പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം; സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ച് കൊന്നു

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. 24 സൗത്ത് പരഗാനയില്‍ സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ച് കൊന്നു. അസന്‍സോളില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു.

സിപിഐഎം പ്രവര്‍ത്തകന്റെയും ഭാര്യയുടെയും കൊലപാതകത്തിന് പിന്നില്‍ തൃണമൂൽ കോൺഗ്രസാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലയിടങ്ങളിലായുണ്ടായ അക്രമസംഭവങ്ങളിൽ 20 ഓളം പേർക്ക് പരിക്കേറ്റു. ബാംഗറിൽ രണ്ടു ബൂത്തുകൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

അസൻസോളിൽ സ്വതന്ത്രസ്ഥാനാർഥിയെ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ ആക്രമിച്ചു. സുക്താബേരി ജില്ലയിൽ തൃണമൂൽ-ബിജെപി സംഘർഷത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്.

വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി ബം​ഗാ​ളി​ൽ നടക്കുന്ന അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇത്. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യമാണ് ഈ തെരഞ്ഞെടുപ്പിനുള്ളത്.

Top