടുത്തതും പോലീസുകാരൻ തന്നെ. പോലീസിനു എന്തു ചെയ്യണം എന്നും പോലീസ് നിലപാടും വൽസൻ തില്ലങ്കേരി എന്ന ആർ എസ്.എസ് നേതാവ്‌ മൈക്കിലൂടെ ഉച്ചത്തിൽ വച്ചു കാച്ചൈയപ്പോൾ ഒന്നു ഞടുങ്ങിയത് സി.പി.എം- പോലീസ് ആസ്ഥാനങ്ങൾ. ആർ.എസ്.എസ് നേതാവ്‌ വൽസൻ തില്ലങ്കേരി പോലീസ് മൈക്കിലൂടെ പറഞ്ഞത് ഇങ്ങിനെ..ഒരു യുവതിയേയും പോലീസുകാർ ഇങ്ങോട്ട് കടത്തിവിടില്ല എന്ന് അവർ അറിയിച്ചിട്ടുണ്ട്. പമ്പയിലും, വഴി നീളെയും നമ്മുടെ ആളുകൾ ഉണ്ട്. പോലീസും ഉണ്ട്. എല്ലാവരും യുവതികൾ വരാതെ പരിശോധിച്ചാണ്‌ കടത്തിവിടുന്നത്. അതിനാൽ യുവതികൾക്ക് വരാൻ ആകില്ല. എല്ലാ ഭക്തരും പിരിഞ്ഞു പോകണം..ആർ.എസ്.എസ് നേതാവ്‌ ഇങ്ങിനെ പറഞ്ഞപ്പോൾ അത് പോലീസിനേ കൂടു ഉദ്ധരിച്ചാണ്‌ പറഞ്ഞത്.

ഇതിനു മുഖ്യമന്ത്രി പോലും ഒടുവിൽ മറുപടി പറയേണ്ടിവന്നു.ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്റെ കയ്യില്‍ത്തന്നെയാണെന്നും കാര്യങ്ങള്‍ പോലീസ് തന്നെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കരി സന്നിധാനത്ത് പോലീസ് മൈക്കുപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൽസൻ തില്ലങ്കേരി ഇത്തരത്തിൽ ശബരിമലയിൽ യുവതികളേ കടത്തില്ല എന്ന് പോലീസ് സമ്മതിച്ചതായി പറഞ്ഞത് ഔദ്യോഗിക സംവിധാനത്തിനെല്ലാം ഒരു തിരിച്ചടിയായി. കാരണം പോലീസ് പിടിച്ചുകൊടുത്ത് മൈക്രോ ഫോണിൽ ആയിരുന്നു ഇതെല്ലാം പറഞ്ഞത്. എന്തായാലും ശബരിമലയിൽ ഒരു അനിഷ്ട സംഭവവും ഉണ്ടാകാതെ ഇന്നു രാവിലെ എല്ലാം ശാന്തമായി.പോലീസിന്റെ മൈക്ക് കൈയ്യിലെടുത്തിട്ടായാലും വൽസൻ തില്ലങ്കേരിക്ക് അനുയായികളേയും ഭക്തരേയും ശാന്തരാക്കാൻ ആയി. ചിലപ്പോൾ പോലീസിന്റെ നടപടികളേക്കാൾ ഏറെ അനുഗ്രഹമായതും ഈ ഇടപെടലിനാകാം. ഒരു പക്ഷേ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നാൽ ചിലപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞേനേ. താഴേ നിലയിലുള്ള പോലീസുകാർക്ക് നിർദ്ദേശം നല്കാൻ ആരും ഇല്ലാതെ പോയതായിരുന്നു രാവിലെ പോലീസുകാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്കും കാരണം

Top